ഭൂമിശാസ്ത്രം (ഭൂമിശാസ്ത്രത്തിലെ ന്യൂനത സാങ്കേതിക വിദ്യകൾ )
ഭൂമിശാസ്ത്രം (ഭൂമിശാസ്ത്രത്തിലെ ന്യൂനത സാങ്കേതിക വിദ്യകൾ )
ഭൂമിശാസ്ത്രത്തിലെ ന്യൂനത സാങ്കേതിക വിദ്യകൾ
*ഒരു വസ്തുവിനെയോ പ്രതിഭാസത്തേയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു സംവേദന ഉപകരണം വഴി മനസ്സിലാക്കുന്ന രീതി?
ans : വിദൂരസംവേദന (റിമോട്ട് സെൻസിങ്)
*ഭൂസംബന്ധിയായ വിവരങ്ങളുടെ ശേഖരണം, കോഡീകരണം, വിശകലനം എന്നിവ ഉൾക്കൊള്ളുന്ന സങ്കേതിക വിദ്യ?
ans : ഭൂവിവര വ്യവസ്ഥ(GIS-Geographical Inforamtion System)
*ഭൂമിയിൽ നിന്നും ഏകദേശം 36,000 കി.മീ. ഉയരത്തിൽ ഭൂമിയോടൊപ്പം ഭ്രമണം ചെയ്യുന്ന കൃത്രിമ ഉപഗ്രഹങ്ങൾ?
ans : ഭൂസ്ഥിര ഉപഗ്രഹങ്ങൾ (Geostationary satellites)
*കാലാവസ്ഥാ നിരീക്ഷണത്തിനും വാർത്താവിനിമയത്തിനുമാണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നത്
*ഭൂമിയിൽ നിന്ന് ഏകദേശം 800 കി.മീ. മുതൽ 950 കി.മീ വരെ ഉയരത്തിൽ ധ്രുവങ്ങളെ വലംവയ്ക്കുന്ന ഉപഗ്രഹങ്ങൾ?
ans : സൗരസ്ഥിര ഉപഗ്രഹങ്ങൾ Sun synchronous satellites) ഉദാ:IRS,Landsat
ഭൂവിവരങ്ങളുടെ നിരീക്ഷണത്തിനും ഭൂപട നിർമാണത്തിനും വിദൂരസംവേദന വിവരങ്ങൾ ഉപയോഗിക്കുന്ന വിവിധ കേന്ദ്ര സംസ്ഥാന ഗവൺമെന്റ്.
>കേരള സംസ്ഥാന റിമോട്ട സെൻസിങ് & എൻവയോൺമെന്റ് സെന്റർ (KSREC)>ഭൗമശാസ്ത്ര പഠന കേന്ദ്രം (CESS) > സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റ് (CWRDM) >കേരള വനഗവേഷണ സ്ഥാപനം (KFRI)>കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് (KSLUB)>ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (GSI)>സെൻടൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI)>ഡിപ്പാർട്ട്മെന്റ് ഓഫ് മൈനിംഗ് ആന്റ് ജിയോളജി>സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്> മഹാത്മാഗാന്ധി സർവ്വകലാശാല >കേരള സർവ്വകലാശാല
*ഭൂമിയെ വലം വയ്ക്കുന്ന 24 ഉപ്രഗങ്ങളിൽ നിന്നുള്ള സിഗ്നലുകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ അറിയുന്നതിനുപയോഗിക്കുന്ന ഉപകരണം?
Ans : ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS)
*നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ ആസ്ഥാനം?
Ans : ഹൈദരാബാദ്
*ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?
Ans : ആഗസ്റ്റ് 12 (വിക്രം സാരാഭായിയുടെ ജന്മദിനം)
*ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെൻസിങ് ഉപഗ്രഹം?
Ans : I.R.S.1A
*ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത റഡാർ ഇജേജിംഗ് ഉപഗ്രഹം?
Ans : റിസാറ്റ്-1
*ഇന്ത്യയുടെ ഗതിനിർണ്ണയ ഉപഗ്രഹം?
Ans : നാവിക്
*ഇന്ത്യൻ എയ്റോസ്പേസ് കമ്പനിയുടെ ആസ്ഥാനം?
Ans : കൊൽക്കത്ത
ഭൂപടത്തിലെ സാങ്കല്പിക രേഖകൾ
*സമുദ്രനിരപ്പിൽ നിന്ന് തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച വരയ്ക്കുന്ന രേഖകൾ?
Ans : Contour lines (കോണ്ടൂർ രേഖകൾ)
*തുല്യ ഊഷ്മാവ് അനുഭപ്പെടുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ?
Ans : lsotherms (സമതാപ രേഖകൾ)
*ഭൂമിയിലെ ഏത് പ്രദേശമാണ് 50O സമ്മർ ഐസോതേം എന്നറിയപ്പെടുന്നത്?
Ans : ആർട്ടിക്
*ഭൂപടത്തിൽ ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ?
Ans : lsobars (സമ്മർദ്ദ രേഖകൾ)
*ഒരേ തരത്തിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ?
Ans : Isohytes (ഐസോ ഹൈയ്റ്റ്സ്)
*തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന രേഖകൾ?
Ans : Isohels (ഐസോ ഹെൽസ്)
*ഒരേ അളവിൽ ഉപ്പുരസമുള്ള മേഖലകളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ?
Ans : Isohalines (ഐസോഹാലിയനുകൾ)
*തുല്യ മൂടൽമഞ്ഞുള്ള മേഖലകളെ യോജിപ്പിച്ച്കൊണ്ട് വരക്കുന്ന രേഖകൾ?
Ans : lsorymes (ഐസോറൈമുകൾ)
*തുല്യ സഞ്ചാര സമയം ഒരു പ്രത്യേക പോയിന്റിൽ രേഖപ്പെടുത്തുന്ന രേഖകൾ?
Ans : isochrones (ഐസോക്രോണുകൾ)
*സമുദ്രത്തിൽ ഒരേ ആഴമുള്ള പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ച് വരയ്ക്കുന്ന രേഖ?
Ans : Isobaths (ഐസോബാത്സ്‍)
*കാറ്റിന് ഒരേ വേഗതയുള്ള പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ച് വരയ്ക്കുന്ന രേഖ?
Ans : Isotachs (ഐസോടാക്കുകൾ)
* ഒരേ തീവ്രതയിൽ ഇടിമിന്നലോടുകൂടിയ പേമാരി ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന രേഖ?
Ans : Isokeraunic(ഐസോസെറൗണിക്)
* ഒരേ സമയത്ത് ഇടിമുഴക്കം അനുഭവപ്പെടുന്ന സ്ഥലങ്ങളെ യോജിപ്പിച്ചു വരയ്ക്കുന്ന രേഖ?
Ans : Isobronts (ഐസോബ്രോണ്ട്സ്)
*ഒരേ അളവിലുള്ള സീസ്മിക് ആക്ടിവിറ്റിയെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ?
Ans : lsoseismals (ഐസോസീസ്മെൽസ്)
*ഒരേ കാന്തിക (പഭാവമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ?
Ans : lsogonals (ഐസോ ഗൊണൽസ്)
എൽ നിനോ (EL Nino) ലാ നിനാ (La Nina)
*3 മുതൽ 8 വർഷം വരെയുള്ള ഇടവേളകളിൽ ഭൂമിയിൽ സമുദ്ര-അന്തരീക്ഷ ബന്ധങ്ങൾ താറുമാറാകുമ്പോൾ കാണാറുള്ള വിലക്ഷണ കാലാവസ്ഥ പ്രക്രിയ?
Ans : എൽ നിനോ
*കനത്ത മഴ, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാൻ കാരണം ?
Ans : എൽ നിനോ
*ഏത് പ്രതിഭാസത്തിന്റെ ഫലമായാണ ശീതജല പ്രവാഹങ്ങൾ ഉഷ്ണ സ്വഭാവമുള്ളതാകുന്നത്?
Ans : എൽ നിനോ
*'എൽ നിനോ' എന്ന വാക്കിന്റെ അർത്ഥം?
Ans : ഉണ്ണിയേശു
*എൽ നിനോയെക്കുറിച്ച് ആദ്യമായി മനസ്സിലാക്കിയത്?
Ans : പെറുവിലെ മത്സ്യത്തൊഴിലാളികൾ
*എൽ നിനോ വിടവാങ്ങുമ്പോൾ പ്രതൃക്ഷമാകുന്ന പ്രതിഭാസം?
Ans : ലാ നിനാ
*ലാ നിനാ എന്ന വാക്കിന്റെ അർത്ഥം?
Ans : ബാലിക
*പസഫിക് സമുദ്രത്തിലെ ഊഷ്മാവ് ശരാശരിയിലും താഴുന്നതിന്റെ ഫലമായി ഉണ്ടാകുന്ന മാറ്റങ്ങൾ?
Ans : ലാ നിനാ
ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങൾ
* ക്രിസ്റ്റഫർ കൊളംബസ് - അമേരിക്ക
* പെട്രോ അൾവാറസ് കബ്രാൾ - ബ്രസീൽ
* റോബർട്ട് പിയറി - നോർത്ത് പോൾ
* ഡേവിഡ് ലിവിങ്സ്റ്റൺ - വിക്ടോറിയ ഫാൾസ്
* ഡേവിഡ് ലിവിങ്സ്റ്റൺ - സാംബസി നദി
* ക്യാപ്റ്റൻ ഹുക്ക് - ഹവായ്
* പീറ്റർബർഗ് - അലാസ്ക
ഭൂപടം
*ലോകത്തിലാദ്യമായി ഭൂപടം നിർമ്മിച്ചത്?
Ans : അനാക്സിമാണ്ടർ (Anaximander)
*അക്ഷാംശ-രേഖാംശ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത്?
Ans : ടോളമി
*അക്ഷാംശ-രേഖാംശ രേഖകളുടെ സഹായത്തോടെ സ്ഥാന നിർണയം നടത്തുന്ന രീതി ആവിഷ്കരിച്ചത്?
Ans : ഹിപ്പാർക്കസ്
*ഭൂപടത്തിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം കണ്ടുപിടിക്കുന്ന രണ്ട് ഉപകരണങ്ങൾ?
Ans : ഒപിസോമീറ്റർ(Opisometer ),റോട്ടോമീറ്റർ (Rotameter)
*ഭൂപടത്തിലൂടെ ഒരു സ്ഥലത്തിന്റെ വിസ്തീർണ്ണം കണക്കാക്കാൻ സഹായിക്കുന്ന ഉപകരണം?
Ans : പ്ലാനിമീറ്റർ (Planimeter)
*ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി?
Ans : സർവ്വെ ഓഫ് ഇന്ത്യ
*സർവ്വെ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : ഡെറാഡൂൺ
*കടലിനെക്കുറിച്ചുള്ള പഠനം?
Ans : തലാസോഗ്രഫി(Thalassography)
*ലോകത്തിലെ ഏറ്റവും വലിയ ഗൾഫ്?
Ans : ഗൾഫ് ഓഫ് മെക്സിക്കോ
*ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
Ans : കാനഡ
*തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
Ans : സർഗാസോ കടൽ (സർഗാസം)
*ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?
Ans : ജാവ (ഇന്തോനേഷ്യ)
*ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
Ans : മഡഗാസ്കർ
*ആദ്യമായി ഗ്ലോബ് നിർമ്മിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ?
Ans : മാൽത്യൂസ് (Malthus)
*ഇന്ത്യയുടെ ഭൂപടം ആദ്യമായി വരച്ചത്?
Ans : ഫ്രാൻസിലെ അൻവിൽ