1. 2019 ഫെബ്രുവരി റിസര്‍വ് ബാങ്കിന്റെ പുതുക്കിയ റിപ്പോ നിരക്ക് എത്രയാണ്? [2019 phebruvari risarvu baankinte puthukkiya rippo nirakku ethrayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
6.25
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശശികാന്ത് ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്. ഫെബ്രുവരി 7-ന് പുതുക്കിയ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. 6.50 ശതമാനമായിരുന്ന റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി 6.25 ശതമാനമാക്കി. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോടെയാണ് റിപ്പോ നിരക്ക് കുറച്ചത്. പണപ്പെരുപ്പം ഡിസംബറില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.2 ശതമാനമായി കുറഞ്ഞിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്ന് കടമെടുക്കുന്ന തുകയ്ക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഇത് കുറയ്ക്കുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന ലോണുകളുടെ പലിശനിരക്കിലും കുറവു വരാറുണ്ട്. വാണിജ്യ ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് കടമെടുക്കുന്ന തുകയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. റിവേഴ്‌സ് റിപ്പോ നിരക്ക് കൂടുമ്പോള്‍ പൊതുവിപണിയില്‍ പണലഭ്യത കുറയും.