കലണ്ടർ

കലണ്ടർ 


* ഒരു മാസത്തിലെ ഏതെങ്കിലും തിയ്യതിയോടു 7 കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ അതെ ദിവസം തന്നെ കിട്ടും 
ഉദാ: മാർച്ച് 1 തിങ്കൾ ആണെങ്കിൽ മാർച്ച്  8, 15,
22. 29 എന്നീ തീയതികൾ തിങ്കൾ ആയിരിക്കും.
 നവംബർ 16 ഞായർ ആണെങ്കിൽ നവംബർ 23, 30, 9, 2 എന്നീ തീയതികൾ ഞായർ ആയിരിക്കും. 
സാധാരണ വർഷങ്ങളിൽ നാലു കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയുന്നവ അധിവർഷമാണ് (Leep year). ശതവർഷങ്ങളെ 400 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ മാത്രമേ അധിവർഷമാകുകയുള്ളൂ. 
ഉദാ: 1944, 1980, 2016, 1600, 2000, 1200 എന്നിവ അധിവർഷമാണ്. 

*  1000, 1100, 1400, 2100,2300 എന്നിവ അധിവർഷങ്ങളല്ല. കാരണം ഇവയെ 400 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയില്ല. 

*  ഒരു സാധാരണ വർഷത്തിൽ 365 ദിസങ്ങളുണ്ട്.

*  ഒരു അധിവർഷത്തിൽ 366 ദിവസങ്ങളുണ്ട്. 

*  ഏതു മാസവും ചില ആഴ്ചകൾ അഞ്ചുതവണ വരാം. 30 ദിവസങ്ങളുള്ള മാസങ്ങളിൽ 1, 2 എന്നീ തീയതികളിൽ വരുന്ന ദിവസങ്ങൾ അഞ്ചുതവണ വരും. 31 ദിവസങ്ങളുള്ള മാസങ്ങളിൽ 1, 2,3 എന്നീ തീയതികളിൽ വരുന്ന ദിവസങ്ങൾ അഞ്ചുതവണ വരും.
 ഉദാ: 
(1) 31 ദിവസങ്ങളുള്ള ഒരു മാസത്തിലെ 10-ാം തീയതി തിങ്കളാഴ്ചയാണ്. ആ മാസത്തിൽ അഞ്ചുതവണ വരുന്ന ദിവസമേത്? 
(a)ഞായർ (b)ചൊവ്വ 
(c) വ്യാഴം (d)തിങ്കൾ 
10 തിങ്കൾ. 
3  തിങ്കൾ 
2ഞായർ 
1ശനി 
1, 2, 3 തീയതികളിൽ വരുന്ന ദിവസങ്ങൾ അഞ്ചുതവണ വരും. Ie ശനി, ഞായർ, തിങ്കൾ എന്നിവ അഞ്ചു തവണ വരും.
ഉത്തരം: a
 
*  പൂർണ ആഴ്ചകൾ കഴിഞ്ഞുള്ള ദിവസങ്ങളാണ്
ഒറ്റദിവസങ്ങൾ  (Odd days)- 11 ദിവസങ്ങളിൽ 4 ഒറ്റദിവസങ്ങൾ (74)

*  90 ദിവസങ്ങളിൽ 90/7=12 ശിഷ്ടം 6 
6 odd days

*  സാധാരണ വർഷത്തിലെ 365 ദിവസങ്ങളിൽ 52 ആഴ്ച  1 ഒറ്റ ദിവസം.

*  അധിവർഷത്തിലെ 366 ദിവസങ്ങളിൽ 52 ആഴ്ച  2 ഒറ്റ ദിവസങ്ങൾ.

*  സാധാരണ വർഷങ്ങളിൽ ജനുവരി
1. ഡിസംബർ 31 എന്നിവ ഒരേ ദിവസമാണ്.

*  അധിവർഷത്തിൽ ജനുവരി 1 ഏത് ദിവസമാണോ അതിന്റെ അടുത്ത ദിവസമാണ് ഡിസംബർ
31. 
ഉദാ:2006 ജനവരി1 ഞായറാഴ്ചയായിരുന്നു.
Therefor  2006 ഡിസംബർ 31 ഞായറാഴ്ചയാണ്. 

*  1996 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു. 
Therefor 1996 ഡിസംബർ 31 ചൊവ്വാഴ്ചയാണ് (1996
അധിവർഷമാണ്).

*  ഏതു വർഷവും മാർച്ച്-നവംബർ; ഏപ്രിൽ-ജൂലാ യ് സപ്തംബർ-ഡിസംബർ എന്നീ ജോഡി മാസങ്ങ ളിൽ ഒരേ കലണ്ടർ ആയിരിക്കും. 
ഉദാ: 

1. ഒരു വർഷം മാർച്ച് 6 തിങ്കളാഴ്ച എങ്കിൽ ആ വർഷം കേരളപ്പിറവിദിനം ഏതാഴ്ചയാണ്? 
(a) തിങ്കൾ   (b) ചൊവ്വ 
(c) ബുധൻ  (d) വ്യാഴം 
 മാർച്ച് 6- തിങ്കൾ 
നവംബർ 6- തിങ്കൾ 
നവംബർ 1- ബുധൻ 
ഉത്തരം: (c) 

2. ഒരു വർഷം ഏപ്രിൽ 5 ശനിയാഴ്ചയാണ്. എങ്കിൽ ജൂലായ് 25 ഏത് ആഴ്ചയാണ്? 
(a)  വ്യാഴം (b) വെള്ളി 
(c) ശനി        (d) ഞായർ 
ഏപ്രിൽ 5-ശനി 
ജൂലായ് 5-ശനി 
12- ശനി  
19- ശനി  
26- ശനി 
25- വെള്ളി 
ഉത്തരം: (b) 

3. ഒരു വർഷം ക്രിസ്മസ് ബുധനാഴ്ചയായിരുന്നു. ആ വർഷം അധ്യാപകദിനം ഏത് ആഴ്ചയായിരുന്നു? 
(a) തിങ്കൾ    (b) ചൊവ്വ  
(c) ബുധൻ   (d) വ്യാഴം 
ഡിസംബർ 25- ബുധൻ 
സപ്തംബർ 25- ബുധൻ 
18- ബുധൻ 
11- ബുധൻ, 
4- ബുധൻ 
5-വ്യാഴം 
ഉത്തരം: (d)
 
4. 1975 ജനുവരി 1, ബുധനാഴ്ചയാണെങ്കിൽ 1976 ജനുവരി 1 ഏത് ആഴ്ചയാണ്? 
(a) തിങ്കൾ  (b) വ്യാഴം 
(c) ബുധൻ (d) ചൊവ്വ 
1975 സാധാരണ വർഷമാണ്.
1975 ഡിസംബർ 31, 1975 ജനുവരി 1 എന്നിവ ഒരേ ദിവസമാണ്. 
1975 ഡിസംബർ 31 ബുധൻ 
1976 ജനുവരി 1വ്യാഴം. 
ഉത്തരം (b)

5. 2016 ജനവരി 1 വെള്ളിയാഴ്ചയാണ്. 2017 ജനവരി 1 ഏത് ആഴ്ചയാണ്? 
(a) തിങ്കൾ   
 (b) ചൊവ്വ 
(c). ഞായർ 
(d) ബുധൻ

മാതൃകാ ചോദ്യങ്ങൾ

 
1, 2000 ജനവരി1 ശനിയാഴ്ചയാണ്. 2004 ജനവരി 31 ഏത് ആഴ്ചയാണ്.
 (a) ശനി 
(b) തിങ്കൾ 
(c) വെള്ളി 
(d) ഞായർ
 
2.താഴെ കൊടുത്തവയിൽ വ്യത്യസ്തമായ വർഷം ഏ ത് 
(a) 2300
 (b) 1900 
(c) 1200 
(d) 2100

3. 1992 വർഷത്തിൽ ഫിബ്രവരി, മാർച്ച്, ഏപ്രിൽ മാ സങ്ങളിൽ ആകെ എത്ര ദിവസങ്ങളുണ്ട്? 
(a)91 
(b)89
 (c) 90
 (d)92 

4. 2011 ഫിബ്രവരി 1 ചൊവ്വാഴ്ചയാണ്. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?
 (a) 53 
(b)52 
(c)51 
(d)50 

5. 2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ (രണ്ടുദിവസവും ഉൾപ്പടെ) എത്ര ദിവസങ്ങളുണ്ട്?
(a)366 
(b)367
(c)365 
(d)368 

6. ഒരു മാസത്തിൽ 17-ാം തീയതി ശനി. നാലാമത്തെ
ബുധൻ ഏത് തീയതി?
(a) 28 
(b) 21
(c) 25 
(d) 26

7. തന്റെ അച്ഛന്റെ പിറന്നാൾ ജനവരി 17-നും 20നും ഇടയിലാണെന്ന് ജീന ഓർക്കുന്നു. അച്ഛന്റെ പിറന്നാൾ ജനവരി 18-നും 22-നും ഇടയിലാണെ
ന്ന് അവളുടെ സഹോദരൻ ഓർക്കുന്നു. അച്ഛന്റെ പിറന്നാൾ ഏത് ദിവസമാണ്?
(a) 18 
(b) 20
 (c) 21 
(d) 19 

ഉത്തരങ്ങൾ 


1.(a)
2000 ജനവരി 1-ശനി
2001 ജനുവരി1-തിങ്കൾ (.. 2000 അധികവർഷമാണ്)
2002 ജനവരി 1-ചൊവ്വ
2008 ജനുവരി 1-ബുധൻ
2004 ജനവരി 1-വ്യാഴം
ജനുവരി
8.15, 22, 29 എന്നീ ദിവസങ്ങൾ വ്യാഴം. ജനുവരി 31 ശനി

2.(c)
1200അധിവർഷമാണ് 400 കൊണ്ട് പൂർണ്ണമായി ഹരിക്കാം 

3.(c) ഫിബ്രവരി 29(1992 അധിവർഷമാണ് ) 
മാർച്ച് 31
ഏപ്രിൽ 30 
ആകെ ദിവസങ്ങൾ 293130=90

4. (a) 
ഫിബ്രവരി 1 ചൊവ്വ
ജനുവരി 1 ശനി
ഡിസംബർ 31  ശനി
.. ഒരു ശനി കൂടുതലായിരിക്കും. ആകെ 53 ശനിയാ ഴ്ചകൾ
.
5. (b) 
2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 1-366 ദിവസം
(2012അധിവർഷമാണ്) 
2012 ഒക്ടോബർ 2-1 ദിവസം
 ആകെ 367 ദിവസം

6. (a) 17-»  ശനി
10-»ശനി
3-»ശനി
7-»ബുധൻ
7, 14, 21, 28 തീയതികൾ ബുധനാഴ്ചയാണ്. നാലാമത്തെ ബുധൻ
28.

7. (d) 
ജീന ഓർമിച്ച തിയതികൾ 18, 19 
അവളുടെ സഹോദരൻ ഓർമിച്ച തീയതികൾ -19, 20, 21 
പൊതുവായ തീയതി19


Manglish Transcribe ↓


kalandar 


* oru maasatthile ethenkilum thiyyathiyodu 7 koottukayo kuraykkukayo cheythaal athe divasam thanne kittum 
udaa: maarcchu 1 thinkal aanenkil maarcchu  8, 15,
22. 29 ennee theeyathikal thinkal aayirikkum.
 navambar 16 njaayar aanenkil navambar 23, 30, 9, 2 ennee theeyathikal njaayar aayirikkum. 
saadhaarana varshangalil naalu kondu poornamaayi harikkaan kazhiyunnava adhivarshamaanu (leep year). Shathavarshangale 400 kondu nishesham harikkaamenkil maathrame adhivarshamaakukayulloo. 
udaa: 1944, 1980, 2016, 1600, 2000, 1200 enniva adhivarshamaanu. 

*  1000, 1100, 1400, 2100,2300 enniva adhivarshangalalla. Kaaranam ivaye 400 kondu poornamaayi harikkaan kazhiyilla. 

*  oru saadhaarana varshatthil 365 disangalundu.

*  oru adhivarshatthil 366 divasangalundu. 

*  ethu maasavum chila aazhchakal anchuthavana varaam. 30 divasangalulla maasangalil 1, 2 ennee theeyathikalil varunna divasangal anchuthavana varum. 31 divasangalulla maasangalil 1, 2,3 ennee theeyathikalil varunna divasangal anchuthavana varum.
 udaa: 
(1) 31 divasangalulla oru maasatthile 10-aam theeyathi thinkalaazhchayaanu. Aa maasatthil anchuthavana varunna divasameth? 
(a)njaayar (b)chovva 
(c) vyaazham (d)thinkal 
10 thinkal. 
3  thinkal 
2njaayar 
1shani 
1, 2, 3 theeyathikalil varunna divasangal anchuthavana varum. Ie shani, njaayar, thinkal enniva anchu thavana varum.
uttharam: a
 
*  poorna aazhchakal kazhinjulla divasangalaanu
ottadivasangal  (odd days)- 11 divasangalil 4 ottadivasangal (74)

*  90 divasangalil 90/7=12 shishdam 6 
6 odd days

*  saadhaarana varshatthile 365 divasangalil 52 aazhcha  1 otta divasam.

*  adhivarshatthile 366 divasangalil 52 aazhcha  2 otta divasangal.

*  saadhaarana varshangalil januvari
1. Disambar 31 enniva ore divasamaanu.

*  adhivarshatthil januvari 1 ethu divasamaano athinte aduttha divasamaanu disambar
31. 
udaa:2006 janavari1 njaayaraazhchayaayirunnu.
therefor  2006 disambar 31 njaayaraazhchayaanu. 

*  1996 januvari 1 thinkalaazhchayaayirunnu. 
therefor 1996 disambar 31 chovvaazhchayaanu (1996
adhivarshamaanu).

*  ethu varshavum maarcchu-navambar; epril-joolaa yu sapthambar-disambar ennee jodi maasanga lil ore kalandar aayirikkum. 
udaa: 

1. Oru varsham maarcchu 6 thinkalaazhcha enkil aa varsham keralappiravidinam ethaazhchayaan? 
(a) thinkal   (b) chovva 
(c) budhan  (d) vyaazham 
 maarcchu 6- thinkal 
navambar 6- thinkal 
navambar 1- budhan 
uttharam: (c) 

2. Oru varsham epril 5 shaniyaazhchayaanu. Enkil joolaayu 25 ethu aazhchayaan? 
(a)  vyaazham (b) velli 
(c) shani        (d) njaayar 
epril 5-shani 
joolaayu 5-shani 
12- shani  
19- shani  
26- shani 
25- velli 
uttharam: (b) 

3. Oru varsham krismasu budhanaazhchayaayirunnu. Aa varsham adhyaapakadinam ethu aazhchayaayirunnu? 
(a) thinkal    (b) chovva  
(c) budhan   (d) vyaazham 
disambar 25- budhan 
sapthambar 25- budhan 
18- budhan 
11- budhan, 
4- budhan 
5-vyaazham 
uttharam: (d)
 
4. 1975 januvari 1, budhanaazhchayaanenkil 1976 januvari 1 ethu aazhchayaan? 
(a) thinkal  (b) vyaazham 
(c) budhan (d) chovva 
1975 saadhaarana varshamaanu.
1975 disambar 31, 1975 januvari 1 enniva ore divasamaanu. 
1975 disambar 31 budhan 
1976 januvari 1vyaazham. 
uttharam (b)

5. 2016 janavari 1 velliyaazhchayaanu. 2017 janavari 1 ethu aazhchayaan? 
(a) thinkal   
 (b) chovva 
(c). Njaayar 
(d) budhan

maathrukaa chodyangal

 
1, 2000 janavari1 shaniyaazhchayaanu. 2004 janavari 31 ethu aazhchayaanu.
 (a) shani 
(b) thinkal 
(c) velli 
(d) njaayar
 
2. Thaazhe kodutthavayil vyathyasthamaaya varsham e thu 
(a) 2300
 (b) 1900 
(c) 1200 
(d) 2100

3. 1992 varshatthil phibravari, maarcchu, epril maa sangalil aake ethra divasangalundu? 
(a)91 
(b)89
 (c) 90
 (d)92 

4. 2011 phibravari 1 chovvaazhchayaanu. Enkil 2011-l ethra shaniyaazhchakalundu?
 (a) 53 
(b)52 
(c)51 
(d)50 

5. 2011 okdobar 2 muthal 2012 okdobar 2 vare (randudivasavum ulppade) ethra divasangalundu?
(a)366 
(b)367
(c)365 
(d)368 

6. Oru maasatthil 17-aam theeyathi shani. Naalaamatthe
budhan ethu theeyathi?
(a) 28 
(b) 21
(c) 25 
(d) 26

7. Thante achchhante pirannaal janavari 17-num 20num idayilaanennu jeena orkkunnu. Achchhante pirannaal janavari 18-num 22-num idayilaane
nnu avalude sahodaran orkkunnu. Achchhante pirannaal ethu divasamaan?
(a) 18 
(b) 20
 (c) 21 
(d) 19 

uttharangal 


1.(a)
2000 janavari 1-shani
2001 januvari1-thinkal (.. 2000 adhikavarshamaanu)
2002 janavari 1-chovva
2008 januvari 1-budhan
2004 janavari 1-vyaazham
januvari
8. 15, 22, 29 ennee divasangal vyaazham. Januvari 31 shani

2.(c)
1200adhivarshamaanu 400 kondu poornnamaayi harikkaam 

3.(c) phibravari 29(1992 adhivarshamaanu ) 
maarcchu 31
epril 30 
aake divasangal 293130=90

4. (a) 
phibravari 1 chovva
januvari 1 shani
disambar 31  shani
.. Oru shani kooduthalaayirikkum. Aake 53 shaniyaa zhchakal
. 5. (b) 
2011 okdobar 2 muthal 2012 okdobar 1-366 divasam
(2012adhivarshamaanu) 
2012 okdobar 2-1 divasam
 aake 367 divasam

6. (a) 17-»  shani
10-»shani
3-»shani
7-»budhan
7, 14, 21, 28 theeyathikal budhanaazhchayaanu. Naalaamatthe budhan
28.

7. (d) 
jeena ormiccha thiyathikal 18, 19 
avalude sahodaran ormiccha theeyathikal -19, 20, 21 
pothuvaaya theeyathi19
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions