<<= Back Next =>>
You Are On Question Answer Bank SET 3540

177001. കുട്ടി കവിതകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അധ്യാപകനായ സാഹിത്യകാരൻ ആര്? [Kutti kavithakaliloode malayaalikalude manasu keezhadakkiya adhyaapakanaaya saahithyakaaran aar?]

Answer: കുഞ്ഞുണ്ണി മാഷ് [Kunjunni maashu]

177002. “പാഠപുസ്തകങ്ങളിൽ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകൻ വെറും അടിമയാകുന്നു” എന്നു പറഞ്ഞത് ആര്? [“paadtapusthakangalil ninnu maathram padtippikkunna adhyaapakan verum adimayaakunnu” ennu paranjathu aar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

177003. എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാനായി ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതി ഏത്? [Ellaavarkkum adisthaana vidyaabhyaasam labhikkaanaayi gaandhiji avatharippiccha vidyaabhyaasa paddhathi eth?]

Answer: നയിം താലിം [Nayim thaalim]

177004. ദ്രാവിഡ വിദ്യാഭ്യാസത്തിൽ വിദ്യാർഥികളെ വിളിച്ചിരുന്ന പേര് എന്ത്? [Draavida vidyaabhyaasatthil vidyaarthikale vilicchirunna peru enthu?]

Answer: ചട്ടൻ [Chattan]

177005. ദ്രാവിഡ വിദ്യാഭ്യാസത്തിൽ അധ്യാപകരെ വിളിച്ചിരുന്നത് എന്തായിരുന്നു? [Draavida vidyaabhyaasatthil adhyaapakare vilicchirunnathu enthaayirunnu?]

Answer: ഭട്ടർ [Bhattar]

177006. UGC ആരംഭിച്ചത് ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ്? [Ugc aarambhicchathu ethu vidyaabhyaasa kammeeshante shupaarsha prakaaramaan?]

Answer: ഡോ . എസ് രാധാകൃഷ്ണൻ കമ്മീഷൻ [Do . Esu raadhaakrushnan kammeeshan]

177007. ഇന്ത്യയിലെ അധ്യാപകർക്ക് പരിശീലനം ലഭിച്ചിരിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്? [Inthyayile adhyaapakarkku parisheelanam labhicchirikkanamenna nirddhesham aadyamaayi munnottu vacchathu aaraan?]

Answer: സർ തോമസ് മൺട്രോ [Sar thomasu mandro]

177008. കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കിന് മാത്രമേ മറ്റൊരു വിളക്കിലേക്ക് ജ്വാല പകരാൻ കഴിയു ” ഇത് ആരുടെ വാക്കുകളാണ്? [Katthikkondirikkunna oru vilakkinu maathrame mattoru vilakkilekku jvaala pakaraan kazhiyu ” ithu aarude vaakkukalaan?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

177009. ഇന്ത്യയിലെ ആദ്യ വനിതാ അധ്യാപിക എന്നറിയപ്പെടുന്നത് ആര്? [Inthyayile aadya vanithaa adhyaapika ennariyappedunnathu aar?]

Answer: സാവിത്രി ഫുലെ [Saavithri phule]

177010. Akansha എന്ന വിദ്യാഭ്യാസ സംരംഭം ആരംഭിച്ച് തെരുവോരങ്ങളിലെ കുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിച്ച ‘ദീദീ’ എന്ന് അറിയപ്പെട്ട അധ്യാപിക ആരാണ്? [Akansha enna vidyaabhyaasa samrambham aarambhicchu theruvorangalile kuttikalude padtanatthe prothsaahippiccha ‘deedee’ ennu ariyappetta adhyaapika aaraan?]

Answer: ഷഹീദ് മിസ്ട്രി [Shaheedu misdri]

177011. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം? [Inthyayude skool thalasthaanam ennariyappedunna nagaram?]

Answer: ഡെറാഡൂൺ [Deraadoon]

177012. അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു ആരായിരുന്നു? [Alaksaandar chakravartthiyude guru aaraayirunnu?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

177013. “പ്രഥമവും പ്രധാനവുമായി ഞാൻ അധ്യാപനത്തെ സ്നേഹിക്കുന്നു. അധ്യാപനം എന്റെ ആത്മാവ് ആയിരിക്കും” ആരുടെ വാക്കുകൾ ആണ് ഇത്? [“prathamavum pradhaanavumaayi njaan adhyaapanatthe snehikkunnu. Adhyaapanam ente aathmaavu aayirikkum” aarude vaakkukal aanu ith?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

177014. ഇംഗ്ലണ്ട് , വെയിൽസ് എന്നിവിടങ്ങളിലെ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന ദേശീയസംഘടന ഏതാണ്? [Imglandu , veyilsu ennividangalile adhyaapakare prathinidhaanam cheyyunna desheeyasamghadana ethaan?]

Answer: നാഷനൽ യൂണിയൻ ഒഫ് ടീച്ചേഴ്സ് ( N.U.T ) [Naashanal yooniyan ophu deecchezhsu ( n. U. T )]

177015. ഇന്ത്യയിലെ വിവിധ അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് രൂപവത്കരിച്ചിട്ടുള്ള ദേശീയസംഘടന? [Inthyayile vividha adhyaapaka samghadanakale samyojippicchu roopavathkaricchittulla desheeyasamghadana?]

Answer: ആൾ ഇന്ത്യാ ഫെഡറേഷൻ ഒഫ് എഡ്യൂക്കേഷണൽ അസോസിയേഷൻസ് [Aal inthyaa phedareshan ophu edyookkeshanal asosiyeshansu]

177016. ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച് ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കുന്ന സമ്പ്രദായം അറിയപ്പെടുന്ന പേര്? [Guruvinte gruhatthil thaamasicchu gurumukhatthu ninnu nerittu vidya abhyasikkunna sampradaayam ariyappedunna per?]

Answer: ഗുരുകുല വിദ്യാഭ്യാസം [Gurukula vidyaabhyaasam]

177017. “തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ല എന്ന് തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിലെ പടിയിറങ്ങണം” എന്നു പറഞ്ഞതാര്? [“thante munnilirikkunna kutti thantethalla ennu thonnunna nimisham adhyaapakan vidyaalayatthile padiyiranganam” ennu paranjathaar?]

Answer: ഗുരു നിത്യചൈതന്യയതി [Guru nithyachythanyayathi]

177018. രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല ഏത്? [Raveendranaatha daagor sthaapiccha sarvvakalaashaala eth?]

Answer: ശാന്തിനികേതൻ (1901) [Shaanthinikethan (1901)]

177019. ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയായി മാറ്റിയത് ഏത് വർഷം? [Shaanthinikethan vishvabhaarathi sarvakalaashaalayaayi maattiyathu ethu varsham?]

Answer: 1921

177020. ഗുരു പൂർണിമ എന്നാണ്? [Guru poornima ennaan?]

Answer: ആഷാഡ മാസത്തിലെ പൗർണമി നാളിൽ [Aashaada maasatthile paurnami naalil]

177021. ശ്രീകൃഷ്ണന്റെ ഗുരു ആരായിരുന്നു? [Shreekrushnante guru aaraayirunnu?]

Answer: സാന്ദീപനി മുനി [Saandeepani muni]

177022. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു? [Shankaraachaaryarude guru aaraayirunnu?]

Answer: ഗോവിന്ദഭഗവദ് പാദർ [Govindabhagavadu paadar]

177023. ‘നല്ലവനായ കാട്ടാളൻ’ എന്ന് അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ? [‘nallavanaaya kaattaalan’ ennu ariyappedunna vidyaabhyaasa chinthakan?]

Answer: റൂസ്സോ [Rooso]

177024. അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട സ്കൂൾ ഡയറി, പാഠം മുപ്പത് തുടങ്ങിയ കൃതികൾ രചിച്ച അധ്യാപകനായ സാഹിത്യകാരൻ ആര്? [Adhyaapaka jeevithavumaayi bandhappetta skool dayari, paadtam muppathu thudangiya kruthikal rachiccha adhyaapakanaaya saahithyakaaran aar?]

Answer: അക്ബർ കക്കട്ടിൽ [Akbar kakkattil]

177025. ‘പൊതിച്ചോറ് ‘എന്ന തന്റെ കഥയിലൂടെ അധ്യാപക ജീവിതത്തിന്റെ ദുരിതങ്ങൾ വരച്ചുകാട്ടിയ അധ്യാപകനായ എഴുത്തുകാരൻ ആര്? [‘pothicchoru ‘enna thante kathayiloode adhyaapaka jeevithatthinte durithangal varacchukaattiya adhyaapakanaaya ezhutthukaaran aar?]

Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]

177026. കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രധാനപ്പെട്ട അധ്യാപക കൃതികൾ? [Kaaroor neelakandtappillayude pradhaanappetta adhyaapaka kruthikal?]

Answer: ഒന്നാം വാദ്ധ്യാർ, പൊതിച്ചോറ്, പെൻഷൻ, രണ്ട് കാൽചക്രം, അത്ഭുത മനുഷ്യൻ [Onnaam vaaddhyaar, pothicchoru, penshan, randu kaalchakram, athbhutha manushyan]

177027. കാരൂർ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെ കുറിച്ച് ഏറ്റവും അധികം എഴുതിയ കഥാകാരൻ ആര്? [Kaaroor neelakandtappillaykku shesham adhyaapaka samoohatthe kuricchu ettavum adhikam ezhuthiya kathaakaaran aar?]

Answer: അക്ബർ കക്കട്ടിൽ [Akbar kakkattil]

177028. ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത് ആര്? [‘ente gurunaathan’ enna kavitha rachicchathu aar?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

177029. വള്ളത്തോൾ നാരായണമേനോൻ രചിച്ച ‘എന്റെ ഗുരുനാഥൻ’ എന്ന കവിത ആരെക്കുറിച്ചുള്ളതാണ്? [Vallatthol naaraayanamenon rachiccha ‘ente gurunaathan’ enna kavitha aarekkuricchullathaan?]

Answer: മഹാത്മഗാന്ധി [Mahaathmagaandhi]

177030. അന്ധയും ബധിരയുമായ ഹെലൻ കെല്ലറെ വിജ്ഞാന ത്തിന്റെ ലോകത്തിലേക്ക് നയിച്ച അവരുടെ അധ്യാപികയുടെ പേര്? [Andhayum badhirayumaaya helan kellare vijnjaana tthinte lokatthilekku nayiccha avarude adhyaapikayude per?]

Answer: ആൻ സള്ളിവൻ [Aan sallivan]

177031. വിദ്യാലയത്തെ ആരാമമായും വിദ്യാർഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫ്രോബൽ രൂപീ രൂപവത്കരിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര്? [Vidyaalayatthe aaraamamaayum vidyaarthikale athile chedikalaayum adhyaapakane thottakkaaranaayum vibhaavana cheythukondu phrobal roopee roopavathkariccha vidyaabhyaasa paddhathiyude per?]

Answer: കിൻഡർഗാർട്ടൻ ( കുട്ടികളുടെ പൂന്തോട്ടം ) [Kindargaarttan ( kuttikalude poonthottam )]

177032. എല്ലാവരുടെയും ആദ്യ അധ്യാപിക എന്നറിയപ്പെടുന്നത്? [Ellaavarudeyum aadya adhyaapika ennariyappedunnath?]

Answer: അമ്മ [Amma]

177033. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനൊപ്പം ചേർന്ന് മലബാർ ടീച്ചേഴ്സ് യൂണിയന് രൂപം നൽകിയ വ്യക്തി? [Muhammadu abdurahimaan saahibinoppam chernnu malabaar deecchezhsu yooniyanu roopam nalkiya vyakthi?]

Answer: കമ്പളത്ത് ഗോവിന്ദൻ നായർ [Kampalatthu govindan naayar]

177034. കേരളത്തിലെ ഉർദു അധ്യാപകരുടെ സംഘടനയായ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ( കെ.യു.ടി.എ. ) രൂപീകൃതമായ വർഷം? [Keralatthile urdu adhyaapakarude samghadanayaaya kerala urdu deecchezhsu asosiyeshan ( ke. Yu. Di. E. ) roopeekruthamaaya varsham?]

Answer: 1972

177035. അധ്യാപകപരിശീലനത്തിനായുള്ള കേരളത്തിലെ പ്രഥമ നോർമൽ സ്കൂൾ ആരംഭിച്ച വർഷം? [Adhyaapakaparisheelanatthinaayulla keralatthile prathama normal skool aarambhiccha varsham?]

Answer: 1861 ( കണ്ണൂർ ) [1861 ( kannoor )]

177036. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (UGC) രൂപവത്കരണത്തിന് കാരണമായ വിദ്യാഭ്യാസ കമ്മീഷൻ ഏത്? [Yoonivezhsitti graantsu kammeeshante (ugc) roopavathkaranatthinu kaaranamaaya vidyaabhyaasa kammeeshan eth?]

Answer: ഡോ എസ് രാധാകൃഷ്ണൻ കമ്മീഷൻ [Do esu raadhaakrushnan kammeeshan]

177037. ‘യൂണിവേഴ്സിറ്റി’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം എന്താണ്? [‘yoonivezhsitti’ enna laattin vaakkinte arththam enthaan?]

Answer: അധ്യാപകരുടെയും പണ്ഡിതന്മാരുടെയും സമൂഹം [Adhyaapakarudeyum pandithanmaarudeyum samooham]

177038. അന്ധർക്കും കാഴ്ച വൈകല്യങ്ങൾ ഉള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രയിലി ലിപിയുടെ ഉപജ്ഞാതാവ്? [Andharkkum kaazhcha vykalyangal ullavarkkum ezhutthum vaayanayum saadhyamaakkunna brayili lipiyude upajnjaathaav?]

Answer: ലൂയിസ് ബ്രയിൽ [Looyisu brayil]

177039. അധ്യാപക കഥകൾ എഴുതുന്ന പ്രശസ്ത മലയാള കഥാകൃത്ത് ആരാണ്? [Adhyaapaka kathakal ezhuthunna prashastha malayaala kathaakrutthu aaraan?]

Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]

177040. യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നാണ് രൂപീകരിച്ചത്? [Yoonivezhsitti edyookkeshan kammeeshan ennaanu roopeekaricchath?]

Answer: 1948

177041. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്? [Inthyayile ettavum valiya oppan yoonivezhsitti eth?]

Answer: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി [Indiraagaandhi oppan yoonivezhsitti]

177042. “ഒരു രാജ്യം അഴിമതി രഹിതവും അഴകുള്ള മനസ്സുകളുള്ളവരുടെതുമാക്കാൻ ഒരു സമൂഹത്തിലെ മൂന്ന് വിഭാഗക്കാർക്ക് സാധിക്കും. അച്ഛൻ, അമ്മ, അധ്യാപകൻ എന്നിവരാണവർ” ആരുടേതാണ് ഈ വാക്കുകൾ? [“oru raajyam azhimathi rahithavum azhakulla manasukalullavarudethumaakkaan oru samoohatthile moonnu vibhaagakkaarkku saadhikkum. Achchhan, amma, adhyaapakan ennivaraanavar” aarudethaanu ee vaakkukal?]

Answer: എ പി ജെ അബ്ദുൽ കലാം [E pi je abdul kalaam]

177043. “ഒരു പുസ്തകം, ഒരു പേന, ഒരു കുട്ടി, ഒരു അധ്യാപകൻ – ഇത്രയുംകൊണ്ട് ഒരു ലോകത്തെ മാറ്റിമറിക്കാനാവും” ആരുടെ വാക്കുകൾ? [“oru pusthakam, oru pena, oru kutti, oru adhyaapakan – ithrayumkondu oru lokatthe maattimarikkaanaavum” aarude vaakkukal?]

Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]

177044. “ഇരുട്ടിൽ ഒരു മെഴുകുതിരി വഹിക്കുക . ഇരുട്ടിൽ ഒരു മെഴുകുതിരി ആകുക , നിങ്ങൾ ഇരുട്ടിൽ ഒരു തീജ്വാലയാണെന്ന് അറിയുക ” ആരുടെ വാക്കുകൾ? [“iruttil oru mezhukuthiri vahikkuka . Iruttil oru mezhukuthiri aakuka , ningal iruttil oru theejvaalayaanennu ariyuka ” aarude vaakkukal?]

Answer: ഇവാൻ ഇല്ലിച്ച് [Ivaan illicchu]

177045. കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി ആവിഷ്കരിച്ച പ്രശസ്ത വ്യക്തി? [Kocchu kuttikalude vidyaabhyaasatthinu parishkruthamaaya reethiyum shyliyum samanvayippicchu oru puthiya vidyaabhyaasa reethi aavishkariccha prashastha vyakthi?]

Answer: മരിയ മോണ്ടിസോറി (ഇറ്റലി) [Mariya mondisori (ittali)]

177046. അധ്യാപകൻ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാത്ത കുട്ടികൾ മറ്റെന്തോ ശ്രദ്ധിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന രീതിയാണ്? [Adhyaapakan chodyam chodikkumpol uttharam ariyaattha kuttikal mattentho shraddhikkunna bhaavatthil irikkunna reethiyaan?]

Answer: ഒട്ടകപക്ഷി മനോഭാവം ( Ostrich Method ) [Ottakapakshi manobhaavam ( ostrich method )]

177047. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? [Indiraagaandhi naashanal oppan yoonivezhsittiyude aasthaanam?]

Answer: ന്യൂഡൽഹി (1985) [Nyoodalhi (1985)]

177048. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്? [Javaharlaal nehruvinte janmadinam ennaan?]

Answer: 1889 നവംബർ 14 [1889 navambar 14]

177049. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthyayil shishudinamaayi aacharikkunnath?]

Answer: ജവഹർലാൽ നെഹ്റുവിന്റെ [Javaharlaal nehruvinte]

177050. അന്താരാഷ്ട്ര ശിശുദിനം എന്നാണ്? [Anthaaraashdra shishudinam ennaan?]

Answer: ജൂൺ 1-ന് [Joon 1-nu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution