<<= Back Next =>>
You Are On Question Answer Bank SET 3088

154401. എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച രാജ്യാന്തര സംഘടന? [Ellaa varshavum septhambar 16 oson dinamaayi aacharikkaan nishchayiccha raajyaanthara samghadana?]

Answer: UNEP (United Nations Environment Programme)

154402. കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ്? [Keralatthil oson dinam aacharikkunnathu ethu samghadanayude aabhimukhyatthilaan?]

Answer: STEC, തിരുവനന്തപുരം (സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി) [Stec, thiruvananthapuram (samsthaana shaasthra saankethika paristhithi kammitti)]

154403. ഓസോൺപാളി കണ്ടെത്തിയത്? [Osonpaali kandetthiyath?]

Answer: ചാൾസ് ഫാബ്രി, ഹെൻട്രി ബ്യുയിസൺ [Chaalsu phaabri, hendri byuyisan]

154404. അന്തരീക്ഷത്തിലെ ഓസോൺ പാളിയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയത്? [Anthareekshatthile oson paaliyekkuricchu vyakthamaaya vishadeekaranam nalkiyath?]

Answer: G.M.B. ഡോബ്സൺ [G. M. B. Dobsan]

154405. സ്ട്രാറ്റോപ്പാസിൽ നിന്നും തുടങ്ങി 50 മുതൽ 80 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം? [Sdraattoppaasil ninnum thudangi 50 muthal 80 kilomeettar vare vyaapicchu kidakkunna anthareeksha mandalam?]

Answer: മീസോസ്ഫിയർ [Meesosphiyar]

154406. മിസോസ്ഫിയറിന്റെ ശരാശരി താപനില? [Misosphiyarinte sharaashari thaapanila?]

Answer: 83°C

154407. അന്തരീക്ഷത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പാളി എന്നർത്ഥമുള്ള അന്തരീക്ഷ പാളി? [Anthareekshatthinte ethaandu madhyabhaagatthaayi sthithi cheyyunna paali ennarththamulla anthareeksha paali?]

Answer: മീസോസ്ഫിയർ [Meesosphiyar]

154408. പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം? [Prakaasha samshleshana samayatthu oson puratthu vidunna sasyam?]

Answer: തുളസി [Thulasi]

154409. അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള? [Aldraavayalattu kiranangal adhikamaayi ettaal sheaashanam sambhavikkunna kaarshika vila?]

Answer: നെല്ല് [Nellu]

154410. ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലൂസന്റ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷപാളി? [Bhoomiyile ettavum uyaratthilulla meghangalaaya nokdiloosantu meghangal kaanappedunna anthareekshapaali?]

Answer: മീസോസ്ഫിയർ [Meesosphiyar]

154411. മീസോസ്ഫിയറിനേയും തൊട്ടടുത്ത പാളിയായ തെർമോസ്ഫിയറിനേയും തമ്മിൽ വേർതിരിക്കുന്നത്? [Meesosphiyarineyum thottaduttha paaliyaaya thermosphiyarineyum thammil verthirikkunnath?]

Answer: മീസോപ്പാസ് (Mesopause) [Meesoppaasu (mesopause)]

154412. മീസോപ്പാസിൽ തുടങ്ങി 80 മുതൽ 480 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം? [Meesoppaasil thudangi 80 muthal 480 kilomeettar vare vyaapicchu kidakkunna anthareeksha mandalam?]

Answer: തെർമോസ്ഫിയർ [Thermosphiyar]

154413. ഏറ്റവും താപനില കൂടിയ പാളി? [Ettavum thaapanila koodiya paali?]

Answer: തെർമോസ്ഫിയർ [Thermosphiyar]

154414. ധ്രുവ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം? [Dhruva pradeshangalil kaanappedunna aurora kaazhchakalude uravidam?]

Answer: തെർമോസ്ഫിയർ [Thermosphiyar]

154415. തെർമോസ്ഫിയറിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന മണ്ഡലം? [Thermosphiyarinte mukalilaayi sthithi cheyyunna mandalam?]

Answer: എക്സോസ്ഫിയർ [Eksosphiyar]

154416. അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി? [Anthareekshatthinte ettavum mukalilatthe paali?]

Answer: എക്സോസ്ഫിയർ [Eksosphiyar]

154417. തെർമോസ്ഫിയറിന്റെ താഴെയുള്ള ഭാഗം അറിയപ്പെടുന്നത്? [Thermosphiyarinte thaazheyulla bhaagam ariyappedunnath?]

Answer: അയണോസ്ഫിയർ [Ayanosphiyar]

154418. അയണോസ്ഫിയർ കണ്ടെത്തിയത്? [Ayanosphiyar kandetthiyath?]

Answer: കെന്നലി, ഹോവിസൈഡ് [Kennali, hovisydu]

154419. വാർത്താവിനിമയ കൃതിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം? [Vaartthaavinimaya kruthimopagrahangal sthithi cheyyunna mandalam?]

Answer: അയണോസ്ഫിയർ [Ayanosphiyar]

154420. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ? [Anthareekshatthinteyum bahiraakaashatthinteyum athirvarampaayi nishchayicchirikkunna rekha?]

Answer: കാർമൻരേഖ (ഭൗമോപരിതലത്തിൽ നിന്നും 100 കിലോമീറ്റർ വരെ ഉയരമുള്ള ഭാഗം) [Kaarmanrekha (bhaumoparithalatthil ninnum 100 kilomeettar vare uyaramulla bhaagam)]

154421. കാർമൻരേഖയ്ക്ക് ആ പേര് നൽകിയത്? [Kaarmanrekhaykku aa peru nalkiyath?]

Answer: തിയോഡോർവാൻ കാർമൻ എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥം [Thiyodorvaan kaarman enna shaasthrajnjante smaranaarththam]

154422. അന്തരീക്ഷത്തിന്റെ മേൽപാളിയെപ്പറ്റി ലോകത്ത് എഴുതപ്പെട്ട ആദ്യഗ്രന്ഥം? [Anthareekshatthinte melpaaliyeppatti lokatthu ezhuthappetta aadyagrantham?]

Answer: ദി അപ്പർ അറ്റ്മോസ്ഫിയർ [Di appar attmosphiyar]

154423. ദി അപ്പർ അറ്റമോസ്ഫിയർ എന്ന ഗ്രന്ഥം എഴുതിയത്? [Di appar attamosphiyar enna grantham ezhuthiyath?]

Answer: എസ്.കെ. മിത്ര [Esu. Ke. Mithra]

154424. അയണോസ്ഫിയർ പാളിയെക്കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിച്ച ഇന്ത്യക്കാരൻ? [Ayanosphiyar paaliyekkuricchu siddhaanthangal roopeekariccha inthyakkaaran?]

Answer: എസ്.കെ. മിത്ര [Esu. Ke. Mithra]

154425. ഭൂമിയുടെ ഊർജ്ജ സ്രോതസ്സ്? [Bhoomiyude oorjja srothasu?]

Answer: സൂര്യൻ [Sooryan]

154426. അന്തരീക്ഷം ചൂടാകുന്നതിനുള്ള കാരണം? [Anthareeksham choodaakunnathinulla kaaranam?]

Answer: ഭൗമവികിരണം [Bhaumavikiranam]

154427. അന്തരീക്ഷത്തിലെ കാർബൺഡൈയോക്സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ്? [Anthareekshatthile kaarbandyyoksydinte maattangal rekhappedutthunna graaph?]

Answer: കീലിങ് കർവ് [Keelingu karvu]

154428. ‘മാനവരാശിയുടെ ഭവനം’ എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി? [‘maanavaraashiyude bhavanam’ ennariyappedunna anthareeksha paali?]

Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]

154429. ധ്രുവീയ സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന മേഘപടലങ്ങൾ? [Dhruveeya sdraattosphiyaril kaanappedunna meghapadalangal?]

Answer: നക്രിയസ്‌ [Nakriyasu]

154430. ഉൽക്കാ വർഷ പ്രദേശമെന്ന് അറിയപ്പെടുന്ന അന്തരീക്ഷപാളി? [Ulkkaa varsha pradeshamennu ariyappedunna anthareekshapaali?]

Answer: മീസോസ്ഫിയർ [Meesosphiyar]

154431. ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലം? [Bhooguruthvaakarshanam ettavum kuranja mandalam?]

Answer: തെർമോസ്ഫിയർ [Thermosphiyar]

154432. സൂര്യന്റെ ഊർജ്ജ പ്രസരണം? [Sooryante oorjja prasaranam?]

Answer: സൗരവികിരണം/സൂര്യതാപനം (Insolation) [Sauravikiranam/sooryathaapanam (insolation)]

154433. സൗരോർജ്ജം ഭൂമിയിലെത്തുന്നത്? [Saurorjjam bhoomiyiletthunnath?]

Answer: ഹ്രസ്വതരംഗ രൂപത്തിൽ (Short waves radiation) [Hrasvatharamga roopatthil (short waves radiation)]

154434. ഭൂമി പുറംതള്ളുന്ന താപം? [Bhoomi puramthallunna thaapam?]

Answer: ഭൗമവികിരണം (Terrestrial Radiation) [Bhaumavikiranam (terrestrial radiation)]

154435. ഭൗമവികിരണം നടക്കുന്നത്? [Bhaumavikiranam nadakkunnath?]

Answer: ദീർഘതരം രൂപത്തിൽ (Long wave radiation) [Deerghatharam roopatthil (long wave radiation)]

154436. അന്തരീക്ഷം ചൂടാകുന്നത് പ്രധാനമായും പ്രക്രിയകൾ വഴിയാണ് ? [Anthareeksham choodaakunnathu pradhaanamaayum prakriyakal vazhiyaanu ?]

Answer: ചാലനം(conduction) ,സംവഹനം (convection) ,അഭിവഹനം (Radiation) [Chaalanam(conduction) ,samvahanam (convection) ,abhivahanam (radiation)]

154437. സൂര്യരശ്മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത്? [Sooryarashmikalude theevratha ettavumadhikam anubhavappedunnath?]

Answer: ഉച്ചയ്ക്ക് 12 മണിക്ക് [Ucchaykku 12 manikku]

154438. അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത്? [Anthareekshatthile choodu ettavum uyarnna nilayil etthunnath?]

Answer: ഉച്ചയ്ക്ക് ശേഷം 2 മണിക്ക് [Ucchaykku shesham 2 manikku]

154439. ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുന്നത്? [Oru divasatthe kuranja choodu rekhappedunnath?]

Answer: രാവിലെ 5 മണിക്ക് [Raavile 5 manikku]

154440. ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം? [Oru pradeshatthu oru divasam anubhavappetta koodiya thaapanilayum kuranja thaapanilayum thammilulla vyathyaasam?]

Answer: ദൈനിക താപാന്തരം (Diurnal range of temperature) [Dynika thaapaantharam (diurnal range of temperature)]

154441. ഒരു പ്രദേശത്ത് ഒരു വർഷം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം? [Oru pradeshatthu oru varsham anubhavappetta koodiya thaapanilayum kuranja thaapanilayum thammilulla vyathyaasam?]

Answer: വാർഷിക താപാന്തരം (Annual range of temperature) [Vaarshika thaapaantharam (annual range of temperature)]

154442. സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപവികിരണവും തമ്മിൽ ഉള്ള അനുപാതം? [Sooryanil ninnum bhoomi sveekarikkunna thaapavikiranavum thammil ulla anupaatham?]

Answer: താപ ബജറ്റ് (Heat Budget) [Thaapa bajattu (heat budget)]

154443. vഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപവികിരണത്തിന്റെ അനുപാതം? [Vbhoomiyude uparithalatthil ninnum prathiphalikkunna thaapavikiranatthinte anupaatham?]

Answer: അൽബെഡോ [Albedo]

154444. ഒരു നിശ്ചിത സ്ഥലത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരം? [Oru nishchitha sthalatthu anubhavappedunna vaayuvinte bhaaram?]

Answer: അന്തരീക്ഷ മർദ്ദം [Anthareeksha marddham]

154445. അന്തരീക്ഷ മർദ്ദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം? [Anthareeksha marddhatthe svaadheenikkunna pradhaana ghadakam?]

Answer: അന്തരീക്ഷ ഊഷ്മാവ് [Anthareeksha ooshmaavu]

154446. ഊഷ്മാവ് കൂടുമ്പോൾ അന്തരീക്ഷമർദ്ദം? [Ooshmaavu koodumpol anthareekshamarddham?]

Answer: കുറയുന്നു [Kurayunnu]

154447. മുകളിലോട്ട് പോകുന്തോറും അന്തരീക്ഷ മർദ്ദം? [Mukalilottu pokunthorum anthareeksha marddham?]

Answer: കുറയുന്നു [Kurayunnu]

154448. സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റീമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷ മർദ്ദം? [Samudranirappil oru chathurashra senteemeettaril anubhavappedunna anthareeksha marddham?]

Answer: 1034 Gram

154449. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷ മർദ്ദം? [Samudranirappile sharaashari anthareeksha marddham?]

Answer: 1013.2 hPa

154450. ഹരിതഗൃഹപ്രഭാവം തടയുന്നതിനായി അന്തർദേശീയമായി ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് വച്ച് ഉണ്ടാക്കിയ ഉടമ്പടി? [Harithagruhaprabhaavam thadayunnathinaayi anthardesheeyamaayi jappaanile kyotto enna sthalatthu vacchu undaakkiya udampadi?]

Answer: ക്യോട്ടോ പ്രോട്ടോകോൾ(2012 ൽ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീർന്നു) [Kyotto prottokol(2012 l kyotto udampadiyude kaalaavadhi theernnu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution