1. കണ്ണൂരിൽ നടപ്പാക്കണമെന്ന് ആവശ്യമുയർന്ന അഫ്സ്പ(Armed Forces Special Powers act) നിയമം 2015-ൽ പിൻവലിക്കപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനമേത്? [Kannooril nadappaakkanamennu aavashyamuyarnna aphspa(armed forces special powers act) niyamam 2015-l pinvalikkappetta vadakkukizhakkan samsthaanameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ത്രിപുര
ക്വിറ്റ് ഇന്ത്യാ സമരത്തെ നേരിടാനായി ബ്രിട്ടീഷുകാർ 1942-ൽ പുറപ്പെടുവിച്ച Armed Forces Special Powers Ordinance ആണ് അഫ്സ്പ നിയമത്തിന്റെ ഇന്ത്യയിലെ ആദ്യ രൂപം. സ്വാതന്ത്ര്യാനന്തരം 1958-ൽ അസമിലും മണിപ്പൂരിലും ഈ നിയമം നടപ്പാക്കി. നാഗാ കലാപത്തെ നേരിടാനായിരുന്നു ഇത്. 1983ൽ പഞ്ചാബിലും ചണ്ഡിഗഢിലും ഈ നിയമം നടപ്പാക്കിയിരുന്നു. 1997-ൽ ഇത് പിൻവലിച്ചു. 1990-ൽ ജമ്മുകശ്മീരിൽ അഫ്സ്പ പ്രഖ്യാപിച്ചു. ഇപ്പോൾ ഇന്ത്യയിൽ അസം,മേഘാലയ,അരുണാചൽപ്രദേശ്,മിസോറം,നാഗാലാൻഡ്,മണിപ്പൂർ,ജമ്മു ആൻഡ് കശ്മീർ സംസ്ഥാനങ്ങളിലാണ് അഫ്സ്പ നിലവിലുള്ളത്. അറസ്റ്റ്, റെയ്ഡ്, വെടിവെയ്പ്പ് തുടങ്ങിയ നടപടികൾക്ക് സേനയ്ക്ക് പ്രത്യേക അധികാരം ലഭിക്കുന്നതാണ് അഫ്സ്പ നിയമത്തിന്റെ കാതൽ.