കുടുംബ ബന്ധങ്ങൾ

കുടുംബ ബന്ധങ്ങൾ 

ജീവിതത്തിലെ  കുടുംബബന്ധങ്ങളെ ആധാരമാക്കിയാണ് ഈ വിഭാഗത്തിലെ ചോദ്യങ്ങൾ. താഴെ പറയുന്ന ബന്ധങ്ങൾ മനസ്സിലാക്കിയാൽ വളരെ വേഗം ഉത്തരം കണ്ടെത്താൻ കഴിയും.
* അച്ഛന്റെ/അമ്മയുടെ മകൻ - സഹോദരൻ 

* അച്ഛന്റെ/അമ്മയുടെ മകൾ - സഹോദരി  

* അമ്മയുടെ സഹോദരൻ - അമ്മാവൻ 

* അച്ഛന്റെ സഹോദരി - അമ്മായി 

* അച്ഛന്റെ/അമ്മയുടെ അമ്മ - മുത്തശ്ശി 

* അച്ഛന്റെ/അമ്മയുടെ അച്ഛൻ - മുത്തശ്ശൻ

* മകന്റെ ഭാര്യ - മരുമകൾ

* മകളുടെ ഭർത്താവ് - മരുമകൻ

* ഭർത്താവിന്റെ സഹോദരി - നാത്തൂൻ  

* ഭാര്യയുടെ സഹോദരൻ - അളിയൻ 

* സഹോദരിയുടെ മകൻ - അനന്തിരവൻ 

* സഹോദരിയുടെ മകൾ - അനന്തിരവൾ 

* സഹോദരിയുടെ ഭർത്താവ് - അളിയൻ
ഉദാ:. രജനിയെ നോക്കി പ്രേമൻ ഇങ്ങനെ പറഞ്ഞു. "അവളുടെ അമ്മയുടെ ഭർത്താവിന്റെ സഹോദരി എന്റെ അമ്മായിയാണ്” എന്നാൽ പ്രേമൻ രജനിയുടെ ആരാണ്? (a) സഹോദരൻ (b) ഭർത്താവ് (c) നാത്തൂൻ  (d) അമ്മ ഉത്തരം (a) 
1.രജനിയുടെ അമ്മയുടെ ഭർത്താവ് അതായത് രജനിയുടെ അച്ഛൻ, അച്ഛന്റെ സഹോദരി അമ്മായി. രജനിയുടെയും പ്രേമന്റെയും അമ്മായി ഒരാളാണ്. അതിനാൽ പ്രേമൻ രജനിയുടെ സഹോദരൻ ആയിരിക്കും.

2. പാർവ്വതി,ഇങ്ങനെ പറഞ്ഞു: 
"അമൃതയുടെ അച്ഛൻ രാജൻ എന്റെ ഭർതൃപിതാവ് മഹേഷിന്റെ ഒരേയൊരു മകനാണ്.” അമൃതയുടെ സഹോദരിയായ ബിന്ദു മഹേഷിന്റെ ആരാണ് :  (a) മകൾ  (b) ചെറുമകൾ  (c) മകന്റെ ഭാര്യ  (d) അനന്തിരവൾ  ഉത്തരം (b) പാർവ്വതിയുടെ ഭർതൃപിതാവിന്റെ ഒരേയൊരു മകൻ, പാർവ്വതിയുടെ ഭർത്താവ് അതായ് രാജൻ പാർവ്വതിയുടെ ഭർത്താവാണ്. അമൃതയും ബിന്ദുവും രാജന്റെയും പാർവ്വതിയുടെയും മക്കളാണ്. അതിനാൽ ബിന്ദു മഹേഷിന്റെ ചെറുമകളാണ്.
3. Aയുടെ അമ്മ Bയുടെ സഹോദരിയും, Cയുടെ മകളുമാണ്. D, Bയുടെ മകളും, Eയുടെ സഹോദരിയുമാണ്. എന്നാൽ C എന്നത് Eയുടെ ആരാണ്? 
(a) അച്ഛൻ (b) മുത്തച്ഛൻ (c) അമ്മാവൻ (d) സഹോദരൻ ഉത്തരം (b) Aയുടെ അമ്മയും Bയും സഹോദരങ്ങളാണ്. അവർ Cയുടെ മക്കളാണ്. D, E എന്നിവർ Bയുടെ മക്കളാണ്. അതിനാൽ C, Eയുടെ മുത്തച്ഛനോ മുത്തശ്ശിയോ ആകാം. ഇവിടെ മുത്തച്ഛൻ എന്ന ഉത്തരമാണ് തന്നിരിക്കുന്നത്.

മാതൃകാ ചോദ്യങ്ങൾ


1.ഒരു സ്ത്രീയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ ഇങ്ങനെ പറഞ്ഞു: 
"അവരുടെ അച്ഛന്റെ ഒരേയൊരു മകൻ എന്റെ അച്ഛനാണ്” എന്നാൽ ആ സ്ത്രീ അയാളുടെ ആരാണ്? (a) അമ്മായി  (b) സഹോദരി (c) അനന്തരവൻ (d) സഹോദരൻ
2. സുമതി, ജ്യോതി, കവിത എന്നിവർ സഹോദരിമാരാണ്. സുമതിയുടെമകൻ ആനന്ദുo ജ്യോതിയുടെ മകൾ ദിവ്യയും കവിതയുടെ മകൾ അർച്ചനയും ആകുന്നു. പ്രിയ ആനന്ദിന്റെ മകൾ ആണെങ്കിൽ പ്രിയയും കവിതയും തമ്മിലുള്ള ബന്ധം എന്ത്? 
(a) സഹോദരി (b) അമ്മൂമ്മ  (c) അമ്മ  (d) മകൻ
3. Y-യുടെ സഹോദരി X എന്നാൽY എന്നത് K-യുടെ മകളാണ്. Kഎന്നത് M-ന്റെ ഭർത്താവ് എന്നാൽ M-ഉം Y-ഉം തമ്മിലുള്ള ബന്ധമെന്ത്? 
(a) അച്ഛൻ (b) സഹോദരൻ (c) സഹോദരി (d) അമ്മ 
4. A,B-യുടെ സഹോദരനും C,Dയുടെ അച്ഛനുമാണ്. E,Bയുടെഅമ്മയാണ്.A-യും D-യും സഹോദരങ്ങ ളാണ് എന്നാൽ E-യ്ക്ക് C-യോടുള്ള ബന്ധമെന്ത്?
(a) സഹോദരി (b) ഭർത്താവ് (c) സഹോദരൻ (d) അനന്തരവൻ
5.  രാജുവിന്റെ അച്ഛൻ നളിനിയുടെ അമ്മയുടെ മകനാണ്. എങ്കിൽ നളിനി രാജുവിന്റെ ആരാണ് 
(a) മരുമകൾ (b) സഹോദരി (c) അമ്മാവൻ (d) അമ്മായി 
6. മീര, അവളുടെ ഭർത്താവിന്റെ അച്ഛന്റെ ഭാര്യയുടെ ഒരേ ഒരു മകന്റെ മകളുടെ മകനെ കണ്ടു. മീരയും ആ വ്യക്തിയുമായുള്ള ബന്ധം എന്താണ്? 
(a) മകൻ (b) മരുമകൻ  (c) പേരമകൻ (d) ഭർത്താവ്
7. ഒരാളെ പരാജയപ്പെടുത്തിക്കൊണ്ട് നീന പറഞ്ഞു 
"എന്റെ അമ്മയുടെ അമ്മയാണ് ഇദ്ദേഹത്തിന്റെ അമ്മ” ആ വ്യക്തിയുമായുള്ള നീനയുടെ ബന്ധം എന്താണ് ? (a) അമ്മ  (b) അമ്മായി  (c) സഹോദരി  (d) അനന്തരവൾ
8. ഗീതയെ ചൂണ്ടിക്കാട്ടി യമുന പറഞ്ഞു-അവൾ എന്റെ അമ്മയുടെ മകന്റെ അച്ഛന്റെ സഹോദരിയാണ്. ഗീത യമുനയുടെ ആരാണ്?
(a) അമ്മ (b) സഹോദരി (c) അമ്മായി  (d) അനന്തരവൾ 
9. ഒരു വൃദ്ധനെ ചൂണ്ടിക്കാട്ടി കൈലാസ് പറഞ്ഞു 
"അയാളുടെ മകൻ എന്റെ മകന്റെ ചിറ്റപ്പനാണ്”-ആ വൃദ്ധനുമായുള്ള കൈലാസിന്റെ ബന്ധം എന്താണ്?  (a) സഹോദരൻ (b) അമ്മാവൻ (c) അച്ഛൻ  (d) മുത്തച്ഛൻ
10. ഒരു യുവതിയെ ചൂണ്ടിക്കാട്ടി സന്തോഷ് പറഞ്ഞു.
"അവളുടെ അമ്മയാണ് എന്റെ അമ്മായിയമ്മയുടെ ഒരേ ഒരു മകൾ” സന്തോഷിന് ആ യുവതിയുമായുള്ള ബന്ധം എന്താണ്?  (a) അമ്മാവൻ (b) ഭർത്താവ്  (c) സഹോദരി  (d) അച്ഛൻ

ഉത്തരങ്ങൾ


1. (a)
 അച്ഛന്റെ സഹോദരിയാണ് സ്ത്രീ. അതിനാൽ സ്ത്രീ അയാളുടെ അമ്മായിയാണ്.
2. (b)
സുമതിയുടെ മകന്റെ മകൾക്ക്, സുമതിയുടെ സഹോദരിയായ കവിത അമ്മുമ്മയാണ്
3. (d) 
Kഅച്ഛൻ, Xമകൾ, Yമകൾ, Kയുടെ ഭാര്യ M അതിനാൽ Y എന്നത് M ന്റെ മകളാണ്
4. (d)
E-അമ്മ, C-അച്ഛൻ, A.D, Bഇവർ മക്കളും
5. (d)
 അച്ഛന്റെ സഹോദരി അമ്മായി
6. (c)
 ഭർത്താവിന്റെ അച്ഛന്റെ ഭാര്യ-അമ്മായിയമ്മ അവരുടെ ഒരേയൊരു മകന്റെ മകളുടെ മകൻ എന്നാൽ മീരയുടെ ചെറുമകൻ
7. (d)
അമ്മയുടെ അമ്മ-അമ്മുമ്മ, അമ്മുമ്മയുടെ മകൻ എന്നത് നീനയുടെ അമ്മാവൻ
8. (c)
എന്റെ അമ്മയുടെ മകൻ-സഹോദരൻ, സഹോദരന്റെ മുത്തശ്ശി എന്നാൽ സ്വന്തം മുത്തശ്ശി മുത്തശ്ശിയുടെ ഒരേ ഒരു മരുമകൾ എന്നാൽ പെൺകുട്ടിയുടെ അമ്മ 
9.(c)
കൈലാസിന്റെ അനിയനാണ് വൃദ്ധന്റെ മകൻ, അപ്പോൾ വൃദ്ധൻ കൈലാസിന്റെ അച്ഛൻ 
10.(d)
 അമ്മായി അമ്മയുടെ ഒരേയൊരു മകൾ എന്നാൽ ഭാര്യ, ഭാര്യയുടെ മകൾ സ്വന്തം മകൾദിശ പ്രധാനമായും  4 ദിശകളാണുള്ളത്                                  വടക്ക്      പടിഞ്ഞാറ്                                   കിഴക്ക്             തെക്ക്
* നാല് ദിശകളെ കൂടാതെ 4 ഉപദിശകൾ
വടക്ക്         വടക്ക് പടിഞ്ഞാറ്                           വടക്ക് കിഴക്ക്പടിഞ്ഞാറ്                                          കിഴക്ക്  തെക്ക് പടിഞ്ഞാറ്                             തെക്ക് കിഴക്ക്                                   തെക്ക്

Manglish Transcribe ↓


kudumba bandhangal 

jeevithatthile  kudumbabandhangale aadhaaramaakkiyaanu ee vibhaagatthile chodyangal. Thaazhe parayunna bandhangal manasilaakkiyaal valare vegam uttharam kandetthaan kazhiyum.
* achchhante/ammayude makan - sahodaran 

* achchhante/ammayude makal - sahodari  

* ammayude sahodaran - ammaavan 

* achchhante sahodari - ammaayi 

* achchhante/ammayude amma - mutthashi 

* achchhante/ammayude achchhan - mutthashan

* makante bhaarya - marumakal

* makalude bhartthaavu - marumakan

* bhartthaavinte sahodari - naatthoon  

* bhaaryayude sahodaran - aliyan 

* sahodariyude makan - ananthiravan 

* sahodariyude makal - ananthiraval 

* sahodariyude bhartthaavu - aliyan
udaa:. Rajaniye nokki preman ingane paranju. "avalude ammayude bhartthaavinte sahodari ente ammaayiyaan” ennaal preman rajaniyude aaraan? (a) sahodaran (b) bhartthaavu (c) naatthoon  (d) amma uttharam (a) 
1. Rajaniyude ammayude bhartthaavu athaayathu rajaniyude achchhan, achchhante sahodari ammaayi. Rajaniyudeyum premanteyum ammaayi oraalaanu. Athinaal preman rajaniyude sahodaran aayirikkum.

2. Paarvvathi,ingane paranju: 
"amruthayude achchhan raajan ente bharthrupithaavu maheshinte oreyoru makanaanu.” amruthayude sahodariyaaya bindu maheshinte aaraanu :  (a) makal  (b) cherumakal  (c) makante bhaarya  (d) ananthiraval  uttharam (b) paarvvathiyude bharthrupithaavinte oreyoru makan, paarvvathiyude bhartthaavu athaayu raajan paarvvathiyude bhartthaavaanu. Amruthayum binduvum raajanteyum paarvvathiyudeyum makkalaanu. Athinaal bindu maheshinte cherumakalaanu.
3. Ayude amma byude sahodariyum, cyude makalumaanu. D, byude makalum, eyude sahodariyumaanu. Ennaal c ennathu eyude aaraan? 
(a) achchhan (b) mutthachchhan (c) ammaavan (d) sahodaran uttharam (b) ayude ammayum byum sahodarangalaanu. Avar cyude makkalaanu. D, e ennivar byude makkalaanu. Athinaal c, eyude mutthachchhano mutthashiyo aakaam. Ivide mutthachchhan enna uttharamaanu thannirikkunnathu.

maathrukaa chodyangal


1. Oru sthreeye parichayappedutthikkondu oraal ingane paranju: 
"avarude achchhante oreyoru makan ente achchhanaan” ennaal aa sthree ayaalude aaraan? (a) ammaayi  (b) sahodari (c) anantharavan (d) sahodaran
2. Sumathi, jyothi, kavitha ennivar sahodarimaaraanu. Sumathiyudemakan aananduo jyothiyude makal divyayum kavithayude makal arcchanayum aakunnu. Priya aanandinte makal aanenkil priyayum kavithayum thammilulla bandham enthu? 
(a) sahodari (b) ammoomma  (c) amma  (d) makan
3. Y-yude sahodari x ennaaly ennathu k-yude makalaanu. Kennathu m-nte bhartthaavu ennaal m-um y-um thammilulla bandhamenthu? 
(a) achchhan (b) sahodaran (c) sahodari (d) amma 
4. A,b-yude sahodaranum c,dyude achchhanumaanu. E,byudeammayaanu. A-yum d-yum sahodaranga laanu ennaal e-ykku c-yodulla bandhamenthu?
(a) sahodari (b) bhartthaavu (c) sahodaran (d) anantharavan
5.  raajuvinte achchhan naliniyude ammayude makanaanu. Enkil nalini raajuvinte aaraanu 
(a) marumakal (b) sahodari (c) ammaavan (d) ammaayi 
6. Meera, avalude bhartthaavinte achchhante bhaaryayude ore oru makante makalude makane kandu. Meerayum aa vyakthiyumaayulla bandham enthaan? 
(a) makan (b) marumakan  (c) peramakan (d) bhartthaavu
7. Oraale paraajayappedutthikkondu neena paranju 
"ente ammayude ammayaanu iddhehatthinte amma” aa vyakthiyumaayulla neenayude bandham enthaanu ? (a) amma  (b) ammaayi  (c) sahodari  (d) anantharaval
8. Geethaye choondikkaatti yamuna paranju-aval ente ammayude makante achchhante sahodariyaanu. Geetha yamunayude aaraan?
(a) amma (b) sahodari (c) ammaayi  (d) anantharaval 
9. Oru vruddhane choondikkaatti kylaasu paranju 
"ayaalude makan ente makante chittappanaan”-aa vruddhanumaayulla kylaasinte bandham enthaan?  (a) sahodaran (b) ammaavan (c) achchhan  (d) mutthachchhan
10. Oru yuvathiye choondikkaatti santhoshu paranju.
"avalude ammayaanu ente ammaayiyammayude ore oru makal” santhoshinu aa yuvathiyumaayulla bandham enthaan?  (a) ammaavan (b) bhartthaavu  (c) sahodari  (d) achchhan

uttharangal


1. (a)
 achchhante sahodariyaanu sthree. Athinaal sthree ayaalude ammaayiyaanu.
2. (b)
sumathiyude makante makalkku, sumathiyude sahodariyaaya kavitha ammummayaanu
3. (d) 
kachchhan, xmakal, ymakal, kyude bhaarya m athinaal y ennathu m nte makalaanu
4. (d)
e-amma, c-achchhan, a. D, bivar makkalum
5. (d)
 achchhante sahodari ammaayi
6. (c)
 bhartthaavinte achchhante bhaarya-ammaayiyamma avarude oreyoru makante makalude makan ennaal meerayude cherumakan
7. (d)
ammayude amma-ammumma, ammummayude makan ennathu neenayude ammaavan
8. (c)
ente ammayude makan-sahodaran, sahodarante mutthashi ennaal svantham mutthashi mutthashiyude ore oru marumakal ennaal penkuttiyude amma 
9.(c)
kylaasinte aniyanaanu vruddhante makan, appol vruddhan kylaasinte achchhan 
10.(d)
 ammaayi ammayude oreyoru makal ennaal bhaarya, bhaaryayude makal svantham makaldisha pradhaanamaayum  4 dishakalaanullathu                                  vadakku      padinjaaru                                   kizhakku             thekku
* naalu dishakale koodaathe 4 upadishakal
vadakku         vadakku padinjaaru                           vadakku kizhakkupadinjaaru                                          kizhakku  thekku padinjaaru                             thekku kizhakku                                   thekku
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution