2. 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപികയുടെ ഭാരം എത്ര?
3. 264 ന്റെ % = = ––––– ന്റെ 50% -
4. ഒരു ബാങ്കിൽ 4 വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി. എങ്കിൽ പലിശ നിരക്ക് എത്ര ശതമാനമാണ്?
5. 100.05-ന്റെ 40 x 1/5 എത്ര?
6. 9.30 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
7. 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി 30 സെക്കന്റുകൊണ്ട് 60 കി.മീ / മണിക്കൂറിൽ സഞ്ചരിച്ച് ഒരു പാലം കടക്കുന്നുവെങ്കിൽ പാലത്തിന്റെ നീളം എന്ത്?
8. 89.6 ×0.6×0.06 ന്റെ വില?
9. മിനി 5,000 രൂപ 20% നിരക്കിൽ അർദ്ധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ ഏതു രൂപ തിരികെ ലഭിക്കും?
10. 20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപാ കിട്ടിയെങ്കിൽ വാങ്ങിയ വില?
11. 18 ആളുകൾ 36 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
12. ഒരു സംഖ്യയുടെ 60% എന്നത് 360 ആയാൽ സംഖ്യ ഏത്?
13. ഒരു ജീവനക്കാരന്റെ ക്ഷാമബത്ത 5% വര്‍ദ്ധിച്ചപ്പോള്‍ ആകെ മാസശമ്പളം 115 രൂപ വര്‍ധിച്ചു. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം എത്ര?
14. ഒരു സാധനത്തിന്റെ വില 20% കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. വില കുറച്ചത് നികത്തി ആദ്യത്തെ വിലയ്ക്കു തന്നെ വില്ക്കണമെന്നുണ്ടെങ്കില് പുതിയ വിലയുടെ എത്ര ശതമാനം വര്‍ദ്ധിപ്പിക്കണം
15. ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% - വും വർദ്ധിപ്പിച്ചാൽ പരപ്പളവ് ഏത് ശതമാനം വർദ്ധിക്കും?
16. 5 നും 35 നും ഇടയിൽ 2കൊണ്ടും 3 കൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
17. ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കൾ യഥാക്രമം P, Q , R. S എന്നിവയാണ്. PQRS എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കൾ M, N, O, P എന്നിവയാണ്. MNOPയുടെ ചുറ്റളവ് 16 സെ.മീ. ആയാൽ ABCDയുടെ ചുറ്റളവ് എത്?
18. A യും B യും കൂടി ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 20 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?
19. 1.1.2014 മുതൽ 31.12.2015 വരെ രണ്ട് ദിവസങ്ങളും ഉൾപ്പെടെ എത്ര ദിവസങ്ങളുണ്ട്?
20. ഉച്ചയ്ക്ക് 12.10 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
21. താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക. സിലിണ്ടർ: വൃത്തം , സമചതുര സ്തുപിക : _____
22. കൂട്ടത്തിൽപ്പെടാത്തത് ഏത്? AA,BC,CI,DM
23. ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
24. 1,3,7,15, __ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
25. A; B; C ഇവരുടെ ശരാശരി വയസ്സ് 30. B; C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല്‍ A യുടെ വയസ്സ് എത്ര