<<= Back Next =>>
You Are On Question Answer Bank SET 2611

130551. നാടിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തിയിരുന്ന നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിയ്ക്ക് നൽകേണ്ട തുക? [Naadinte bharanakaaryangal nokki nadatthiyirunna naaduvaazhi maari aduttha anantharaavakaashi bharanam ettedukkumpol saamoothiriykku nalkenda thuka?]

Answer: പുരുഷാനന്തരം [Purushaanantharam]

130552. ‘The Zamorins of Calicut’ എന്ന കൃതിയുടെ കർത്താവ്? [‘the zamorins of calicut’ enna kruthiyude kartthaav?]

Answer: കെ.വി. കൃഷ്ണയ്യർ [Ke. Vi. Krushnayyar]

130553. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ചത്? [Bhaarathatthile mahatthaaya vaanijyakendram ennu kozhikkodine visheshippicchath?]

Answer: നിക്കോളോ കോണ്ടി [Nikkolo kondi]

130554. സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്? [Saamoothirimaarude pradhaanamanthri ariyappettirunnath?]

Answer: മങ്ങാട്ടച്ചൻ [Mangaattacchan]

130555. സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവെച്ച ഇംഗ്ലീഷുകാരൻ? [Saamoothiriyumaayi vyaapaara udampadi oppuveccha imgleeshukaaran?]

Answer: ക്യാപ്റ്റൻ കീലിംഗ് [Kyaapttan keelimgu]

130556. കൃഷ്ണഗീഥിയുടെ കർത്താവ്? [Krushnageethiyude kartthaav?]

Answer: മാനവേദൻ സാമൂതിരി [Maanavedan saamoothiri]

130557. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്? [Thiruvithaamkoor raajaakkanmaarude kireeda dhaaranavumaayi bandhappettu nadatthiyirunna chadangu?]

Answer: ഹിരണ്യഗർഭം [Hiranyagarbham]

130558. ഹിരണ്യഗർഭത്തിനു ഉപയോഗിച്ചിരുന്ന പാൽ ചേർത്ത 1 മിശ്രിതം അറിയപ്പെടുന്നത്? [Hiranyagarbhatthinu upayogicchirunna paal cherttha 1 mishritham ariyappedunnath?]

Answer: പഞ്ചഗവ്യം [Panchagavyam]

130559. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ടു നടത്തുന്ന ചടങ്ങ്? [Saamoothirimaarude kireedadhaaranavumaayi bandhappettu nadatthunna chadangu?]

Answer: അരിയിട്ടു വാഴ്ച [Ariyittu vaazhcha]

130560. കൊച്ചിരാജാവിന്റെ ഔദ്യോഗിക സ്ഥാനം അറിയപ്പെടുന്നത്? [Kocchiraajaavinte audyogika sthaanam ariyappedunnath?]

Answer: പെരുമ്പടപ്പ് മൂപ്പൻ [Perumpadappu mooppan]

130561. കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത്? [Kocchi raajyatthe pradhaanamanthrimaar ariyappettirunnath?]

Answer: പാലിയത്തച്ഛൻ [Paaliyatthachchhan]

130562. കൊച്ചി രാജവംശത്തിലെ ഏക വനിതാഭരണാധികാരി? [Kocchi raajavamshatthile eka vanithaabharanaadhikaari?]

Answer: റാണി ഗംഗാധര ലക്ഷ്മി [Raani gamgaadhara lakshmi]

130563. കൊച്ചി രാജാവായ കേശ്വരാമവർമ്മയുടെ കൊട്ടാരസദസ്സിലെ പ്രമുഖ കവികൾ? [Kocchi raajaavaaya keshvaraamavarmmayude kottaarasadasile pramukha kavikal?]

Answer: ബാലകവി, മഴമംഗലത്തു നാരായണൻ [Baalakavi, mazhamamgalatthu naaraayanan]

130564. രാമവർമ്മ വിലാസം എഴുതിയത്? [Raamavarmma vilaasam ezhuthiyath?]

Answer: ബാലകവി [Baalakavi]

130565. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്റ്? [Kocchi bharanam aadhunika reethiyil udacchuvaarttha britteeshu rasidantu?]

Answer: കേണൽ മൺറോ [Kenal manro]

130566. കൊച്ചിയിൽ കുടിയാൻ നിയമം പാസ്സാക്കിയത്? [Kocchiyil kudiyaan niyamam paasaakkiyath?]

Answer: 1914

130567. കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുവേണ്ടിയുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചത്? [Kocchi raajyatthu penkuttikalkkuvendiyulla aadya skool sthaapicchath?]

Answer: ദിവാൻ ഗോവിന്ദ്രമേനോൻ [Divaan govindramenon]

130568. പ്രാചീനകാലത്ത് "ഗോശ്രീ" എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Praacheenakaalatthu "goshree" ennariyappettirunna pradesham?]

Answer: കൊച്ചി [Kocchi]

130569. മാടരാജ്യം, കുറുസ്വരൂപം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്? [Maadaraajyam, kurusvaroopam ennee perukalil ariyappettirunnath?]

Answer: കൊച്ചി [Kocchi]

130570. സാമൂതിരിയുടെ കപ്പൽപ്പടയുടെ നേതാവ്? [Saamoothiriyude kappalppadayude nethaav?]

Answer: കുഞ്ഞാലി മരയ്ക്കാർ [Kunjaali maraykkaar]

130571. മരയ്ക്കാർ എന്ന സ്ഥാനപ്പേര് നൽകിയത്? [Maraykkaar enna sthaanapperu nalkiyath?]

Answer: സാമൂതിരി [Saamoothiri]

130572. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്റെ യഥാർത്ഥ പേര്? [Kunjaali maraykkaar onnaamante yathaarththa per?]

Answer: കുട്ടി അഹമ്മദ് അലി (1520 - 1531) [Kutti ahammadu ali (1520 - 1531)]

130573. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്റെ യഥാർത്ഥ പേര്? [Kunjaali maraykkaar randaamante yathaarththa per?]

Answer: കുട്ടി പോക്കർ അലി (1531 - 1571) [Kutti pokkar ali (1531 - 1571)]

130574. പട്ടുമരയ്ക്കാർ, പടമരയ്ക്കാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്? [Pattumaraykkaar, padamaraykkaar ennee perukalil ariyappettirunnath?]

Answer: കുഞ്ഞാലി മരയ്ക്കാർ III (1571- 1595) [Kunjaali maraykkaar iii (1571- 1595)]

130575. മരയ്ക്കാർ കോട്ട സ്ഥിതിചെയ്യുന്നത്? [Maraykkaar kotta sthithicheyyunnath?]

Answer: ഇരിങ്ങൽ [Iringal]

130576. ഇന്ത്യാ സമുദ്രത്തിലെ അധിപൻ, മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്? [Inthyaa samudratthile adhipan, moorukalude raajaavu ennee birudangal sveekaricchath?]

Answer: കുഞ്ഞാലി മരയ്ക്കാർ IV [Kunjaali maraykkaar iv]

130577. കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ യഥാർത്ഥ പേര്? [Kunjaali maraykkaar naalaamante yathaarththa per?]

Answer: മുഹമ്മദ് അലി മരയ്ക്കാർ (1595-1600) [Muhammadu ali maraykkaar (1595-1600)]

130578. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചു വർഷം? [Kunjaali maraykkaar naalaamane porcchugeesukaar govayil vacchu vadhicchu varsham?]

Answer: 1600 (കുഞ്ഞാലി നാലാമനെ സാമൂതിരിയുടെ സമ്മതത്തോടുകൂടി യുദ്ധത്തിൽ പിടികൂടി ഗോവയിൽ കൊണ്ടു പോയി വധിച്ച് മൃതദേഹം വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി പ്രദർശിപ്പിച്ചു) [1600 (kunjaali naalaamane saamoothiriyude sammathatthodukoodi yuddhatthil pidikoodi govayil kondu poyi vadhicchu mruthadeham vettinurukki pala sthalangalilaayi pradarshippicchu)]

130579. കുഞ്ഞാലി നാലാമന്റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലനകേന്ദ്രം? [Kunjaali naalaamante smaranaykkaayi naamakaranam cheyyappetta inthyan naavikasenayude parisheelanakendram?]

Answer: I.N.S. കുഞ്ഞാലി (മുംബൈ) [I. N. S. Kunjaali (mumby)]

130580. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ചത്? [Inthyan naavikasena kunjaali maraykkaarude smaarakam sthaapicchath?]

Answer: കോട്ടയ്ക്കൽ (വടകര) [Kottaykkal (vadakara)]

130581. കുഞ്ഞാലിമരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Kunjaalimaraykkaarude smaranaarththam sttaampu puratthirakkiya varsham?]

Answer: 2000

130582. മാമാങ്കത്തിന്റെ നേതൃത്വസ്ഥാനത്തിനു പറയുന്നത്? [Maamaankatthinte nethruthvasthaanatthinu parayunnath?]

Answer: രക്ഷാപുരുഷസ്ഥാനം [Rakshaapurushasthaanam]

130583. മാമാങ്കചടങ്ങിൽ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേക സ്ഥാനം അറിയപ്പെടുന്നത്? [Maamaankachadangil rakshaapurushanirikkunna prathyeka sthaanam ariyappedunnath?]

Answer: നിലപാടുതറ [Nilapaaduthara]

130584. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയ വർഷം? [Saamoothiri maamaankatthinte rakshaapurushasthaanam kyyyadakkiya varsham?]

Answer: എ.ഡി.1300 [E. Di. 1300]

130585. മാമാങ്കത്തിലേക്കുള്ള ചാവേറുകളെ അയയ്ക്കാറുള്ളത് ? [Maamaankatthilekkulla chaaverukale ayaykkaarullathu ?]

Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]

130586. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത്? [Ettumuttalil maranam varikkunna chaaverukalude mruthadeham koottatthode samskaricchirunnath?]

Answer: മണിക്കിണറിൽ [Manikkinaril]

130587. വള്ളുവക്കോനാതിരിയിൽ നിന്ന് മാമാങ്കത്തിന്റെ അധ്യക്ഷ പദവി പിടിച്ചെടുത്ത രാജാവ്? [Valluvakkonaathiriyil ninnu maamaankatthinte adhyaksha padavi pidiccheduttha raajaav?]

Answer: കോഴിക്കോട് സാമൂതിരി [Kozhikkodu saamoothiri]

130588. ആരുടെ ആക്രമണമാണ് സാമൂതിരിയുടെ പതനം സംഭവിക്കാനും മാമാങ്കം നിന്നുപോകാനും ഇടയാക്കിയത്? [Aarude aakramanamaanu saamoothiriyude pathanam sambhavikkaanum maamaankam ninnupokaanum idayaakkiyath?]

Answer: ഹൈദരാലിയുടെ മലബാർ ആക്രമണം. [Hydaraaliyude malabaar aakramanam.]

130589. ആദ്യ മാമാങ്കത്തിന്റെ രക്ഷാപുരുഷൻ? [Aadya maamaankatthinte rakshaapurushan?]

Answer: രാജശേഖര വർമ്മൻ (എ.ഡി.829) [Raajashekhara varmman (e. Di. 829)]

130590. കോഴിക്കോട് തളി ക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്സ് അറിയപ്പെട്ടിരുന്നത്? [Kozhikkodu thali kshethratthil nadannirunna saamoothirimaarude panditha sadasu ariyappettirunnath?]

Answer: രേവതി പട്ടത്താനം [Revathi pattatthaanam]

130591. പട്ടത്താനങ്ങളിലെ മത്സരങ്ങളിൽ വിജയിച്ചിരുന്ന പണ്ഡിതന്മാർക്ക് സാമൂതിരി നൽകിയിരുന്ന പ്രത്യേക സ്ഥാനം? [Pattatthaanangalile mathsarangalil vijayicchirunna pandithanmaarkku saamoothiri nalkiyirunna prathyeka sthaanam?]

Answer: ഭട്ടസ്ഥാനം [Bhattasthaanam]

130592. മഹാഭാരതം കഥ വ്യാഖ്യാനം ചെയ്ത് ക്ഷേത്രപരിസരങ്ങളിൽ ജനങ്ങളെ കേൾപ്പിച്ചിരുന്നതാണ്? [Mahaabhaaratham katha vyaakhyaanam cheythu kshethraparisarangalil janangale kelppicchirunnathaan?]

Answer: മഹാഭാരതപട്ടത്താനം [Mahaabhaarathapattatthaanam]

130593. കൊച്ചി ഭരിച്ച ശക്തനായ ഭരണാധികാരി? [Kocchi bhariccha shakthanaaya bharanaadhikaari?]

Answer: ശക്തൻ തമ്പുരാൻ(1790-1805) [Shakthan thampuraan(1790-1805)]

130594. കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്? [Kocchiyil janmittha bharanam avasaanippicchath?]

Answer: ശക്തൻ തമ്പുരാൻ(1790-1805 A.D) [Shakthan thampuraan(1790-1805 a. D)]

130595. ഭരണ സ്വാകാര്യത്തിനായി കോവിലത്തുംവാതുക്കൾ (താലൂക്ക്) എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി? [Bharana svaakaaryatthinaayi kovilatthumvaathukkal (thaalookku) enna peril kocchiye vibhajiccha bharanaadhikaari?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

130596. കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടിരുന്നത്? [Kocchiyile maartthaanda varmma ennariyappettirunnath?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

130597. ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതിചെയ്യുന്നത്? [Shakthan thampuraan kottaaram sthithicheyyunnath?]

Answer: തൃശ്ശൂർ [Thrushoor]

130598. തൃശ്ശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി? [Thrushoor pattanam sthaapiccha bharanaadhikaari?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

130599. തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച ഭരണാധികാരി? [Thrushoor pooratthinu thudakkam kuriccha bharanaadhikaari?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

130600. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിപ്പിച്ചത്? [Kocchiyil divaan bharanam avasaanippicchath?]

Answer: 1947
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution