<<= Back Next =>>
You Are On Question Answer Bank SET 3659

182951. ബൈബിൾ ആധാരമാക്കി ‘ശ്രീയേശുവിജയം’ എന്ന മഹാകാവ്യം രചിച്ചത് ആര്? [Bybil aadhaaramaakki ‘shreeyeshuvijayam’ enna mahaakaavyam rachicchathu aar?]

Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]

182952. ത്രിലോകസഞ്ചാരി, നേത്രരോഗി എന്നീ തൂലികാനാമങ്ങളിൽ എഴുതിയിരുന്നത് ആര്? [Thrilokasanchaari, nethrarogi ennee thoolikaanaamangalil ezhuthiyirunnathu aar?]

Answer: ഇ വി കൃഷ്ണപിള്ള [I vi krushnapilla]

182953. കെ ദാമോദരൻ രചിച്ച പാട്ടബാക്കി എന്ന നാടകത്തിന്റെ പ്രാധാന്യം എന്ത്? [Ke daamodaran rachiccha paattabaakki enna naadakatthinte praadhaanyam enthu?]

Answer: മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം [Malayaalatthile aadyatthe raashdreeya naadakam]

182954. “എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം” എന്ന വരികൾ രചിച്ചത്? [“eliyeppoleyirikkunnavanoru puliyeppole varunnathu kaanaam” enna varikal rachicchath?]

Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]

182955. കവിതയും നാടകവും സമന്വയിപ്പിച്ചുകൊണ്ട് ‘മൊഴിയാട്ടം’ എന്ന കലാരൂപം അവതരിപ്പിച്ചത് ആര്? [Kavithayum naadakavum samanvayippicchukondu ‘mozhiyaattam’ enna kalaaroopam avatharippicchathu aar?]

Answer: സുരാസു [Suraasu]

182956. സരസഗായക കവിമണി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്? [Sarasagaayaka kavimani ennu visheshippikkappedunnathu aar?]

Answer: കെ സി കേശവപിള്ള [Ke si keshavapilla]

182957. എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന നോവൽ രചിച്ചത്? [Ezhutthachchhante jeevithakatha parayunna ‘theekkadal kadanju thirumadhuram’ enna noval rachicchath?]

Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]

182958. ശ്രീലങ്കയെപ്പറ്റി ‘ഐലൻഡ് ഓഫ് ബ്ലഡ്’ എന്ന കൃതി രചിച്ച മലയാളി പത്രപ്രവർത്തക ആര്? [Shreelankayeppatti ‘ailandu ophu blad’ enna kruthi rachiccha malayaali pathrapravartthaka aar?]

Answer: അനിതാ പ്രതാപ് [Anithaa prathaapu]

182959. 2019-ലെ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യസാഹിത്യത്തിനുള്ള അവാർഡ് നേടിയത് ആര്? [2019-le kerala saahithya akkaadamiyude haasyasaahithyatthinulla avaardu nediyathu aar?]

Answer: സത്യൻഅന്തിക്കാട് (ഈശ്വരൻ മാത്രം സാക്ഷി) [Sathyananthikkaadu (eeshvaran maathram saakshi)]

182960. എൻ എൻ കക്കാടിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്? [En en kakkaadinu vayalaar avaardu nedikkoduttha kruthi eth?]

Answer: സഫലമീയാത്ര [Saphalameeyaathra]

182961. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ ഏത്? [Malayaalatthile aadya raashdreeya noval eth?]

Answer: പാറപ്പുറം (കെ നാരായണൻ ഗുരുക്കൾ) [Paarappuram (ke naaraayanan gurukkal)]

182962. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന പ്രസിദ്ധ കാവ്യത്തിന്റെ രചയിതാവ്? [‘vayalaar garjjikkunnu’ enna prasiddha kaavyatthinte rachayithaav?]

Answer: പി ഭാസ്കരൻ [Pi bhaaskaran]

182963. ‘ഭക്തമീര പാടുന്നു’ എന്ന കവിതാ സമാഹാരം രചിച്ചത്? [‘bhakthameera paadunnu’ enna kavithaa samaahaaram rachicchath?]

Answer: പുത്തൻകാവ് മാത്തൻ തരകൻ [Putthankaavu maatthan tharakan]

182964. ‘ആളില്ലാ കസേരകൾ’ എന്ന കവിതയുടെ രചയിതാവ്? [‘aalillaa kaserakal’ enna kavithayude rachayithaav?]

Answer: ചെമ്മനം ചാക്കോ [Chemmanam chaakko]

182965. എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്നെഴുതിയ നോവൽ ഏത്? [Em di vaasudevan naayarum en pi muhammadum chernnezhuthiya noval eth?]

Answer: അറബിപ്പൊന്ന് [Arabipponnu]

182966. “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ട ഹോ ” പ്രസിദ്ധമായ ഈ വരികൾ കുമാരനാശാന്റെ ഏത് കൃതിയിലാണ്? [“jaathi chodikkunnilla njaan sodari chodikkunnu neer naavu varanda ho ” prasiddhamaaya ee varikal kumaaranaashaante ethu kruthiyilaan?]

Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]

182967. വേളൂർ കൃഷ്ണൻകുട്ടിയുടെ ഏതു കഥയാണ് പഞ്ചവടിപ്പാലം എന്ന പേരിൽ ചലച്ചിത്രമാക്കിയത്? [Veloor krushnankuttiyude ethu kathayaanu panchavadippaalam enna peril chalacchithramaakkiyath?]

Answer: പാലം അപകടത്തിൽ [Paalam apakadatthil]

182968. ‘മലങ്കാടൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്? [‘malankaadan’ enna thoolikaanaamatthil ezhuthiyirunnathu aar?]

Answer: ചെറുകാട് [Cherukaadu]

182969. ഒരു തൊഴിലാളി കേന്ദ്ര കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ നോവൽ? [Oru thozhilaali kendra kathaapaathramaayi varunna malayaalatthile aadya noval?]

Answer: ഓടയിൽ നിന്ന് (പി കേശവദേവ്) [Odayil ninnu (pi keshavadevu)]

182970. ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച സാമൂഹിക- രാഷ്ട്രീയ നാടകം? [Idasheri govindan naayar rachiccha saamoohika- raashdreeya naadakam?]

Answer: കൂട്ടുകൃഷി [Koottukrushi]

182971. ‘ഉണിക്കോരൻ ചതോപാധ്യായ’ എന്ന കഥയുടെ രചയിതാവ്? [‘unikkoran chathopaadhyaaya’ enna kathayude rachayithaav?]

Answer: പി വത്സല [Pi vathsala]

182972. ‘ഭ്രാന്തൻ ചാന്നാൻ’ ഏത് കഥയിലെ കഥാപാത്രം? [‘bhraanthan chaannaan’ ethu kathayile kathaapaathram?]

Answer: മാർത്താണ്ഡവർമ (സി വി രാമൻപിള്ള) [Maartthaandavarma (si vi raamanpilla)]

182973. തകഴി ശിവശങ്കരപ്പിള്ള രചിച്ച ആദ്യ നോവൽ ഏത്? [Thakazhi shivashankarappilla rachiccha aadya noval eth?]

Answer: ത്യാഗത്തിനു പ്രതിഫലം [Thyaagatthinu prathiphalam]

182974. 1970 – ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘1963’ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്? [1970 – l prasiddheekarikkappetta ‘1963’ enna kavithaasamaahaaratthinte rachayithaav?]

Answer: എൻ എൻ കക്കാട് [En en kakkaadu]

182975. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണഗ്രന്ഥം? [Kodungalloor kunjikkuttan thampuraan rachiccha yaathraavivaranagrantham?]

Answer: മദിരാശി യാത്ര [Madiraashi yaathra]

182976. ബൈബിളിലെ ദാവീദ് രാജാവിന്റെ കഥ പ്രമേയമാക്കി സി ജെ തോമസ് രചിച്ച നാടകം ഏത്? [Bybilile daaveedu raajaavinte katha prameyamaakki si je thomasu rachiccha naadakam eth?]

Answer: ആ മനുഷ്യൻ നീ തന്നെ [Aa manushyan nee thanne]

182977. വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ‘മാമ്പഴം’ എന്ന കവിതയുള്ളത്? [Vyloppilliyude ethu kavithaasamaahaaratthilaanu ‘maampazham’ enna kavithayullath?]

Answer: കന്നിക്കൊയ്ത്ത് [Kannikkoytthu]

182978. ‘കരീന്ദ്രൻ’ എന്നറിയപ്പെട്ട ആട്ടക്കഥാകാരനും സംസ്കൃത കവിയുമായ വ്യക്തി ആര്? [‘kareendran’ ennariyappetta aattakkathaakaaranum samskrutha kaviyumaaya vyakthi aar?]

Answer: കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ [Kilimaanoor raajaraajavarmma koyitthampuraan]

182979. “മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും" ആരുടെ വാക്കുകൾ? [“mattoruvanu vendi vilakku theliyikkuka athu ningalude paathayilum prakaasham niraykkum" aarude vaakkukal?]

Answer: ശ്രീബുദ്ധൻ [Shreebuddhan]

182980. “മനുഷ്യാവസ്ഥകളിൽ ഏറ്റവും തീവ്രം ഏകാന്തതയാണ്, ഒറ്റയ്ക്കാണെന്ന് അറിയാവുന്ന ഒരേയൊരു ജീവി മനുഷ്യനാണ്” ആരുടെ വാക്കുകൾ? [“manushyaavasthakalil ettavum theevram ekaanthathayaanu, ottaykkaanennu ariyaavunna oreyoru jeevi manushyanaan” aarude vaakkukal?]

Answer: ഒക്ടോവിയോ പാസ് [Okdoviyo paasu]

182981. "നഷ്ട സ്വർഗമാണ് ശരിയായ സ്വർഗ്ഗം" ആരുടെ വാക്കുകൾ? ["nashda svargamaanu shariyaaya svarggam" aarude vaakkukal?]

Answer: മാർസൽ പ്രുസ്റ്റ് [Maarsal prusttu]

182982. “മനുഷ്യനെ നശിപ്പിക്കാം തോൽപ്പിക്കാനാവില്ല” ആരുടെ വാക്കുകൾ? [“manushyane nashippikkaam tholppikkaanaavilla” aarude vaakkukal?]

Answer: ഏണസ്റ്റ് ഹെമിംഗ്‌വേ [Enasttu hemimgve]

182983. “അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത് അനന്തമായ സമയം” ആരുടെ വാക്കുകൾ? [“allaahuvinte khajanaavil maathram aanu samayam ullathu ananthamaaya samayam” aarude vaakkukal?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

182984. "വിധിയെ തോൽപ്പിക്കാൻ സഹനത്തിനെ സാധിക്കൂ" ആരുടെ വാക്കുകൾ? ["vidhiye tholppikkaan sahanatthine saadhikkoo" aarude vaakkukal?]

Answer: തോമസ് കാംബെൽ [Thomasu kaambel]

182985. “വെറുക്കപ്പെട്ടിടത്ത് അള്ളിപ്പിടിച്ചിരിക്കുന്ന വാശിക്കാരനാണ് ജീവിതം” ആരുടെ വാക്കുകൾ? [“verukkappettidatthu allippidicchirikkunna vaashikkaaranaanu jeevitham” aarude vaakkukal?]

Answer: മേരി ഷെല്ലി [Meri shelli]

182986. “വരാനുള്ളതിനെ അപ്പോൾ നേരിടുക” ആരുടെ വാക്കുകൾ? [“varaanullathine appol neriduka” aarude vaakkukal?]

Answer: ജെ കെ റൗളിങ് [Je ke raulingu]

182987. “പ്രായം നമ്മുടെ കുറ്റമല്ല’ ആരുടെ വാക്കുകൾ? [“praayam nammude kuttamalla’ aarude vaakkukal?]

Answer: ഗൊനാവാൻ മുഹമ്മദ് [Gonaavaan muhammadu]

182988. “ഇരുട്ടിനെ ശപിക്കാതിരിക്കുക ചെറു ചിരാതുകൾ തെളിയിക്കുക” ആരുടെ വാക്കുകൾ? [“iruttine shapikkaathirikkuka cheru chiraathukal theliyikkuka” aarude vaakkukal?]

Answer: ദാദാ വാസ്വാനി [Daadaa vaasvaani]

182989. “എന്തു വേണ്ടതില്ല എന്ന തിരിച്ചറിവ് പരമപ്രധാനമാണ്” ആരുടെ വാക്കുകൾ? [“enthu vendathilla enna thiriccharivu paramapradhaanamaan” aarude vaakkukal?]

Answer: ലിയോൺ യൂറിസ്‌ [Liyon yoorisu]

182990. “വരുന്നതിനെ ഭയക്കാതിരിക്കുക. കഴിഞ്ഞതിനെയോർത്ത് കരയാതിരിക്കുക ” ആരുടെ വാക്കുകൾ? [“varunnathine bhayakkaathirikkuka. Kazhinjathineyortthu karayaathirikkuka ” aarude vaakkukal?]

Answer: ഷെല്ലി [Shelli]

182991. "ശത്രുക്കളെ സൃഷ്ടിക്കാത്തവന് മിത്രങ്ങളുമുണ്ടാവില്ല" ആരുടെ വാക്കുകൾ? ["shathrukkale srushdikkaatthavanu mithrangalumundaavilla" aarude vaakkukal?]

Answer: ടെന്നിസൺ [Dennisan]

182992. ലോക ജനസംഖ്യാദിനം എന്നാണ്? [Loka janasamkhyaadinam ennaan?]

Answer: ജൂലൈ 11 [Jooly 11]

182993. 2022 ലെ ജനസംഖ്യ ദിനത്തിന്റെ പ്രമേയം എന്താണ്? [2022 le janasamkhya dinatthinte prameyam enthaan?]

Answer: ‘A world of 8 billion: Towards a resilient future for all – Harnessing opportunities and ensuring rights and choices for all’ ( 800 കോടി മനുഷ്യരുടെ ലോകം: എല്ലാവരുടെയും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പുവരുത്തിയും അവസരങ്ങൾ പ്രയോജനപ്പെടുത്തിയും സുസ്ഥിര ഭാവിയിലേക്ക് മുന്നേറാം) [‘a world of 8 billion: towards a resilient future for all – harnessing opportunities and ensuring rights and choices for all’ ( 800 kodi manushyarude lokam: ellaavarudeyum avakaashangalum thiranjeduppukalum urappuvarutthiyum avasarangal prayojanappedutthiyum susthira bhaaviyilekku munneraam)]

182994. ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്? [Aikyaraashdrasabha loka janasamkhyaa dinam aacharikkunnathinu anumathi nalkiya varsham eth?]

Answer: 1989

182995. ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത് എന്ന്? [Loka janasamkhya dinam aadyamaayi aacharicchathu ennu?]

Answer: 1990 ജൂലൈ 11 [1990 jooly 11]

182996. ലോക ജനസംഖ്യാ ദിനമായി ജൂലൈ 11ന് ആചരിക്കാൻ നിർദ്ദേശിച്ചത് ആരാണ്? [Loka janasamkhyaa dinamaayi jooly 11nu aacharikkaan nirddheshicchathu aaraan?]

Answer: ഡോ. കെ സി സക്കറിയ (ലോകബാങ്കിലെ സീനിയർ ഡെമോ ഗ്രാഫർ ആയിരുന്നു) [Do. Ke si sakkariya (lokabaankile seeniyar demo graaphar aayirunnu)]

182997. ജനസംഖ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Janasamkhya shaasthratthinte pithaavu ennariyappedunnath?]

Answer: ജോൺ ഗ്രാൻഡ് (ഇംഗ്ലണ്ട്) [Jon graandu (imglandu)]

182998. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ഏത് വർഷം? [Inthyayil aadyamaayi sensasu nadannathu ethu varsham?]

Answer: 1872

182999. ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan sensasinte pithaavu ennariyappedunnathu aar?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

183000. ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ്? [Janasamkhyaye kuricchulla padtanam enthaan?]

Answer: ഡെമോഗ്രാഫി [Demograaphi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution