<<= Back Next =>>
You Are On Question Answer Bank SET 4116

205801. ഗ്ളാസ്, സിമന്റ് എന്നിവയുടെ നിര്‍മാണത്തിലെ അടിസ്ഥാന വസ്തുക്കളിലൊന്നായ സിലിക്കണ്‍ സംയുക്തമേത്‌? [Glaasu, simantu ennivayude nir‍maanatthile adisthaana vasthukkalilonnaaya silikkan‍ samyukthameth?]

Answer: സിലിക്ക [Silikka]

205802. സിലിക്കണിന്റെ അംശമുള്ള പാറപ്പൊടി അമിതമായി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന ശ്വാസകോശരോഗമേത്‌? [Silikkaninte amshamulla paarappodi amithamaayi shvasikkunnathumoolamundaakunna shvaasakosharogameth?]

Answer: സിലിക്കോസിസ്‌ [Silikkosisu]

205803. ക്വാര്‍ട്ടസിന്റെ ശാസ്ത്രീയനാമമെന്ത് ? [Kvaar‍ttasinte shaasthreeyanaamamenthu ?]

Answer: സിലിക്കണ്‍ ഡൈ ഓക്സൈഡ്‌ [Silikkan‍ dy oksydu]

205804. അര്‍ധചാലകങ്ങളായി ഉപയോഗിക്കുന്ന പ്രധാന മൂലകങ്ങള്‍ ഏതൊക്കെ? [Ar‍dhachaalakangalaayi upayogikkunna pradhaana moolakangal‍ ethokke?]

Answer: സിലിക്കണ്‍, ജെര്‍മേനിയം [Silikkan‍, jer‍meniyam]

205805. വജ്രത്തിനു സമാനമായ പരല്‍ഘടനയുള്ള ഉപലോഹമേത്‌? [Vajratthinu samaanamaaya paral‍ghadanayulla upalohameth?]

Answer: ജെർമേനിയം [Jermeniyam]

205806. ഏത്‌ വിഷമൂലകത്തിന്റെ സാന്നിധ്യം നിര്‍ണയിക്കാനാണ്‌ മാര്‍ഷ് ടെസ്റ്റ് നടത്തുന്നത്‌? [Ethu vishamoolakatthinte saannidhyam nir‍nayikkaanaanu maar‍shu desttu nadatthunnath?]

Answer: ആര്‍സെനിക്ക്‌ [Aar‍senikku]

205807. തീപ്പെട്ടിക്കുടിന്റെ വശത്ത്‌ പുരട്ടുന്ന ആന്റിമണി സംയുക്തമേത് ? [Theeppettikkudinte vashatthu purattunna aantimani samyukthamethu ?]

Answer: ആന്റിമണി സള്‍ഫൈഡ്‌ (സ്റ്റിബ്നൈറ്റ്) [Aantimani sal‍phydu (sttibnyttu)]

205808. പുകയിലയില്‍ തീര്‍ത്തും നേരിയ അളവില്‍കണ്ടുവരുന്ന റേഡിയോ ആക്ടിവ് മൂലകമേത്‌? [Pukayilayil‍ theer‍tthum neriya alavil‍kanduvarunna rediyo aakdivu moolakameth?]

Answer: പൊളോണിയം [Poloniyam]

205809. പൊളോണിയം കണ്ടുപിടിച്ചത്‌ ആരൊക്കെച്ചേര്‍ന്നാണ്‌? [Poloniyam kandupidicchathu aarokkeccher‍nnaan?]

Answer: മേരി ക്യൂറി, പിയറി ക്യൂറി [Meri kyoori, piyari kyoori]

205810. സാധാരണ അന്തരീക്ഷ താപനിലയില്‍പ്പോലും പൂര്‍ണമായും ബാഷപീകരിച്ചുപോകുന്ന അര്‍ധലോഹമേത്‌? [Saadhaarana anthareeksha thaapanilayil‍ppolum poor‍namaayum baashapeekaricchupokunna ar‍dhalohameth?]

Answer: പൊളോണിയം [Poloniyam]

205811. പ്രാചീന ഈജിപ്തിലെ പിരമിഡുകള്‍ക്കുള്ളില്‍നിന്നും ലഭിച്ചിട്ടുള്ള സ്വര്‍ണംകലര്‍ന്ന ലോഹസങ്കരമേത്‌? [Praacheena eejipthile piramidukal‍kkullil‍ninnum labhicchittulla svar‍namkalar‍nna lohasankarameth?]

Answer: ഇലക്ട്രം [Ilakdram]

205812. ഓാസ്‌കര്‍ ജേതാക്കള്‍ക്കുള്ള ശില്പങ്ങള്‍ നിര്‍മിക്കുന്നത്‌ ഏത്‌ ലോഹസങ്കരം കൊണ്ടാണ്‌? [Oaaskar‍ jethaakkal‍kkulla shilpangal‍ nir‍mikkunnathu ethu lohasankaram kondaan?]

Answer: ബ്രിട്ടാണിയം [Brittaaniyam]

205813. ലിറ്റ്മസ്‌ ടെസ്റ്റിലൂടെ ഒരു ലായനിയുടെ ഏതു സ്വഭാവമാണ്‌ തിരിച്ചറിയാന്‍ കഴിയുക? [Littmasu desttiloode oru laayaniyude ethu svabhaavamaanu thiricchariyaan‍ kazhiyuka?]

Answer: ആസിഡോ ബേസോ എന്നത്‌ [Aasido beso ennathu]

205814. നീല ലിറ്റ്മസിനെ ചുവപ്പുനിറമാക്കുന്നത് ഏതു വസ്തുക്കളാണ്‌? [Neela littmasine chuvappuniramaakkunnathu ethu vasthukkalaan?]

Answer: ആസിഡുകള്‍ (അമ്ലം) [Aasidukal‍ (amlam)]

205815. ചുവപ്പ്‌ ലിറ്റ്മസിനെ നീലയാക്കുന്ന പദാര്‍ഥങ്ങളുടെ സ്വഭാവമെന്ത്‌? [Chuvappu littmasine neelayaakkunna padaar‍thangalude svabhaavamenthu?]

Answer: ബേസുകള്‍ (ക്ഷാരം) [Besukal‍ (kshaaram)]

205816. ലിറ്റ്മസ്‌ തയാറാക്കുന്നത്‌ എന്തില്‍ നിന്നുമാണ്‌? [Littmasu thayaaraakkunnathu enthil‍ ninnumaan?]

Answer: ലൈക്കന്‍ അഥവാ കരപ്പായല്‍ [Lykkan‍ athavaa karappaayal‍]

205817. പി.എച്ച്‌. എന്നതിന്റെ മുഴുവന്‍ രൂപം എന്താണ്‌? [Pi. Ecchu. Ennathinte muzhuvan‍ roopam enthaan?]

Answer: പൊട്ടന്‍സ്‌ ഹൈഡ്രജന്‍ (ഹൈഡ്രജന്റെ വീര്യം) [Pottan‍su hydrajan‍ (hydrajante veeryam)]

205818. പി.എച്ച്‌. എന്ന സങ്കൽപം ആദ്യമായി അവതരിപ്പിച്ച ഡാനിഷ് ശാസ്ത്രജ്ഞനാര്? [Pi. Ecchu. Enna sankalpam aadyamaayi avatharippiccha daanishu shaasthrajnjanaar?]

Answer: സോറന്‍ സോറന്‍സണ്‍ [Soran‍ soran‍san‍]

205819. പി.എച്ച്‌.സ്‌കെയിലില്‍ എത്ര വരെ മൂല്യമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌? [Pi. Ecchu. Skeyilil‍ ethra vare moolyamaanu rekhappedutthiyittullath?]

Answer: 1 മുതല്‍ 14 വരെ [1 muthal‍ 14 vare]

205820. നിര്‍വീര്യലായനികള്‍, ശുദ്ധജലം എന്നിവയുടെ പി.എച്ച്.മുല്യം എത്രയാണ്‌? [Nir‍veeryalaayanikal‍, shuddhajalam ennivayude pi. Ecchu. Mulyam ethrayaan?]

Answer: 7

205821. പി.എച്ച്‌. മൂല്യം ഏഴില്‍ക്കുറഞ്ഞവ ഏതിനം വസ്തുക്കളാണ്‌? [Pi. Ecchu. Moolyam ezhil‍kkuranjava ethinam vasthukkalaan?]

Answer: ആസിഡുകള്‍ [Aasidukal‍]

205822. പി.എച്ച്‌. മുല്യം ഏഴില്‍ കൂടുതലുള്ളവ ഏതിനം പദാര്‍ഥങ്ങളാണ്‌? [Pi. Ecchu. Mulyam ezhil‍ kooduthalullava ethinam padaar‍thangalaan?]

Answer: ബേസുകള്‍ [Besukal‍]

205823. യൂണിവേഴ്‌സല്‍ ഇന്‍ഡിക്കേറ്റര്‍ രേഖപ്പെടുത്തുന്നത്‌ എന്താണ്‌? [Yoonivezhsal‍ in‍dikkettar‍ rekhappedutthunnathu enthaan?]

Answer: പി.എച്ച്. മുല്യങ്ങള്‍ [Pi. Ecchu. Mulyangal‍]

205824. എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ള മൂലകമേത്‌? [Ellaa aasidukalilum adangiyittulla moolakameth?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

205825. ഏതുതരം വസ്തുക്കളുടെ പ്രധാന പ്രത്യേകതയാണ്‌ പുളിരുചി? [Ethutharam vasthukkalude pradhaana prathyekathayaanu puliruchi?]

Answer: ആസിഡുകളുടെ [Aasidukalude]

205826. സസ്യജന്യങ്ങളായ ആസിഡുകള്‍ ഏതു പേരില്‍ അറിയപ്പെടുന്നു? [Sasyajanyangalaaya aasidukal‍ ethu peril‍ ariyappedunnu?]

Answer: ഓര്‍ഗാനിക്ക്‌ ആസിഡുകള്‍ (കാര്‍ബണിക ആസിഡുകള്‍) [Or‍gaanikku aasidukal‍ (kaar‍banika aasidukal‍)]

205827. കാര്‍ബണിക ആസിഡുകള്‍ക്ക്‌ ഉദാഹരണങ്ങളേവ? [Kaar‍banika aasidukal‍kku udaaharanangaleva?]

Answer: സിട്രിക്കാസിഡ്‌, അസെറ്റിക്കാസിഡ്‌ , ടാര്‍ടാറിക്കാസിഡ്‌ [Sidrikkaasidu, asettikkaasidu , daar‍daarikkaasidu]

205828. ധാതുക്കളില്‍നിന്നും ലഭിക്കുന്ന ആസിഡുകള്‍ എങ്ങനെ അറിയപ്പെടുന്നു? [Dhaathukkalil‍ninnum labhikkunna aasidukal‍ engane ariyappedunnu?]

Answer: മിനറല്‍ ആസിഡുകള്‍ [Minaral‍ aasidukal‍]

205829. മിനറല്‍ ആസിഡുകള്‍ക്ക്‌ ഉദാഹരണങ്ങളേവ? [Minaral‍ aasidukal‍kku udaaharanangaleva?]

Answer: സള്‍ഫ്യുറിക്കാസിഡ്‌, നൈട്രിക്കാസിഡ്‌, ഹൈഡ്രോക്ലോറിക്കാസിഡ്‌ [Sal‍phyurikkaasidu, nydrikkaasidu, hydroklorikkaasidu]

205830. കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണിന്റെ പി.എച്ച്‌. മുല്യമെത്ര? [Krushikku ettavum anuyojyamaaya manninte pi. Ecchu. Mulyamethra?]

Answer: 6 നും 7.5നും മധ്യേ [6 num 7. 5num madhye]

205831. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത് ? [Manninte amlathvam kuraykkaanupayogikkunna raasavasthuvethu ?]

Answer: കുമ്മായം (കാത്സ്യം ഹൈഡ്രോക്സൈഡ്‌) [Kummaayam (kaathsyam hydroksydu)]

205832. മണ്ണിന്റെ ക്ഷാരഗുണം കുറയ്‌ക്കാനുപയോഗിക്കുന്ന രാസവസതുവേത്? [Manninte kshaaragunam kuraykkaanupayogikkunna raasavasathuveth?]

Answer: അലൂമിനിയം സള്‍ഫേറ്റ്‌ [Aloominiyam sal‍phettu]

205833. രാസവസ്തുക്കളുടെ രാജാവ്‌ എന്നറിയപ്പെടുന്ന ആസിഡേത്‌? [Raasavasthukkalude raajaavu ennariyappedunna aasideth?]

Answer: സള്‍ഫ്യുറിക്കാസിഡ്‌ [Sal‍phyurikkaasidu]

205834. പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ള സാന്തോപ്രോട്ടിക്ക്‌ ടെസ്റ്റിന്‌ ഉപയോഗിക്കുന്ന ആസിഡേത്‌? [Protteenukalumaayi bandhappettulla saanthoprottikku desttinu upayogikkunna aasideth?]

Answer: നൈട്രിക്കാസിഡ്‌ [Nydrikkaasidu]

205835. നൈട്രേറ്റുകളുടെ സാന്നിധ്യമറിയുവാനുള്ള “ബ്രൗണ്‍ റിങ്‌" ടെസ്റ്റിന്‌ ഉപയോഗിക്കുന്ന ആസിഡേത്‌? [Nydrettukalude saannidhyamariyuvaanulla “braun‍ ringu" desttinu upayogikkunna aasideth?]

Answer: സള്‍ഫ്യുറിക്കാസിഡ്‌ [Sal‍phyurikkaasidu]

205836. ഏത്‌ ആസിഡിന്റെ നിര്‍മാണത്തിനാണ്‌ ലെഡ്ചേംബര്‍ പ്രക്രിയ മുന്‍പ്‌ ഉപയോഗിച്ചിരുന്നത്‌? [Ethu aasidinte nir‍maanatthinaanu ledchembar‍ prakriya mun‍pu upayogicchirunnath?]

Answer: സള്‍ഫ്യൂറിക്കാസിഡ്‌ [Sal‍phyoorikkaasidu]

205837. “ഓയില്‍ ഓഫ്‌ വിട്രിയോള്‍" എന്നറിയപ്പെടുന്ന രാസവസ്തുവേത്‌? [“oyil‍ ophu vidriyol‍" ennariyappedunna raasavasthuveth?]

Answer: സള്‍ഫ്യൂറിക്കാസിഡ്‌ [Sal‍phyoorikkaasidu]

205838. കാര്‍ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡേത്‌? [Kaar‍baattarikalil‍ upayogikkunna aasideth?]

Answer: സള്‍ഫ്യുറിക്കാസിഡ്‌ [Sal‍phyurikkaasidu]

205839. അന്തരീക്ഷത്തില്‍ സള്‍ഫ്യൂറിക്കാസിഡ്‌ മേഘപടലമുള്ള് ഗ്രഹമേത്‌? [Anthareekshatthil‍ sal‍phyoorikkaasidu meghapadalamullu grahameth?]

Answer: ശുക്രന്‍ [Shukran‍]

205840. “അക്വാഫോര്‍ട്ടിസ്‌, സ്‌പിരിറ്റ് ഓഫ്‌ നൈറ്റര്‍" എന്നിങ്ങനെ അറിയപ്പെടുന്ന ആസിഡേത്‌? [“akvaaphor‍ttisu, spirittu ophu nyttar‍" enningane ariyappedunna aasideth?]

Answer: നൈട്രിക്കാസിഡ്‌ [Nydrikkaasidu]

205841. "മുറിയാറ്റിക്കാസിഡ്‌, സ്‌പിരിറ്റ്‌സ്‌ ഓഫ്‌ സാള്‍ട്ട്‌ എന്നിങ്ങനെ അറിയപ്പെടുന്ന ആസിഡേത്‌? ["muriyaattikkaasidu, spirittsu ophu saal‍ttu enningane ariyappedunna aasideth?]

Answer: ഹൈഡ്രോക്ലോറിക്കാസിഡ്‌ [Hydroklorikkaasidu]

205842. ആമാശയരസത്തിലെ ആസിഡ്‌ ഏതാണ്‌? [Aamaashayarasatthile aasidu ethaan?]

Answer: ഹൈഡ്രോ ക്ളോറിക്കാസിഡ്‌ [Hydro klorikkaasidu]

205843. ആസ്പിരിന്‍ എന്ന വേദനസംഹാരി ഏത്‌ ആസിഡാണ്‌? [Aaspirin‍ enna vedanasamhaari ethu aasidaan?]

Answer: അസെറ്റൈല്‍ സാലിസിലിക്കാസിഡ്‌ [Asettyl‍ saalisilikkaasidu]

205844. ലോകത്ത്‌ ഉപയോഗത്തിലുള്ളവയില്‍ ഏറ്റവും പഴയ വേദന സംഹാരിയേത്‌? [Lokatthu upayogatthilullavayil‍ ettavum pazhaya vedana samhaariyeth?]

Answer: ആസ്പിരിന്‍ [Aaspirin‍]

205845. 1897ല്‍ ആസ്പിരിനെ ആദ്യമായി വേര്‍തിരിച്ചെടുത്തതാര് ? [1897l‍ aaspirine aadyamaayi ver‍thiricchedutthathaaru ?]

Answer: ഫെലിക്ക്‌സ്‌ ഹോഫ്മാന്‍ [Phelikksu hophmaan‍]

205846. മെതനോയിക്ക്‌ ആസിഡ്‌, അമിനിക്ക്‌ ആസിഡ്‌ എന്നീ പേരുകളിലും അറിയപ്പെടുന്ന ഏറ്റവും ലഘുവായ കാര്‍ ബോക്സിലില്‍ ആസിഡേത്‌? [Methanoyikku aasidu, aminikku aasidu ennee perukalilum ariyappedunna ettavum laghuvaaya kaar‍ boksilil‍ aasideth?]

Answer: ഫോര്‍മിക്കാസിഡ്‌ [Phor‍mikkaasidu]

205847. ഉറുമ്പുകളുടെ ശരീരത്തില്‍ സ്വാഭാവികമായുള്ള ആസിഡേത്‌? [Urumpukalude shareeratthil‍ svaabhaavikamaayulla aasideth?]

Answer: ഫോര്‍മിക്കാസിഡ്‌ [Phor‍mikkaasidu]

205848. റബ്ബര്‍പ്പാല്‍കട്ടിയാവാന്‍ ചേര്‍ക്കുന്ന ആസിഡേത്‌? [Rabbar‍ppaal‍kattiyaavaan‍ cher‍kkunna aasideth?]

Answer: ഫോര്‍മിക്കാസിഡ്‌ [Phor‍mikkaasidu]

205849. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ഏത്‌ ആസിഡാണ്‌ എതനോയിക്കാസിഡ്‌ എന്നും അറിയപ്പെടുന്നത്‌? [Vinaagiriyil‍ adangiyittulla ethu aasidaanu ethanoyikkaasidu ennum ariyappedunnath?]

Answer: അസെൈറ്റിക്കാസിഡ്‌ [Aseyttikkaasidu]

205850. ഏത്‌ ആസിഡിന്റെ നിര്‍മാണത്തിനാണ്‌ മൊണ്‍സാന്റോ പ്രക്രിയ ഉപയോഗിക്കുന്നത്‌? [Ethu aasidinte nir‍maanatthinaanu mon‍saanto prakriya upayogikkunnath?]

Answer: അസെറ്റിക്കാസിഡിന്റെ [Asettikkaasidinte]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution