<<= Back Next =>>
You Are On Question Answer Bank SET 3519

175951. കൈകേയി ഏതു രാജ്യത്തെ രാജാവിന്റെ പുത്രിയായിരുന്നു? [Kykeyi ethu raajyatthe raajaavinte puthriyaayirunnu?]

Answer: കേകയം [Kekayam]

175952. യുദ്ധത്തിൽ വെച്ച് ദശരഥന്റെ രഥത്തിലെ ചക്രത്തിന്റെ കീലം നഷ്ടപ്പെട്ടപ്പോൾ കൈകേയി എന്താണ് ആ സ്ഥാനത്ത് വെച്ചത്? [Yuddhatthil vecchu dasharathante rathatthile chakratthinte keelam nashdappettappol kykeyi enthaanu aa sthaanatthu vecchath?]

Answer: കയ്യിലെ ചെറുവിരൽ [Kayyile cheruviral]

175953. ദശരഥ പുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശം കൊണ്ട് ജനിച്ചത് ആരായിരുന്നു? [Dasharatha puthranmaaril mahaavishnuvinte adhikaamsham kondu janicchathu aaraayirunnu?]

Answer: ശ്രീരാമൻ [Shreeraaman]

175954. മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശമായി ജനിച്ച ദശരഥ പുത്രൻ ആര്? [Mahaavishnuvinte shamkhinte amshamaayi janiccha dasharatha puthran aar?]

Answer: ഭരതൻ [Bharathan]

175955. സുദർശന ചക്രത്തിന്റെ അംശമായി ജനിച്ച ദശരഥപുത്രൻ? [Sudarshana chakratthinte amshamaayi janiccha dasharathaputhran?]

Answer: ശത്രുഘ്നൻ [Shathrughnan]

175956. ആദിശേഷന്റെ അംശമായി ജനിച്ച ദശരഥപുത്രൻ? [Aadisheshante amshamaayi janiccha dasharathaputhran?]

Answer: ലക്ഷ്മണൻ [Lakshmanan]

175957. വനവാസവേളയിൽ സീതാരാമലക്ഷ്മണൻമാർ ആദ്യരാത്രി കഴിഞ്ഞ് എവിടെയായിരുന്നു? [Vanavaasavelayil seethaaraamalakshmananmaar aadyaraathri kazhinju evideyaayirunnu?]

Answer: ശൃംഗി വേരം [Shrumgi veram]

175958. ശൃംഗി വേരം എന്ന രാജ്യത്തിന്റെ രാജാവ് ആരായിരുന്നു? [Shrumgi veram enna raajyatthinte raajaavu aaraayirunnu?]

Answer: ഗുഹൻ (നിഷാദ രാജാവ്) [Guhan (nishaada raajaavu)]

175959. മധുവനത്തിന്റെ സൂക്ഷിപ്പുകാരൻ ആരായിരുന്നു? [Madhuvanatthinte sookshippukaaran aaraayirunnu?]

Answer: ദധിമുഖൻ [Dadhimukhan]

175960. രാവണന്റെ ഇളയ പുത്രനായ അക്ഷകുമാരനെ വധിച്ചതാര്? [Raavanante ilaya puthranaaya akshakumaarane vadhicchathaar?]

Answer: ഹനുമാൻ [Hanumaan]

175961. ലങ്കയിൽ സീതയോട് ദയ തോന്നിയ രാക്ഷസി ആരാണ്? [Lankayil seethayodu daya thonniya raakshasi aaraan?]

Answer: ത്രിജട (സരമ) [Thrijada (sarama)]

175962. ഹനുമാന്റെ മാതാവിന്റെ പേരെന്താണ്? [Hanumaante maathaavinte perenthaan?]

Answer: അഞ്ജന [Anjjana]

175963. ലങ്ക സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Lanka sthithicheyyunnathu evideyaan?]

Answer: ത്രികൂട പർവ്വതത്തിന്റെ മുകളിൽ [Thrikooda parvvathatthinte mukalil]

175964. വിദ്യുജ്വിഹൻ ആരാണ്? [Vidyujvihan aaraan?]

Answer: മായാവിയായ ഒരു രാക്ഷസൻ [Maayaaviyaaya oru raakshasan]

175965. ലങ്കയിലേക്ക് കുതിക്കുന്ന ഹനുമാന്റെ മിടുക്ക് പരീക്ഷിക്കുന്നതിനു വേണ്ടി ആദ്യം വഴിമുടക്കി നിന്നത് ആരാണ്? [Lankayilekku kuthikkunna hanumaante midukku pareekshikkunnathinu vendi aadyam vazhimudakki ninnathu aaraan?]

Answer: സുരസ (നാഗമാതാവ്) [Surasa (naagamaathaavu)]

175966. രാവണന്റെ വാളിന്റെ പേരെന്താണ്? [Raavanante vaalinte perenthaan?]

Answer: ചന്ദ്രഹാസം [Chandrahaasam]

175967. മകരാക്ഷൻ ആരാണ്? [Makaraakshan aaraan?]

Answer: ഖരന്റെ പുത്രൻ [Kharante puthran]

175968. സഹസ്രമുഖരാവണൻ ആരായിരുന്നു? [Sahasramukharaavanan aaraayirunnu?]

Answer: ‘ദധി’ എന്ന സമുദ്രമധ്യത്തിൽ കഴിഞ്ഞിരുന്ന ഒരു അസുരൻ [‘dadhi’ enna samudramadhyatthil kazhinjirunna oru asuran]

175969. സഹസ്രമുഖരാവണൻ ബ്രഹ്മാവിൽ നിന്നും നേടിയ പ്രധാന വരം എന്തായിരുന്നു? [Sahasramukharaavanan brahmaavil ninnum nediya pradhaana varam enthaayirunnu?]

Answer: സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം [Sthreekalozhike thanikku mattoraalaalum maranam sambhavikkaruthu enna varam]

175970. ആദ്യ ദിവസംതന്നെ രാക്ഷസസൈന്യത്തെ തോൽപ്പിച്ച് വിജയമാഹ്ലാദിക്കാൻ ഒരുങ്ങിയ വാനരസൈന്യത്തിനുണ്ടായ തിരിച്ചടി എന്താണ്? [Aadya divasamthanne raakshasasynyatthe tholppicchu vijayamaahlaadikkaan orungiya vaanarasynyatthinundaaya thiricchadi enthaan?]

Answer: ഇന്ദ്രജിത്തിന്റെ ആക്രമണം [Indrajitthinte aakramanam]

175971. ദേവേന്ദ്രന്റെ സഭയുടെ പേരെന്ത്? [Devendrante sabhayude perenthu?]

Answer: സുധര്‍മ്മ [Sudhar‍mma]

175972. യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയക്കുവാൻ അഭ്യർത്ഥിച്ചത് ആരായിരുന്നു? [Yaagarakshaykkaayi raamalakshmananmaare thante koode ayakkuvaan abhyarththicchathu aaraayirunnu?]

Answer: വിശ്വാമിത്രൻ [Vishvaamithran]

175973. വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമത്തിന്റെ പേര് എന്തായിരുന്നു? [Vishvaamithran yaagam nadatthiya aashramatthinte peru enthaayirunnu?]

Answer: സിദ്ധാശ്രമം [Siddhaashramam]

175974. വിശ്വാമിത്രന്റെ ആശ്രമം എവിടെയാണ്? [Vishvaamithrante aashramam evideyaan?]

Answer: തമസാ നദിയുടെ തീരത്ത് [Thamasaa nadiyude theeratthu]

175975. വിശപ്പും ദാഹവും അറിയാതിരിക്കാൻ വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക്‌ ഉപദേശിച്ചു കൊടുത്ത മന്ത്രങ്ങൾ? [Vishappum daahavum ariyaathirikkaan vishvaamithran raamalakshmananmaarkku upadeshicchu koduttha manthrangal?]

Answer: ബല, അതിബല [Bala, athibala]

175976. വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു? [Vishvaamithrante yaagam mudakkuvaan etthiya raakshasanmaar aarellaamaayirunnu?]

Answer: മാരീചനും സുബാഹുവും [Maareechanum subaahuvum]

175977. വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടത് ആര്? [Vishvaamithrante yaagam mudakkuvaan etthiya raakshasanmaaril shreeraamanaal vadhikkappettathu aar?]

Answer: സുബാഹു [Subaahu]

175978. ആദികാവ്യം എന്നറിയപ്പെടുന്ന ഇതിഹാസം ഏത്? [Aadikaavyam ennariyappedunna ithihaasam eth?]

Answer: വാത്മീകിരാമായണം [Vaathmeekiraamaayanam]

175979. ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്? [Aadikavi enna peril ariyappedunna maharshi aar?]

Answer: വാത്മീകി മഹർഷി [Vaathmeeki maharshi]

175980. സഗരൻ ആരായിരുന്നു? [Sagaran aaraayirunnu?]

Answer: സൂര്യവംശിയായ ഒരു രാജാവ് [Sooryavamshiyaaya oru raajaavu]

175981. കുഞ്ഞായിരുന്നപ്പോൾ ഹനുമാന്റെ നേരെ വജ്രായുധം പ്രയോഗിച്ചത് ആരാണ്? [Kunjaayirunnappol hanumaante nere vajraayudham prayogicchathu aaraan?]

Answer: ദേവേന്ദ്രൻ [Devendran]

175982. രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്? [Raavanasahodari shoor‍ppanakhayude bhar‍tthaavinte perenthu?]

Answer: വിദ്യുജ്ജിഹ്വന്‍ [Vidyujjihvan‍]

175983. വാനരന്മാരുടെ സേനാപതിയായി ശ്രീരാമൻ നിയമിച്ചത് ആരെയാണ്? [Vaanaranmaarude senaapathiyaayi shreeraaman niyamicchathu aareyaan?]

Answer: നീലനെ [Neelane]

175984. കബന്ധൻ എന്ന ഗന്ധർവ്വൻ രാക്ഷസനായി മാറിയത് ആരുടെ ശാപം നിമിത്തമാണ്? [Kabandhan enna gandharvvan raakshasanaayi maariyathu aarude shaapam nimitthamaan?]

Answer: അഷ്ടാവക്രൻ (മഹർഷി) [Ashdaavakran (maharshi)]

175985. അഷ്ടാവക്രൻ കബന്ധനെ ശപിച്ചത് എന്തിനായിരുന്നു? [Ashdaavakran kabandhane shapicchathu enthinaayirunnu?]

Answer: വൈരൂപ്യത്തിന്റെ പേരിൽ കളിയാക്കിയത് [Vyroopyatthinte peril kaliyaakkiyathu]

175986. ജനകമഹാരാജാവിന്‍റെ സഹോദരന്‍റെ പേരെന്ത്? [Janakamahaaraajaavin‍re sahodaran‍re perenthu?]

Answer: കുശധ്വജന്‍ [Kushadhvajan‍]

175987. വനവാസത്തിനു പുറപ്പെട്ട സീതരാമലക്ഷ്മണൻമാരുടെ തേർതെളിയിച്ചതാര്? [Vanavaasatthinu purappetta seetharaamalakshmananmaarude thertheliyicchathaar?]

Answer: സുമന്ത്രൻ [Sumanthran]

175988. ദശരഥ മഹാരാജാവിന്റെ വംശം ഏത്? [Dasharatha mahaaraajaavinte vamsham eth?]

Answer: സൂര്യവംശം [Sooryavamsham]

175989. സൂര്യവംശത്തിലെ ഗുരു ആര്? [Sooryavamshatthile guru aar?]

Answer: വസിഷ്ഠ മഹർഷി [Vasishdta maharshi]

175990. ദശരഥ പുത്രന്മാരുടെ നാമകരണം നടത്തിയത് ആര്? [Dasharatha puthranmaarude naamakaranam nadatthiyathu aar?]

Answer: വസിഷ്ഠ മഹർഷി [Vasishdta maharshi]

175991. ദശരഥ മഹാരാജാവിന്റെ മന്ത്രിമാരിൽ പ്രധാനി ആര്? [Dasharatha mahaaraajaavinte manthrimaaril pradhaani aar?]

Answer: സുമന്ത്രൻ [Sumanthran]

175992. വനവാസത്തിനു പുറപ്പെട്ട സീതാ രാമലക്ഷ്മണൻ മാരുടെ തേർ തെളിയിച്ചതാര്? [Vanavaasatthinu purappetta seethaa raamalakshmanan maarude ther theliyicchathaar?]

Answer: സുമന്ത്രൻ [Sumanthran]

175993. വാത്മീകിയുടെ യഥാർത്ഥ പേര്? [Vaathmeekiyude yathaarththa per?]

Answer: രത്നാകരൻ [Rathnaakaran]

175994. വാത്മീകം എന്ന വാക്കിന്റെ അർത്ഥം എന്ത്? [Vaathmeekam enna vaakkinte arththam enthu?]

Answer: ചിതൽ പുറ്റ് [Chithal puttu]

175995. വാത്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയായിരുന്നു? [Vaathmeeki aadyamaayi rachiccha shlokam thudangunnathu enganeyaayirunnu?]

Answer: മാ നിഷാദ [Maa nishaada]

175996. വാത്മീകി ഏതു നദിയിൽ സ്നാനത്തിന് പോയപ്പോഴാണ് ക്രൗഞ്ചപ്പക്ഷിയെ വേടൻ വധിച്ചതായി കാണാനിടയായത്? [Vaathmeeki ethu nadiyil snaanatthinu poyappozhaanu kraunchappakshiye vedan vadhicchathaayi kaanaanidayaayath?]

Answer: തമസാനദിയിൽ [Thamasaanadiyil]

175997. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര്? [Addhyaathmaraamaayanam kilippaattu rachicchathu aar?]

Answer: തുഞ്ചത്തെഴുത്തച്ചൻ [Thunchatthezhutthacchan]

175998. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏതു പദത്തോട് കൂടിയാണ് തുടങ്ങുന്നത്? [Addhyaathmaraamaayanam kilippaattu ethu padatthodu koodiyaanu thudangunnath?]

Answer: ശ്രീരാമ രാമ രാമ [Shreeraama raama raama]

175999. ഇന്ദ്രജിത്തിനെ വധിക്കാനായി ലക്ഷ്മണൻ പ്രയോഗിച്ച അസ്ത്രം ഏതാണ്? [Indrajitthine vadhikkaanaayi lakshmanan prayogiccha asthram ethaan?]

Answer: ഇന്ദ്രാസ്ത്രം [Indraasthram]

176000. കുംഭകർണ്ണന്റെ പുത്രന്മാർ ആരെല്ലാം? [Kumbhakarnnante puthranmaar aarellaam?]

Answer: കുംഭനും നികുംഭനും [Kumbhanum nikumbhanum]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution