<<= Back
Next =>>
You Are On Question Answer Bank SET 2814
140701. അഗസ്ത്യാർകൂടത്തിൽ നിന്ന് ഉദ്ഭവിക്കുന്ന കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് ? [Agasthyaarkoodatthil ninnu udbhavikkunna keralatthile ettavum thekke attatthulla nadiyaanu ?]
Answer: നെയ്യാർ [Neyyaar]
140702. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിച്ചു തിരുവനന്തപുരത്തു കൂടി ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ പതിക്കുന്ന നദിയാണ് ? [Pashchimaghattatthinte thekke attatthe agasthyakoodatthile chemmunjimettil ninnum ulbhavicchu thiruvananthapuratthu koodi ozhuki kovalatthinadutthulla thiruvallam enna sthalatthuvacchu arabikkadalil pathikkunna nadiyaanu ?]
Answer: കരമനയാറ് [Karamanayaaru]
140703. തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയായ വാമനപുരം പുഴ ( ആറ്റിങ്ങൽ നദി ) യിൽ ഉള്ള പ്രശസ്തമായ വെള്ളച്ചാട്ടം ? [Thiruvananthapuram jillayile pradhaana nadiyaaya vaamanapuram puzha ( aattingal nadi ) yil ulla prashasthamaaya vellacchaattam ?]
Answer: മീന്മുട്ടി വെള്ളച്ചാട്ടം . [Meenmutti vellacchaattam .]
140704. കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമായ പാലരുവി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Keralatthile kollam jillayil aaryankaavinadutthu sthithi cheyyunna vellacchaattamaaya paalaruvi ethu nadiyilaanu sthithi cheyyunnathu ?]
Answer: കല്ലടയാർ [Kalladayaar]
140705. തെന്മല ഇക്കോ ടൂറിസം കേന്ദ്ര o ഏതു ജില്ലയിലാണ് ? [Thenmala ikko doorisam kendra o ethu jillayilaanu ?]
Answer: കൊല്ലം [Kollam]
140706. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്ര o ? [Keralatthile aadya ikko doorisam kendra o ?]
Answer: തെന്മല [Thenmala]
140707. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല അണക്കെട്ട് അഥവാ തെന്മല - പരപ്പാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ? [Kallada jalasechana paddhathiyude bhaagamaaya thenmala anakkettu athavaa thenmala - parappaar anakkettu sthithicheyyunnathu ethu nadiyilaanu ?]
Answer: കല്ലടയാർ ( കൊല്ലം ) [Kalladayaar ( kollam )]
140708. കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദി ? [Kottayatthinte hrudayabhaagatthukoodi ozhukunna nadi ?]
Answer: മീനച്ചിലാർ . [Meenacchilaar .]
140709. മീനച്ചിലാറ് ഒഴുകുന്ന അയ്മനം ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അരുന്ധതിറോയിയുടെ പ്രശസ്ത നോവൽ ? [Meenacchilaaru ozhukunna aymanam graamatthinte pashchaatthalatthil ezhuthiya arundhathiroyiyude prashastha noval ?]
Answer: ദ് ഗോഡ് ഓഫ് സ്മാൾ തിംഗ്സ് . [Du godu ophu smaal thimgsu .]
140710. ഗൗണാർ , കവണാർ , കൗണാർ എന്നും അറിയപ്പെട്ടിരുന്ന നദി ? [Gaunaar , kavanaar , kaunaar ennum ariyappettirunna nadi ?]
Answer: മീനച്ചിലാർ . [Meenacchilaar .]
140711. കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ വ് ഫോറസ്റ്റിൽ നിന്നും ഉത്ഭവിച്ചു പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്ന വടക്കൻ മലബാറിലെ ഒരു പ്രധാന നദി ? [Karnaadakatthile kudaku jillayile brahmagiri ghattu riser vu phorasttil ninnum uthbhavicchu pinneedu kuppam puzhayumaayi yojicchu avasaanam arabikkadalil pathikkunna vadakkan malabaarile oru pradhaana nadi ?]
Answer: വളപട്ടണം പുഴ [Valapattanam puzha]
140712. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? [Keralatthile pradhaana anakkettukalil onnaaya pazhashi anakkettu nirmmicchirikkunnathu ethu nadiyilaanu ?]
Answer: വളപട്ടണം പുഴ [Valapattanam puzha]
140713. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ , ബാവലിപ്പുഴ എന്നിവ ഏതു പുഴയുടെ പോഷകനദികളാണ് ? [Aaralam vanyajeevi sankethatthiloode ozhukunna cheenkannippuzha , baavalippuzha enniva ethu puzhayude poshakanadikalaanu ?]
Answer: വളപട്ടണം [Valapattanam]
140714. വളപട്ടണം പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രം ? [Valapattanam puzhayude theeratthu sthithi cheyyunna prashasthamaaya kshethram ?]
Answer: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം [Parashinikkadavu mutthappan kshethram]
140715. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് ? [Keralatthile kaasargodu jillayil koodi ozhukunna oru pradhaana nadiyaanu ?]
Answer: ചന്ദ്രഗിരി പുഴ [Chandragiri puzha]
140716. തുളുഭാഷ സംസാരിക്കുന്ന പ്രദേശവും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി പരിഗണിക്കപ്പെട്ടുപോരുന്ന നദി ? [Thulubhaasha samsaarikkunna pradeshavum malayaala bhaasha samsaarikkunna pradeshangalkkum idakkulla paramparaagathamaaya athirtthiyaayi pariganikkappettuporunna nadi ?]
Answer: ചന്ദ്രഗിരി പുഴ [Chandragiri puzha]
140717. പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന ഏതു നദിയിലാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ? [Pashchimaghattatthile vayanaadan malakalil ninnaarambhikkunna ethu nadiyilaanu kuttyaadi jalavydyutha paddhathi sthithi cheyyunnathu ?]
Answer: കുറ്റ്യാടി പുഴ ( കോട്ടപ്പുഴ ) [Kuttyaadi puzha ( kottappuzha )]
140718. കർണ്ണാടകത്തിലെ ആനക്കുണ്ടി മലയിൽനിന്നു ഉത്ഭവിച്ച് കുമ്പളക്കായലിൽ പതിച്ച് അറബിക്കടലിൽ എത്തുന്ന ഷിരിയ ഏതു ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ? [Karnnaadakatthile aanakkundi malayilninnu uthbhavicchu kumpalakkaayalil pathicchu arabikkadalil etthunna shiriya ethu jillayiloode ozhukunna nadiyaanu ?]
Answer: കാസർകോഡ് . [Kaasarkodu .]
140719. കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴ ? [Kaasargodu kannoor jillakalude athirtthiye nirnnayicchukondu ozhukunna puzha ?]
Answer: കാര്യങ്കോട് പുഴ ( തേജസ്വിനി ) [Kaaryankodu puzha ( thejasvini )]
140720. കയ്യൂർ സമരം നടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും ഏതു പുഴയുടെ തീരത്താണ് . ? [Kayyoor samaram nadannathum kayyoor rakthasaakshimandapam sthithi cheyyunnathum ethu puzhayude theeratthaanu . ?]
Answer: കാര്യങ്കോട് പുഴ [Kaaryankodu puzha]
140721. പുതുച്ചേരിയുടെ ഭാഗമായ മയ്യഴി ( മാഹി ) യിലൂടെ ഒഴുകുന്ന പുഴ ? [Puthuccheriyude bhaagamaaya mayyazhi ( maahi ) yiloode ozhukunna puzha ?]
Answer: മയ്യഴിപ്പുഴ . [Mayyazhippuzha .]
140722. മയ്യഴി വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മയ്യഴിക്കാരനായ നോവലിസ്റ്റ് എം . മുകുന്ദന്റെ നോവൽ ? [Mayyazhi vimochanasamaratthinte pashchaatthalatthil ezhuthappetta mayyazhikkaaranaaya novalisttu em . Mukundante noval ?]
Answer: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ [Mayyazhippuzhayude theerangalil]
140723. മണ്ഡപ വാരാന്തസംഗീതസന്ധ്യ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംഗീതപരിപാടികൾ അരങ്ങേറിയിരുന്നത് ഏതു നദിക്കരയിലാണ് ? [Mandapa vaaraanthasamgeethasandhya enna peril ellaa shaniyaazhchakalilum vykunneram samgeethaparipaadikal arangeriyirunnathu ethu nadikkarayilaanu ?]
Answer: മയ്യഴിപുഴ [Mayyazhipuzha]
140724. ഫ്രഞ്ചുകാരുടെ അധീനതയിലുണ്ടായിരുന്ന മാഹിയെ , തൊട്ടടുത്ത ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്നതിനാൽ ഏതു പുഴയെയാണ് യൂറോപ്യന്മാരുടെ ഭരണകാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നു വിളിക്കപ്പെട്ടത് ? [Phranchukaarude adheenathayilundaayirunna maahiye , thottaduttha britteeshu adheena pradeshangalil ninnu verthiricchirunnathinaal ethu puzhayeyaanu yooropyanmaarude bharanakaalatthu inthyayile imgleeshu chaanal ennu vilikkappettathu ?]
Answer: മയ്യഴിപ്പുഴ ( ഇംഗ്ലീഷ് ചാനലാണ് ഫ്രാൻസിനേയും ബ്രിട്ടണേയും വേർതിരിക്കുന്നത് ) [Mayyazhippuzha ( imgleeshu chaanalaanu phraansineyum brittaneyum verthirikkunnathu )]
140725. കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് ? [Kannoor jillayile kannavam samrakshitha vanamekhalayile kuttimalayude thaazhvaaratthu ninnum uthbhavikkunna nadiyaanu ?]
Answer: അഞ്ചരക്കണ്ടി പുഴ [Ancharakkandi puzha]
140726. കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് ? [Keralatthile ettavum cheriya nadiyaanu ?]
Answer: മഞ്ചേശ്വരം പുഴ ( 16 കി . മീ .) [Mancheshvaram puzha ( 16 ki . Mee .)]
140727. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് കൂടി ഒഴുകുന്ന പുഴ ? [Keralatthinte ettavum vadakkeyattatthu koodi ozhukunna puzha ?]
Answer: മഞ്ചേശ്വരം പുഴ ( 16 കി . മീ .) [Mancheshvaram puzha ( 16 ki . Mee .)]
140728. കിഴക്കോട്ടൊഴുകുന്ന കബനി ( കപില ) നദി ഏതു നദിയുടെ പോഷക നദിയാണ് ? [Kizhakkottozhukunna kabani ( kapila ) nadi ethu nadiyude poshaka nadiyaanu ?]
Answer: കാവേരി [Kaaveri]
140729. ബന്ദിപൂർ ദേശീയ ഉദ്യാനവും , നാഗർ ഹോളെ ദേശീയ ഉദ്യാനവും ( രാജിവ് ഗാന്ധി ദേശീയ ഉദ്യാനം ) സ്ഥിതി ചെയ്യുന്നത് ഏതു നദീജലസംഭരണിയോട് ചേർന്നാണ് ? [Bandipoor desheeya udyaanavum , naagar hole desheeya udyaanavum ( raajivu gaandhi desheeya udyaanam ) sthithi cheyyunnathu ethu nadeejalasambharaniyodu chernnaanu ?]
Answer: കബനി [Kabani]
140730. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ? [Keralatthile sylantu vaaliyil ninnu udbhavicchu thamizhnaattileykku ozhukunna oru nadiyaanu ?]
Answer: ഭവാനി [Bhavaani]
140731. ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ കിഴക്കോട്ടൊഴുകുന്ന ഒരു നദിയാണ് ? [Chinnaar vanyajeevi samrakshana kendratthiloode kizhakkottozhukunna oru nadiyaanu ?]
Answer: പാമ്പാർ [Paampaar]
140732. എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് കേരളത്തിൽ നദികളായി കണക്കാക്കുന്നത് ? [Ethra kilomeettariladhikam dyrghyamulala puzhakaleyaanu keralatthil nadikalaayi kanakkaakkunnathu ?]
Answer: 15
140733. കേരളത്തിലെ ഏറ്റവും വലിയ നദി ? [Keralatthile ettavum valiya nadi ?]
Answer: പെരിയാർ (244 കിലോമീറ്റർ ) [Periyaar (244 kilomeettar )]
140734. കേരളത്തിലെ ഏറ്റവും ചെറിയ നദി ? [Keralatthile ettavum cheriya nadi ?]
Answer: മഞ്ചേശ്വരം പുഴ (16 കിലോമീറ്റർ ) [Mancheshvaram puzha (16 kilomeettar )]
140735. കേരളത്തിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ? [Keralatthile padinjaarottu ozhukunna nadikalude ennam ?]
Answer: 41
140736. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ? [Keralatthile kizhakkottu ozhukunna nadikalude ennam ?]
Answer: 3
140737. കേരളത്തിന്റെ കിഴക്കോട്ട് ഒഴുകുന്ന നദികൾ ? [Keralatthinte kizhakkottu ozhukunna nadikal ?]
Answer: പാമ്പാർ , ഭവാനി , കബനി [Paampaar , bhavaani , kabani]
140738. “ കേരളത്തിന്റെ ജീവരേഖ ” എന്ന അപരനാമത്താൽ അറിയപ്പെടുന്നു നദി ? [“ keralatthinte jeevarekha ” enna aparanaamatthaal ariyappedunnu nadi ?]
Answer: പെരിയാർ [Periyaar]
140739. ആലുവാപ്പുഴ , ചൂർണ്ണ , പൂർണ്ണ , ചൂർണ്ണി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ? [Aaluvaappuzha , choornna , poornna , choornni ennee perukalil ariyappedunna nadi ?]
Answer: പെരിയാർ [Periyaar]
140740. ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി ഏതു നദീ തീരത്താണ് ? [Aadishankarante janmam kondu prasiddhamaaya kaaladi ethu nadee theeratthaanu ?]
Answer: പെരിയാർ [Periyaar]
140741. പെരിയാറിലുള്ള ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ കടവ് ? [Periyaarilulla aadishankarante jeevithavumaayi bandhappetta aithihyatthile kadavu ?]
Answer: മുതലക്കടവ് ശങ്കരാചാര്യരുടെ അമ്മ [Muthalakkadavu shankaraachaaryarude amma]
140742. ആര്യാംബയുടെ സ്മാരക നിലനിൽക്കുന്നത് ഏതു നദീ തീരത്താണ് ? [Aaryaambayude smaaraka nilanilkkunnathu ethu nadee theeratthaanu ?]
Answer: പെരിയാർ [Periyaar]
140743. ആലുവ പാലസ് , അന്ത്രപ്പേർ കെട്ടിടം , കോഡർ മാളിക , ചൊവ്വര കൊട്ടാരം തുടങ്ങിയ പുരാതന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു നദീ തീരത്താണ് ? [Aaluva paalasu , anthrapper kettidam , kodar maalika , chovvara kottaaram thudangiya puraathana kottaarangal sthithicheyyunnathu ethu nadee theeratthaanu ?]
Answer: പെരിയാർ [Periyaar]
140744. കേരള - തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ നിന്നുമാണ് പെരിയാറിന്റെ ആദ്യ ഉത്ഭവസ്ഥാനം ? [Kerala - thamizhnaadu athirtthipradeshangalile ethumalamukalil ninnumaanu periyaarinte aadya uthbhavasthaanam ?]
Answer: ശിവഗിരിമല [Shivagirimala]
140745. ശിവഗിരി കുന്നുകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാറിൽ ( പെരിയാർ ) നിർമിച്ചിരിക്കുന്ന അണക്കെട്ട് ? [Shivagiri kunnukalil ninnuthbhavikkunna vividha poshaka nadikal chernnundaakunna mullayaaril ( periyaar ) nirmicchirikkunna anakkettu ?]
Answer: മുല്ലപ്പെരിയാർ അണക്കെട്ട് [Mullapperiyaar anakkettu]
140746. മുല്ലപ്പെരിയാർ അണക്കെറ്റിന്റെ ജലസംഭരണിക്കു ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം ? [Mullapperiyaar anakkettinte jalasambharanikku chuttilumaayi sthithi cheyyunna vanya jeevi sanketham ?]
Answer: തേക്കടിയിലെ പെരിയാർ [Thekkadiyile periyaar]
140747. പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ? [Periyaarinte randaamatthe uthbhavasthaanam evideninnumaanu ?]
Answer: പശ്ചിമഘട്ടത്തിലെ മൂന്നാർ ( കണ്ണൻ ദേവൻ മലകൾ ) പൊന്മുടി . [Pashchimaghattatthile moonnaar ( kannan devan malakal ) ponmudi .]
140748. കുണ്ടള അണക്കെട്ടും , മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? [Kundala anakkettum , maattuppetti anakkettum nirmmicchirikkunnathu ethu nadiyilaanu ?]
Answer: പെരിയാർ [Periyaar]
140749. പെരിയാറിന്റെ മൂന്നാം ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ? [Periyaarinte moonnaam uthbhavasthaanam evideninnumaanu ?]
Answer: ആനമല [Aanamala]
140750. പെരിയാറിന്റെ മൂന്ന് ശാഖകളും സംഗമിക്കുന്നത് എവിടെ വെച്ചാണ് ? [Periyaarinte moonnu shaakhakalum samgamikkunnathu evide vecchaanu ?]
Answer: പെരിയാർവാലി പ്രദേശത്ത് [Periyaarvaali pradeshatthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution