- Related Question Answers

201. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി?

രഘുവംശം

202. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?

സി. അച്യുതമേനോൻ

203. തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ

204. സാമൂതിരിയുടെ കപ്പൽ പടയുടെ നേതാവ്?

കുഞ്ഞാലി മരയ്ക്കാർ

205. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?

കഴ്സൺ പ്രഭു

206. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

207. ഈഴവ സമുദായത്തിന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ ഡോ.പൽപ്പുവിന്‍റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട് ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?

1896 സെപ്റ്റംബർ 3

208. സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ഒടപ്പിലാക്കിയ തിരുവിതാംകൂറിലെ ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

209. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?

വാഴപ്പള്ളി ശാസനം

210. ദേവദാസി സമ്പ്രദായത്തെ പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?

ഗോദ രവിവർമ്മ 923 എഡി

211. തൃശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

212. ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ?

കാർത്തിക തിരുനാൾ രാമവർമ്മ

213. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

വിഷ പരിക്ഷ

214. നീണ്ടകരയുടെയുടെ പഴയ പേര്?

നെൽക്കിണ്ട

215. കൊങ്കാനം എന്നറിയപ്പെട്ട രാജവംശം?

ഏഴിമല രാജവംശം

216. ‘ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

217. AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി?

ഹിപ്പാലസ്

218. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

219. തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് ദിവാൻ?

കേണൽ മൺറോ

220. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

മണി ഗ്രാമം

221. 1736ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്ന് മരിച്ച കൊട്ടാരക്കര രാജാവ്?

വീര കേരളവർമ്മ

222. മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ?

രാമപുരത്ത് വാര്യർ; കുഞ്ചൻ നമ്പ്യാർ

223. കേരളത്തിൽ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

തിരുവിതാംകൂറിൽ

224. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്?

രേവതി പട്ടത്താനം

225. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന മുറജപം ആരംഭിച്ച വർഷം?

1750
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution