1. ഇന്ത്യയുടെ ആദ്യ ലോക്പാലായി നിയമിതനായതാര്? [Inthyayude aadya lokpaalaayi niyamithanaayathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്
സുപ്രിം കോടതി മുന്‍ ജഡ്ജിയാണ് പിനാകി ചന്ദ്ര ഘോഷ്. 2017 മുതല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2013-ല്‍ നിലവില്‍ വന്ന ലോക്പാല്‍ ലോകായുക്ത നിയമത്തിന്റെ ഭാഗമായാണ് ലോക്പാല്‍ നിയമനം നടന്നത്. ലോക്പാലിനെ നിയമിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടേണ്ട പ്രതിപക്ഷ നേതാവ് എന്ന പദവി ഒഴിഞ്ഞുകിടക്കുന്നതിനാല്‍ നിയമനം നീണ്ടു പോവുകയായിരുന്നു. സുപ്രിംകോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് ലോക്പാല്‍ നിയമനം വേഗത്തിലാക്കിയത്. ജസ്റ്റിസ് ദിലീപ് ബി ഭോസ്‌ലേ, ജസ്റ്റിസ് പ്രദീപ് കുമാര്‍ മൊഹന്തി, ജസ്റ്റിസ് അഭിലാഷ കുമാരി, അജയ്കുമാര്‍ ത്രിപാഠി എന്നിവരാണ് ആദ്യ ലോക് പാലിലെ ജുഡീഷ്യല്‍ അംഗങ്ങള്‍. ഇതിനു പുറമെ നാല് നോണ്‍ ജുഡീഷ്യല്‍ അംഗങ്ങളും ലോക്പാലിലുണ്ട്.