<<= Back Next =>>
You Are On Question Answer Bank SET 4115

205751. “ലിറ്റില്‍ സില്‍വര്‍” എന്നറിയപ്പെടുന്ന ലോഹമേത്‌? [“littil‍ sil‍var‍” ennariyappedunna lohameth?]

Answer: പ്ലാറ്റിനം [Plaattinam]

205752. “ക്വിക്ക്‌ സില്‍വര്‍ " എന്നറിയപ്പെടുന്നത്‌ ഏത്‌ ലോഹമാണ്‌? [“kvikku sil‍var‍ " ennariyappedunnathu ethu lohamaan?]

Answer: രസം [Rasam]

205753. "രാസസൂര്യന്‍" എന്നറിയപ്പെടുന്ന ലോഹമേത്‌? ["raasasooryan‍" ennariyappedunna lohameth?]

Answer: മഗ്നീഷ്യം [Magneeshyam]

205754. ലോഹങ്ങളെ വ്യാവസായികമായി ഉത്‌പാദിപ്പിക്കുന്നത്‌ എന്തില്‍ നിന്നാണ്‌? [Lohangale vyaavasaayikamaayi uthpaadippikkunnathu enthil‍ ninnaan?]

Answer: അയിരുകളില്‍നിന്ന്‌ [Ayirukalil‍ninnu]

205755. അലുമിനിയത്തിന്റെ പ്രധാന അയിരേത്‌? [Aluminiyatthinte pradhaana ayireth?]

Answer: ബോക്സൈറ്റ്‌ [Boksyttu]

205756. കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ മൂലകമേത്‌? [Kruthrimamaayi nir‍mikkappetta aadyatthe moolakameth?]

Answer: ടെക്‌നീഷ്യം എന്ന ലോഹം [Dekneeshyam enna loham]

205757. ഏത്‌ ലോഹത്തെ കൈകാര്യം ചെയ്യാനുള്ള അളവാണ്‌ ഫ്ളാസ്ക് ? [Ethu lohatthe kykaaryam cheyyaanulla alavaanu phlaasku ?]

Answer: മെര്‍ക്കുറി [Mer‍kkuri]

205758. ഒരു ഫ്ളാസ്ക് എന്നത്‌ എത്ര ഭാരമാണ്‌? [Oru phlaasku ennathu ethra bhaaramaan?]

Answer: 34.473 കിലോഗ്രാം (75 പൗണ്ട്) [34. 473 kilograam (75 paundu)]

205759. ഏത്‌ വിഷലോഹം മൂലമുള്ള രോഗമാണ്‌ പ്ലംബിസം, ഡെവോണ്‍ കോലിക്, പെയിന്റേസ്‌ കോലിക് എന്നിങ്ങനെ അറിയപ്പെടുന്നത്‌? [Ethu vishaloham moolamulla rogamaanu plambisam, devon‍ koliku, peyintesu koliku enningane ariyappedunnath?]

Answer: ലെഡ്‌ (കാരീയം) [Ledu (kaareeyam)]

205760. ഇതായ്‌ ഇതായ്‌ രോഗത്തിനു കാരണം ഏത്‌ ഘനലോഹമാണ്‌ [Ithaayu ithaayu rogatthinu kaaranam ethu ghanalohamaanu]

Answer: കാഡ്‌ മിയം [Kaadu miyam]

205761. മിനമാതാ രോഗത്തിനു കാരണമായ വിഷലോഹമേത്? [Minamaathaa rogatthinu kaaranamaaya vishalohameth?]

Answer: മെര്‍ക്കുറി (രസം) [Mer‍kkuri (rasam)]

205762. മിനമാതാ, ഇതായ്‌ഇതായ്‌ രോഗങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമേത്‌? [Minamaathaa, ithaayithaayu rogangal‍ aadyamaayi rippor‍ttu cheyyappetta raajyameth?]

Answer: ജപ്പാന്‍ [Jappaan‍]

205763. രസം ചേര്‍ന്ന ലോസങ്കരങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു? [Rasam cher‍nna losankarangal‍ engane ariyappedunnu?]

Answer: അമാല്‍ഗങ്ങള്‍ [Amaal‍gangal‍]

205764. ഇരുമ്പും, കാര്‍ബണും ചേര്‍ന്നുള്ള ലോഹസങ്കരമേത്‌? [Irumpum, kaar‍banum cher‍nnulla lohasankarameth?]

Answer: ഉരുക്ക്‌ [Urukku]

205765. മനുഷ്യന്‍ ഏറ്റവുമാദ്യം കണ്ടുപിടിച്ച ലോഹസങ്കരമായി കരുതപ്പെടുന്നതേത് ? [Manushyan‍ ettavumaadyam kandupidiccha lohasankaramaayi karuthappedunnathethu ?]

Answer: ഓട് അഥവാ വെങ്കലം [Odu athavaa venkalam]

205766. ഏതൊക്കെ ലോഹങ്ങളാണ്‌ ഓടിലടങ്ങിയിട്ടുള്ളത്‌? [Ethokke lohangalaanu odiladangiyittullath?]

Answer: ചെമ്പ്‌, ടിന്‍ [Chempu, din‍]

205767. മണികള്‍ നിര്‍മിക്കാന്‍ കൂടുതലായും ഉപയോഗിക്കുന്ന ലോഹസങ്കരമേത്‌? [Manikal‍ nir‍mikkaan‍ kooduthalaayum upayogikkunna lohasankarameth?]

Answer: ഓട് [Odu]

205768. മണികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബെല്‍ മെറ്റല്‍ ഏത്‌ ലോഹസങ്കരത്തിന്റെ മറ്റൊരു രൂപമാണ്‌? [Manikal‍ nir‍mikkaan‍ upayogikkunna bel‍ mettal‍ ethu lohasankaratthinte mattoru roopamaan?]

Answer: ഓട് [Odu]

205769. ഒരു ലോഹസങ്കരത്തിന്റെ പേരിലറിയപ്പെടുന്ന ഏക മനുഷ്യസംസ്കാര കാലഘട്ടമേത്‌? [Oru lohasankaratthinte perilariyappedunna eka manushyasamskaara kaalaghattameth?]

Answer: വെങ്കലയുഗം [Venkalayugam]

205770. ചെമ്പിനൊപ്പം സിങ്ക് അഥവാ നാകം ചേര്‍ന്നുള്ള ലോഹസങ്കരമേത്‌? [Chempinoppam sinku athavaa naakam cher‍nnulla lohasankarameth?]

Answer: പിച്ചള [Picchala]

205771. ഒട്ടേറെ കുഴല്‍വാദ്യങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്ന ലോഹസങ്കരമേത്‌? [Ottere kuzhal‍vaadyangal‍ nir‍mikkaan‍ upayogicchuvarunna lohasankarameth?]

Answer: പിച്ചള [Picchala]

205772. പ്രധാനമായും കാന്തങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്‌? [Pradhaanamaayum kaanthangal‍ nir‍mikkaanupayogikkunna lohasankarameth?]

Answer: അല്‍നിക്കോ [Al‍nikko]

205773. അൽനിക്കോയിലെ പ്രധാന ഘടകലോഹങ്ങള്‍ ഏതൊക്കെ? [Alnikkoyile pradhaana ghadakalohangal‍ ethokke?]

Answer: അലുമിനിയം, നിക്കല്‍, കൊബാള്‍ട്ട് [Aluminiyam, nikkal‍, kobaal‍ttu]

205774. വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരമേത്‌? [Vimaanangalude bhaagangal‍ nir‍mikkaan‍ upayogikkunna lohasankarameth?]

Answer: ഡ്യുറാലുമിന്‍ [Dyuraalumin‍]

205775. ഡ്യുറാലുമിനില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളേവ? [Dyuraaluminil‍ adangiyirikkunna lohangaleva?]

Answer: അലുമിനിയം, ചെമ്പ്, മാംഗനീസ്‌, മഗ്നീഷ്യം [Aluminiyam, chempu, maamganeesu, magneeshyam]

205776. അലുമിനിയം, മഗ്നീഷ്യം എന്നിവ ചേര്‍ന്നുള്ള ലോഹസ ങ്കരമേത്‌? [Aluminiyam, magneeshyam enniva cher‍nnulla lohasa nkarameth?]

Answer: മഗ്നേലിയം [Magneliyam]

205777. റോസ്മെറ്റലിലെ ഘടകലോഹങ്ങള്‍ ഏതൊക്കെ? [Rosmettalile ghadakalohangal‍ ethokke?]

Answer: ബിസ്മുത്ത്, ഈയം, കാരീയം [Bismutthu, eeyam, kaareeyam]

205778. ചെമ്പ്, നാകം, നിക്കല്‍, കൊബാള്‍ട്ട്, വെള്ളി എന്നിവ ചേര്‍ന്നുള്ള ചൈനീസ്‌ സില്‍വറിന്റെ പ്രധാന ഉപയോഗമെന്ത്‌? [Chempu, naakam, nikkal‍, kobaal‍ttu, velli enniva cher‍nnulla chyneesu sil‍varinte pradhaana upayogamenthu?]

Answer: ആഭരണനിര്‍മാണം [Aabharananir‍maanam]

205779. സ്വര്‍ണം, വെള്ളി എന്നിവയുടെ സങ്കരമേത്‌? [Svar‍nam, velli ennivayude sankarameth?]

Answer: ഇലക്ട്രം [Ilakdram]

205780. സ്വര്‍ണത്തിനു പുറമേ, നിക്കല്‍, പല്ലേഡിയം എന്നിവയിലൊന്നു കൂടി ചേരുന്ന ലോഹസങ്കരമേത്‌? [Svar‍natthinu purame, nikkal‍, pallediyam ennivayilonnu koodi cherunna lohasankarameth?]

Answer: വൈറ്റ്‌ ഗോള്‍ഡ്‌ [Vyttu gol‍du]

205781. ചായങ്ങളുടെ നിര്‍മാണത്തിനുള്ള ലോഹസങ്കരമായ ഫീല്‍ഡ്സ്‌ മെറ്റലിലെ ഘടകങ്ങളേവ? [Chaayangalude nir‍maanatthinulla lohasankaramaaya pheel‍dsu mettalile ghadakangaleva?]

Answer: ബിസ്മുത്ത്‌, ഇന്‍ഡിയം, ടിന്‍ [Bismutthu, in‍diyam, din‍]

205782. ചൂടിനനുസരിച്ച്‌ വികസിക്കുകയോ, ചുരുങ്ങുകയോ ചെയ്യാത്ത ഇന്‍വാര്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങളേവ? [Choodinanusaricchu vikasikkukayo, churungukayo cheyyaattha in‍vaar‍ enna lohasankaratthile ghadakangaleva?]

Answer: ഇരുമ്പ്‌, നിക്കല്‍ [Irumpu, nikkal‍]

205783. ലോഹഭാഗങ്ങള്‍ വിളക്കിച്ചേര്‍ക്കാനുപയോഗിക്കുന്ന സോള്‍ഡറിലെ ഘടകലോഹങ്ങള്‍ ഏവ? [Lohabhaagangal‍ vilakkiccher‍kkaanupayogikkunna sol‍darile ghadakalohangal‍ eva?]

Answer: ടിന്‍, ലെഡ്‌ [Din‍, ledu]

205784. ലെഡ്‌, ടിന്‍, ആന്റിമണി എന്നിവ ചേര്‍ന്നുള്ള ലോഹസങ്കരമേത്‌? [Ledu, din‍, aantimani enniva cher‍nnulla lohasankarameth?]

Answer: ടൈപ്പ്‌ മെറ്റല്‍ [Dyppu mettal‍]

205785. നിക്കല്‍, ക്രോമിയം എന്നിവയുടെ കൂട്ടു ലോഹമേത്‌? [Nikkal‍, kromiyam ennivayude koottu lohameth?]

Answer: ക്രോമെല്‍ [Kromel‍]

205786. ജര്‍മന്‍ സില്‍വറിലെ ഘടക ലോഹങ്ങള്‍ ഏവ? [Jar‍man‍ sil‍varile ghadaka lohangal‍ eva?]

Answer: ചെമ്പ്‌, നിക്കല്‍, നാകം [Chempu, nikkal‍, naakam]

205787. ടിന്‍, ആന്റിമണി, ചെമ്പ്‌ എന്നിവ ചേര്‍ന്നുള്ള ലോഹസങ്കരമേത്‌? [Din‍, aantimani, chempu enniva cher‍nnulla lohasankarameth?]

Answer: ബ്രിട്ടാണിയം [Brittaaniyam]

205788. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന മൂലകങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ? [Lohangaludeyum alohangaludeyum svabhaavangal‍ prakadippikkunna moolakangal‍ ariyappedunnathengane?]

Answer: ഉപലോഹങ്ങള്‍ [Upalohangal‍]

205789. പ്രധാനപ്പെട്ട ഉപലോഹങ്ങള്‍ ഏതൊക്കെ? [Pradhaanappetta upalohangal‍ ethokke?]

Answer: ബോറോണ്‍, സിലിക്കണ്‍, ജര്‍മേനിയം, ആര്‍സെനിക്ക്‌, ആന്റിമണി, ടെല്ലുറിയം, പൊളോണിയം [Boron‍, silikkan‍, jar‍meniyam, aar‍senikku, aantimani, delluriyam, poloniyam]

205790. സോഡിയം ബോറേറ്റ് പൊതുവേ അറിയപ്പെടുന്ന പേരെന്ത്‌? [Sodiyam borettu pothuve ariyappedunna perenthu?]

Answer: ബോറാക്‌സ്‌ [Boraaksu]

205791. അലക്കുപൊടികള്‍, കോസ്മെറ്റികസ്‌, ഗ്ലാസുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോണ്‍ സംയുക്തമേത്‌? [Alakkupodikal‍, kosmettikasu, glaasukal‍ ennivayude nir‍maanatthil‍ vyaapakamaayi upayogikkappedunna boron‍ samyukthameth?]

Answer: ബോറാക്സ്‌ [Boraaksu]

205792. ബോറിക്ക് ആസിഡിന്റെ ധാതുരൂപം അറിയപ്പെടുന്നതെങ്ങനെ ? [Borikku aasidinte dhaathuroopam ariyappedunnathengane ?]

Answer: സസ്സോലൈറ്റ്‌ [Sasolyttu]

205793. ഐ വാഷായി ഉപയോഗിക്കുന്ന ബോറോണ്‍ സയുക്തമേത്‌? [Ai vaashaayi upayogikkunna boron‍ sayukthameth?]

Answer: ബോറിക്ക്‌ ആസിഡ്‌ [Borikku aasidu]

205794. കാരംബോര്‍ഡുകളുടെ മിനുസം കൂട്ടാനായി ഉപയോഗിക്കുന്ന പൌഡര്‍ രാസപരമായി എന്താണ്‌? [Kaarambor‍dukalude minusam koottaanaayi upayogikkunna poudar‍ raasaparamaayi enthaan?]

Answer: ബോറിക്ക്‌ ആസിഡ്‌ [Borikku aasidu]

205795. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൗമോപരിതലത്തില്‍ ഏറ്റവുംകൂടുതലുള്ള രണ്ടാമത്തെ മൂലകമേത്‌? [Oksijan‍ kazhinjaal‍ bhaumoparithalatthil‍ ettavumkooduthalulla randaamatthe moolakameth?]

Answer: സിലിക്കണ്‍ [Silikkan‍]

205796. 1823ല്‍ സിലിക്കണ്‍ കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനാര് ? [1823l‍ silikkan‍ kandupidiccha sveedishu shaasthrajnjanaaru ?]

Answer: ജോണ്‍സ്‌ ജെ. ബെര്‍സെലിയസ് [Jon‍su je. Ber‍seliyasu]

205797. ഏറ്റവും വ്യാപകമായി കാണപ്പെടുന്ന സിലിക്കണ്‍ സംയുക്തമായ സിലിക്കയുടെ രാസനാമമെന്ത്‌? [Ettavum vyaapakamaayi kaanappedunna silikkan‍ samyukthamaaya silikkayude raasanaamamenthu?]

Answer: സിലിക്കണ്‍ ഡൈ ഓക്സൈഡ് [Silikkan‍ dy oksydu]

205798. മണല്‍, പാറകള്‍ എന്നിവയില്‍ സമൃദ്ധമായുള്ള സിലിക്കണ്‍ സംയുക്തമേത് ? [Manal‍, paarakal‍ ennivayil‍ samruddhamaayulla silikkan‍ samyukthamethu ?]

Answer: സിലിക്ക [Silikka]

205799. സിലിക്കണ്‍ കാര്‍ബൈഡ്‌ വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്‌? [Silikkan‍ kaar‍bydu vyaapakamaayi ariyappedunna perenthu?]

Answer: കാര്‍ബോറണ്ടം [Kaar‍borandam]

205800. കമ്പ്യുട്ടർ ചിപ്പുകള്‍, സോളാര്‍ സെല്ലുകള്‍, ട്രാന്‍സിസ്റ്ററുകള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന മൂലകമേത്‌? [Kampyuttar chippukal‍, solaar‍ sellukal‍, draan‍sisttarukal‍ ennivayude nir‍maanatthinupayogikkunna pradhaana moolakameth?]

Answer: സിലിക്കണ്‍ [Silikkan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution