- Related Question Answers

351. ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

352. മലയാളി മെമ്മോറിയലിന്‍റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?

സി. വി.രാമൻപിള്ള

353. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ഇബ്നൂ ബത്തൂത്ത

354. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?

കരുനന്തടക്കൻ

355. നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ഐ.സി.ചാക്കോ

356. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?

ഉമ്മൻ ചാണ്ടി

357. മധ്യകാല കേരളത്തിലെ ആഭ്യന്തിര കച്ചവടക്കാർ അറിയപ്പെട്ടിരുന്നത്?

നാനാദേശികൾ

358. ശങ്കരാചാര്യരുടെ ശിഷ്യർ?

പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ

359. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?

മുളക് മടിശീല

360. തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

361. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്?

രാമൻ തമ്പി

362. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം?

കുറിച്യർ

363. ശങ്കരാചാര്യർ ജനിച്ചവർഷം?

AD 788

364. തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്?

കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ

365. ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?

ചേര ഉദയ മാർത്താണ്ഡൻ(61 വർഷം)

366. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്?

പഞ്ചഗവ്യം

367. ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം?

AD 630

368. കൊല്ലവർഷത്തിലെ അവസാന മാസം?

കർക്കിടകം

369. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി

370. വേലുത്തമ്പി ദളവ ഏത് രാജാവിന്‍റെ ദിവാൻ ആയിരുന്നു?

അവിട്ടം തിരുനാൾ ബാലരാമവർമ്മ

371. കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?

പി എസ്സ് റാവു

372. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച മലയാളി വൈദ്യൻ?

ഇട്ടി അച്യുതൻ

373. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

374. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത്?

ജി.പി. പിള്ള

375. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution