മനുഷ്യ ശരീരം :ഹൃദയം ,ശ്വാസകോശം

ഹൃദയം 


* ഹൃദയത്തിന്റെ ഏകദേശ ഭാരം 300 ഗ്രാം ആണ്.

* ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ്  പെരികാർഡിയം.

* സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ് പെരികാർഡിയൽ ദ്രവം. 

* മനുഷ്യഹൃദയത്തിന്  നാല് അറകളാണുള്ളത്

* മുകളിലത്തെ രണ്ടറകളെ ഏട്രിയങ്ങൾ എന്നും താഴത്തെ രണ്ടറകളെ വെൻട്രിക്കിളുകൾ എന്നും പറയുന്നു.

* ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകളാണ് ധമനികൾ. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ സിരകളും

* ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയത്രിക്കുന്നത് വലത് ഏട്രിയത്തിനുമുകൾഭാഗത്തുള്ള  സൈനോ   ഏട്രിയൽ നോഡിലെ (SA node) പേശികളാണ്. 

* ഈ ഭാഗമാണ് പേസ്മേക്കർ എന്നറിയപ്പെടുന്നത്

* ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം.

* ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. ഇത്
* ധമനികളിലേല്പിക്കുന്ന മർദമാണ് സിസ്റ്റോളിക് പ്രഷർ. ഇത് 120 mm Hg ആണ്. 

* ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തും. 

* ഈ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദമാണ് ഡയസ്റ്റോളിക് പ്രഷർ. 

* ഇത് 80mm Hg ആണ്. ഈ രണ്ടു മർദങ്ങളും ചേർത്താണ് ഒരാളുടെ രക്തസമ്മർദം പറയുക.

* പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദം 120/80 mm Hg.

* രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്ഫിഗ്മോ മാനോമീറ്റർ.

* മനുഷ്യഹൃദയം ഒരു മിനുട്ടിൽ ശരാശരി 72 തവണ സ്പന്ദിക്കുന്നു.

ശ്വാസകോശം


* ശ്വാസകോശത്തെ പൊതിഞ്ഞുസുക്ഷിക്കുന്ന ഇരട്ടസ്തരമാണ് പ്ലൂറ.

* പ്ലൂറ സ്തരങ്ങൾക്കിടയിലുള്ള ദ്രവമാണ് പ്ലൂറദ്രവം.

* ആഹാരസാധനങ്ങൾ ശ്വാസനാളത്തിലേക്കു കടക്കാതെ തടയുന്ന സംവിധാനമാണ് ക്ലോമപിധാനം (epiglottis)

* ഉച്ഛ്വാസവായുവിൽ 21 ശതമാനം ഓക്സിജൻ ഉണ്ട്.

* നിശ്വാസവായുവിൽ ഓക്സിജന്റെ അളവ് 14 ശതമാനമാണ്.

* ഉച്ഛ്വാസവായുവിൽ കാർബൺ ഡൈ ഓക്സൈഡ്
0.05 ശതമാനവും നിശ്വാസവായുവിൽ അഞ്ചു ശതമാനവുമാണ്.

* ശ്വാസകോശത്തിലെ വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് മാക്രോഫേജുകൾ ഇവ രോഗാണുക്കളെയും പൊടിപടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്നു.

* ഒരു സാധാരണ ഉച്ഛ്വാസത്തിലൂടെ  ഉള്ളിലേക്കെടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവാണ് ടൈഡൽ വോളിയം(Tidal Volume)ഇത് ഏകദേശം അരലിറ്റർ ആണ്.

* കോശത്തിൽ മർമം ഇല്ലാത്ത ജീവികളാണ്  പ്രോകാരിയോട്ടുകൾ. ഉദാ:ബാക്ടീരിയ, സയനോ ബാക്ടീരിയ, മൈക്കോപ്ലാസ്മ.

* സ്തരത്താൽ  ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമമുള്ള ജീവികളാണ് യൂകാരിയോട്ടുകൾ. ഉദാ: അമീബ, ജന്തുക്കൾ, സസ്യങ്ങൾ.

വൈറ്റൽ കപ്പാസിറ്റി


* ശ്വസന പ്രവർത്തനങ്ങളുടെയും ഔരസാശയ പേശികളേയും കരുത്തിന്റെയും പ്രതീകമാണ് വൈറ്റൽ കപ്പാസിറ്റി

* ഒരു ഗാഢ ഉച്ഛ്വാസത്തിനുശേഷം ശക്തിയായി
നിശ്വസിക്കുമ്പോൾ പുറത്തുപോകുന്ന പരമാവധി വായുവിന്റെ അളവാണ് വൈറ്റൽ കപ്പാസിറ്റി,
* ആരോഗ്യമുള്ള പുരുഷന്മാരിൽ ഇത് ഏകദേശം
4.5  ലിറ്ററും സ്ത്രീകളിൽ ഇത് മൂന്നു.ലിറ്ററുമായിരിക്കും.

* ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അതിറോസ് ക്ലീറോസിസ്. 

* രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപപ്പെടുന്ന അവസ്ഥയാണ് ത്രോംബോസിസ്

* 1967 ഡിസംബർ 3-ന് ക്രിസ്റ്റ്യൻ ബർണാഡ് എന്ന ഡോക്ടറാണ് ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.

ശ്വാസകോശ രോഗങ്ങൾ 


* എംഫിസീമ (Emphysema); പുകയിലയിലെ വിഷ പദാർഥങ്ങൾമൂലം വായു അറകളുടെ ഇലാസ്തികത നശിച്ച് പൊട്ടിപ്പോകുന്നു. ഇത് വൈറ്റൽ കപ്പാസിറ്റി കുറയ്ക്കുന്നു.

* ബ്രോങ്കൈറ്റിസ്: ശ്വാസകോശത്തിന് വീക്കം ഉണ്ടാവുന്ന അസുഖമാണിത്. പുകവലിയാണ് പ്രധാന കാരണം .

ബാക്ടീരിയ രോഗങ്ങൾ


* രോഗം :- കോളറ 
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-മലിനജലം  രോഗാണു :-വിബിയോ കോളറ 

* രോഗം:-ടൈഫോയ്ഡ് 
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-മലിനജലം രോഗാണു :-സാൽമോണല്ലാ ടൈഫി

* രോഗം:-ടൈറ്റനസ് 
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-മുറിവ്  രോഗാണു :-ക്ലോസ്ട്രിഡിയം ടൈറ്റനി

* രോഗം:-ക്ഷയം 
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-വായു  രോഗാണു :-മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

* രോഗം:-ആന്ത്രാക്സ്
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-ജന്തുക്കളുടെ സമ്പർക്കം രോഗാണു :-ബാസിലസ് ആന്ത്രാസിസ്

* രോഗം:-ബോട്ടുലിനം
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-പഴകിയ ആഹാരം രോഗാണു :-ക്ലോസ്ട്രിയം  ബോട്ടുലിനം

* രോഗം:- ഗൊണേറിയ
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-ലൈംഗികബന്ധം  രോഗാണു :-നൈസീറിയ ഗൊണേറിയ

* രോഗം:-സിഫിലിസ്
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-ലൈംഗികബന്ധം രോഗാണു :- ട്രെപ്പനോമ പാലിഡം

* രോഗം:-ഡിഫ്ത്തീരിയ
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-വായു  രോഗാണു :-കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയ 

* രോഗം:-കുഷ്ഠം 
രോഗാണുക്കൾ ശരീരത്തിൽ എത്തിക്കുന്ന രീതി:-തൊലി  രോഗാണു :-മൈക്കോ ബാക്ടീരിയം ലെപ്രേ

Manglish Transcribe ↓


hrudayam 


* hrudayatthinte ekadesha bhaaram 300 graam aanu.

* hrudayatthe aavaranam cheyyunna iratta stharamaanu  perikaardiyam.

* stharangalkkidayil niranjirikkunna dravamaanu perikaardiyal dravam. 

* manushyahrudayatthinu  naalu arakalaanullathu

* mukalilatthe randarakale edriyangal ennum thaazhatthe randarakale vendrikkilukal ennum parayunnu.

* hrudayatthil ninnu raktham vahikkunna kuzhalukalaanu dhamanikal. Hrudayatthilekku rakthametthikkunna kuzhalukal sirakalum

* hrudayatthinte thaalaathmakamaaya midippinu thudakkam kurikkunnathum spandananirakku niyathrikkunnathu valathu edriyatthinumukalbhaagatthulla  syno   edriyal nodile (sa node) peshikalaanu. 

* ee bhaagamaanu pesmekkar ennariyappedunnathu

* hrudaya arakalude sankochatthe sisttoli (systole) ennum vishraanthaavasthaye dayasttoli ennum parayunnu. Oru sisttoliyum dayasttoliyum chernnathaanu hrudayaspandanam.

* oro thavanayum hrudayam sankochikkumpol 70 millilittar raktham dhamanikalilekku pampu cheyyappedunnu. Ithu
* dhamanikalilelpikkunna mardamaanu sisttoliku prashar. Ithu 120 mm hg aanu. 

* hrudayam poornamaayi vikasikkumpol athrathanne raktham thiricchu hrudayatthiletthum. 

* ee samayatthu dhamanikalilanubhavappedunna kuranja mardamaanu dayasttoliku prashar. 

* ithu 80mm hg aanu. Ee randu mardangalum chertthaanu oraalude rakthasammardam parayuka.

* praayapoortthiyaaya oraalude rakthasammardam 120/80 mm hg.

* rakthasammardam alakkaanupayogikkunna upakaranamaanu sphigmo maanomeettar.

* manushyahrudayam oru minuttil sharaashari 72 thavana spandikkunnu.

shvaasakosham


* shvaasakoshatthe peaathinjusukshikkunna irattastharamaanu ploora.

* ploora stharangalkkidayilulla dravamaanu plooradravam.

* aahaarasaadhanangal shvaasanaalatthilekku kadakkaathe thadayunna samvidhaanamaanu klomapidhaanam (epiglottis)

* uchchhvaasavaayuvil 21 shathamaanam oksijan undu.

* nishvaasavaayuvil oksijante alavu 14 shathamaanamaanu.

* uchchhvaasavaayuvil kaarban dy oksydu
0. 05 shathamaanavum nishvaasavaayuvil anchu shathamaanavumaanu.

* shvaasakoshatthile vaayu arakalil kaanappedunna prathyekatharam koshangalaanu maakreaaphejukal iva rogaanukkaleyum peaadipadalangaleyum vizhungi nashippikkunnu.

* oru saadhaarana uchchhvaasatthiloode  ullilekkedukkukayo nishvaasatthiloode puranthallukayo cheyyunna vaayuvinte alavaanu dydal voliyam(tidal volume)ithu ekadesham aralittar aanu.

* koshatthil marmam illaattha jeevikalaanu  prokaariyottukal. Udaa:baakdeeriya, sayano baakdeeriya, mykkoplaasma.

* stharatthaal  aavaranam cheyyappetta vyakthamaaya marmamulla jeevikalaanu yookaariyottukal. Udaa: ameeba, janthukkal, sasyangal.

vyttal kappaasitti


* shvasana pravartthanangaludeyum aurasaashaya peshikaleyum karutthinteyum pratheekamaanu vyttal kappaasitti

* oru gaadda uchchhvaasatthinushesham shakthiyaayi
nishvasikkumpol puratthupokunna paramaavadhi vaayuvinte alavaanu vyttal kappaasitti,
* aarogyamulla purushanmaaril ithu ekadesham
4. 5  littarum sthreekalil ithu moonnu. Littarumaayirikkum.

* hrudayadhamanikalil kozhuppu adinjukoodunna avasthayaanu athirosu kleerosisu. 

* rakthakkuzhalukalil rakthakkattakal roopappedunna avasthayaanu thrombosisu

* 1967 disambar 3-nu kristtyan barnaadu enna dokdaraanu aadyamaayi hrudayam maattivekkal shasthrakriya nadatthiyathu.

shvaasakosha rogangal 


* emphiseema (emphysema); pukayilayile visha padaarthangalmoolam vaayu arakalude ilaasthikatha nashicchu pottippokunnu. Ithu vyttal kappaasitti kuraykkunnu.

* bronkyttis: shvaasakoshatthinu veekkam undaavunna asukhamaanithu. Pukavaliyaanu pradhaana kaaranam .

baakdeeriya rogangal


* rogam :- kolara 
rogaanukkal shareeratthil etthikkunna reethi:-malinajalam  rogaanu :-vibiyo kolara 

* rogam:-dyphoydu 
rogaanukkal shareeratthil etthikkunna reethi:-malinajalam rogaanu :-saalmonallaa dyphi

* rogam:-dyttanasu 
rogaanukkal shareeratthil etthikkunna reethi:-murivu  rogaanu :-klosdridiyam dyttani

* rogam:-kshayam 
rogaanukkal shareeratthil etthikkunna reethi:-vaayu  rogaanu :-mykko baakdeeriyam dyoobarkulosisu

* rogam:-aanthraaksu
rogaanukkal shareeratthil etthikkunna reethi:-janthukkalude samparkkam rogaanu :-baasilasu aanthraasisu

* rogam:-bottulinam
rogaanukkal shareeratthil etthikkunna reethi:-pazhakiya aahaaram rogaanu :-klosdriyam  bottulinam

* rogam:- goneriya
rogaanukkal shareeratthil etthikkunna reethi:-lymgikabandham  rogaanu :-nyseeriya goneriya

* rogam:-siphilisu
rogaanukkal shareeratthil etthikkunna reethi:-lymgikabandham rogaanu :- dreppanoma paalidam

* rogam:-diphttheeriya
rogaanukkal shareeratthil etthikkunna reethi:-vaayu  rogaanu :-koryn baakdeeriyam diphttheeriya 

* rogam:-kushdtam 
rogaanukkal shareeratthil etthikkunna reethi:-tholi  rogaanu :-mykko baakdeeriyam lepre
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution