<<= Back Next =>>
You Are On Question Answer Bank SET 3652

182601. ഏകാന്ത വീഥിയിലെ അവധൂതൻ എന്ന് ബഷീറിനെ വിശേഷിപ്പിച്ചതാര് ? [Ekaantha veethiyile avadhoothan ennu basheerine visheshippicchathaaru ?]

Answer: എം കെ സാനു [Em ke saanu]

182602. ബഷീറിന് ഡി ലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല ഏത്? [Basheerinu di littu birudam nalkiya sarvvakalaashaala eth?]

Answer: കോഴിക്കോട് സർവ്വകലാശാല [Kozhikkodu sarvvakalaashaala]

182603. ഏതു സ്വാതന്ത്ര്യ സമര സേനാനിയെ തൂക്കിലേറ്റിയപ്പോഴാണ് ബഷീർ കോഴിക്കോട് ജയിലിൽ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത്? [Ethu svaathanthrya samara senaaniye thookkilettiyappozhaanu basheer kozhikkodu jayilil moonnudivasam niraahaara sathyaagraham nadatthiyath?]

Answer: ഭഗത് സിംഗ് [Bhagathu simgu]

182604. ജയിൽ മോചിതനായ ശേഷം ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാൾ ഏത്? [Jayil mochithanaaya shesham basheer eranaakulatthu sthaapiccha bukku sttaal eth?]

Answer: സർക്കിൾ ബുക്ക് സ്റ്റാർ [Sarkkil bukku sttaar]

182605. ബഷീറിനെക്കുറിച്ച് കിളിരൂർ രാധാകൃഷ്ണൻ എഴുതിയ കൃതി ഏത്? [Basheerinekkuricchu kiliroor raadhaakrushnan ezhuthiya kruthi eth?]

Answer: ഇമ്മിണി ബല്യ ഒരു ബഷീർ [Immini balya oru basheer]

182606. “കർത്താവിന് എന്തിനാണച്ചോ പൊന്നിൻ കുരിശ്” ബഷീറിന്റെ ഏത് കൃതിയിലാണ് ഈ വാചകം? [“kartthaavinu enthinaanaccho ponnin kurish” basheerinte ethu kruthiyilaanu ee vaachakam?]

Answer: ആനവാരിയും പൊൻകുരിശും [Aanavaariyum ponkurishum]

182607. കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തിക്കൊണ്ട് കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യകൃതി ഏത്? [Kuttikalkku basheerine parichayappedutthikkondu kiliroor raadhaakrushnan rachiccha baalasaahithyakruthi eth?]

Answer: ഒരിടത്തൊരു സുൽത്താൻ [Oridatthoru sultthaan]

182608. ബഷീറിന്റെ മകളായ ഷാഹിനയുടെ പൂച്ചയാണ് ഐസു കുട്ടി ഈ പൂച്ചയെ കേന്ദ്രകഥാപാത്രമാക്കി ബഷീർ എഴുതിയ കഥ ഏത്? [Basheerinte makalaaya shaahinayude poocchayaanu aisu kutti ee poocchaye kendrakathaapaathramaakki basheer ezhuthiya katha eth?]

Answer: മാന്ത്രിക പൂച്ച [Maanthrika pooccha]

182609. വിവാഹത്തിനു ശേഷം ബഷീർ ബേപ്പൂരിലെ ഏതു വീട്ടിലേക്ക് താമസം മാറിയത്? [Vivaahatthinu shesham basheer beppoorile ethu veettilekku thaamasam maariyath?]

Answer: വൈലാലിൽ വീട് (1962) [Vylaalil veedu (1962)]

182610. ജീവിതത്തിൽ നിന്നും പറിച്ചു ചീന്തിയ ഒരു ഏടാണ് ഇത്. വാക്കുകളിൽ ചോര പുരണ്ടിരിക്കുന്നു എന്ന് എം പി പോൾ വിശേഷിപ്പിച്ച ബഷീർ കൃതി ഏത്? [Jeevithatthil ninnum paricchu cheenthiya oru edaanu ithu. Vaakkukalil chora purandirikkunnu ennu em pi pol visheshippiccha basheer kruthi eth?]

Answer: ബാല്യകാലസഖി [Baalyakaalasakhi]

182611. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന ആത്മകഥാപരമായ പുസ്തകമാണ് ‘ബഷീറിന്റെ എടിയേ’ ആരാണ് ഈ പുസ്തക രചനക്ക്‌ ഫാബി ബഷീറിനെ സഹായിച്ചത്? [Vykkam muhammadu basheerinte bhaarya phaabi basheer addhehatthekkuricchulla ormmakal pankuvekkunna aathmakathaaparamaaya pusthakamaanu ‘basheerinte ediye’ aaraanu ee pusthaka rachanakku phaabi basheerine sahaayicchath?]

Answer: താഹാ മാടായി [Thaahaa maadaayi]

182612. ഗ്രാമ ഫോണിൽനിന്ന് പാട്ടുകളും കേട്ട് സുലൈമാനിയും കുടിച്ച് ബഷീർ വിശ്രമിച്ചിരുന്നത് തനിക്കിഷ്ടപ്പെട്ട ഒരു മരത്തിന്റെ തണലിൽ ആയിരുന്നു. ഏതാണ് ആ മരം? [Graama phonilninnu paattukalum kettu sulymaaniyum kudicchu basheer vishramicchirunnathu thanikkishdappetta oru maratthinte thanalil aayirunnu. Ethaanu aa maram?]

Answer: മാങ്കോസ്റ്റീൻ [Maankostteen]

182613. ബഷീർ ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സംഭവം ഏത്? [Basheer aadyamaayi jayilvaasam anubhavikkaan kaaranamaaya sambhavam eth?]

Answer: 1930 ലെ കോഴിക്കോട് ഉപ്പ് സത്യാഗ്രഹം [1930 le kozhikkodu uppu sathyaagraham]

182614. ബഷീർ ചെയ്ത ഒരു പ്രഭാഷണം പിന്നീട് ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം? [Basheer cheytha oru prabhaashanam pinneedu granthamaayi prasiddheekaricchittundu ethaanu aa grantham?]

Answer: ചെവിയോർക്കുക അന്തിമകാഹളം [Cheviyorkkuka anthimakaahalam]

182615. ഒറ്റക്കണ്ണൻ പോക്കർ, പോക്കറ്റടിക്കാരൻ മുത്തപ്പാ, പൊൻകുരിശ് തോമ, ആനവാരി രാമൻനായർ ഇതൊന്നും ആക്ഷേപത്തിൽ പറയുന്നതല്ല അവരുടെ വിവരണവുമായി തീർന്നിരിക്കുകയാണ് മണ്ടൻ മുത്തപ്പയുടെയും സൈനബയുടെയും പ്രേമസല്ലാപം ഒന്നും ഇതിലില്ല “പോയി തല തോർത്തി മുണ്ട് മാറ്റ് പനിപിടിക്കും” ഈ ശാസനയും അഭിപ്രായ പ്രകടനത്തിലും അയാളുടെ പ്രണയം മുഴുവൻ അടങ്ങിയിട്ടുണ്ട്. മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കഥയെ ഇങ്ങനെ വിലയിരുത്തിയത് ആര്? [Ottakkannan pokkar, pokkattadikkaaran mutthappaa, ponkurishu thoma, aanavaari raamannaayar ithonnum aakshepatthil parayunnathalla avarude vivaranavumaayi theernnirikkukayaanu mandan mutthappayudeyum synabayudeyum premasallaapam onnum ithililla “poyi thala thortthi mundu maattu panipidikkum” ee shaasanayum abhipraaya prakadanatthilum ayaalude pranayam muzhuvan adangiyittundu. Muccheettukalikkaarante makal enna kathaye ingane vilayirutthiyathu aar?]

Answer: കെ കേളപ്പൻ [Ke kelappan]

182616. ബഷീറിന് ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ച വർഷം? [Basheerinu lalithaambika antharjjanam avaardu labhiccha varsham?]

Answer: 1992

182617. ബഷീറിന്റെ വിശപ്പ് എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം? [Basheerinte vishappu enna cherukatha prasiddheekariccha varsham?]

Answer: 1954

182618. ബഷീർ കൃതിയായ ബാല്യകാലസഖി പഠന വിഷയമാക്കിയത് ആരാണ്? [Basheer kruthiyaaya baalyakaalasakhi padtana vishayamaakkiyathu aaraan?]

Answer: കുട്ടികൃഷ്ണമാരാർ [Kuttikrushnamaaraar]

182619. ബഷീർ മാനസികരോഗിയായ സമയത്ത് ബഷീറിനെ ചികിത്സിച്ച വൈദ്യൻ ആരായിരുന്നു? [Basheer maanasikarogiyaaya samayatthu basheerine chikithsiccha vydyan aaraayirunnu?]

Answer: പി സി ഗോവിന്ദൻ നായർ [Pi si govindan naayar]

182620. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യം പുസ്തകം ഏത്? [Basheerinte prasiddheekariccha aadyam pusthakam eth?]

Answer: ധർമ്മരാജ്യം (ലേഖനസമാഹാരം) [Dharmmaraajyam (lekhanasamaahaaram)]

182621. ബഷീറിന്റെ ധർമ്മ രാജ്യം എന്ന ലേഖന സമാഹാരത്തിന് അവതാരിക എഴുതിയത് ആര്? [Basheerinte dharmma raajyam enna lekhana samaahaaratthinu avathaarika ezhuthiyathu aar?]

Answer: ബോധേശ്വരൻ [Bodheshvaran]

182622. ഭഗത് സിംഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ബഷീർ സ്ഥാപിച്ച തീവ്രവാദ സംഘടനയുടെ പേര് എന്താണ്? [Bhagathu simgil ninnum prachodanamulkkondu basheer sthaapiccha theevravaada samghadanayude peru enthaan?]

Answer: വാനരസേന [Vaanarasena]

182623. ബഷീർ സ്ഥാപിച്ച തീവ്രവാദ സംഘടനയായ വാനരസേനയുടെ മുഖപത്രം ഏതാണ്? [Basheer sthaapiccha theevravaada samghadanayaaya vaanarasenayude mukhapathram ethaan?]

Answer: ഉജ്ജീവനം [Ujjeevanam]

182624. ബഷീറിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയായി പ്രൊഫ.എം എൻ വിജയൻ എഴുതിയ കൃതി ഏത്? [Basheerinethireyulla vimarshanangalkku marupadiyaayi propha. Em en vijayan ezhuthiya kruthi eth?]

Answer: മരുഭൂമികൾ പൂക്കുമ്പോൾ [Marubhoomikal pookkumpol]

182625. ബഷീറിന്റെ ഏത് കൃതിക്കാണ് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ളത്? [Basheerinte ethu kruthikkaanu ‘pennungalude buddhi’ ennukoodi perullath?]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

182626. തന്റെ സഹപ്രവർത്തകനായ മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യനിരൂപകനെക്കുറിച്ച് ബഷീർ ഒരു അനുസ്മരണം എത്തിയിട്ടുണ്ട് ആരെ കുറിച്ച്? [Thante sahapravartthakanaaya malayaalatthile oru pramukha saahithyaniroopakanekkuricchu basheer oru anusmaranam etthiyittundu aare kuricchu?]

Answer: എം പി പോൾ [Em pi pol]

182627. ‘ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര് [‘basheer ekaantha veethiyile avadhoothan’ enna jeevacharithra grantham rachicchathu aaru]

Answer: പ്രൊഫ. എം കെ സാനു [Propha. Em ke saanu]

182628. ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ് ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും” ഏതു മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത്? [Njaan thanicchu parampile maratthanalil aanu. Ee maram njaan nattu pidippicchathaanu ithinte ilakalum kompukalum kaarunyatthode enikku thanal nalkunnu ithenikku madhuramulla pazhangalum tharum” ethu maratthekkuricchu aanu basheer ingane parayunnath?]

Answer: മാങ്കോസ്റ്റിൻ [Maankosttin]

182629. ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ഏത് പേരിലാണ് പ്രസിദ്ധീകരിച്ചത്? [Basheerinte ormmakkurippukalude samaahaaram ethu perilaanu prasiddheekaricchath?]

Answer: ഓർമ്മയുടെ അറകൾ [Ormmayude arakal]

182630. കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ ആനകൾ കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്? [Kocchu neelaandan, paarukkutti ennee aanakal kathaapaathrangalaaya basheerinte kruthi eth?]

Answer: ആനവാരിയും പൊൻകുരിശും [Aanavaariyum ponkurishum]

182631. ‘ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ‘എന്ന പ്രയോഗം ബഷീറിന്റെ ഏത് നോവലിലാണ് ഉള്ളത്? [‘onnum onnum immini balya onnu ‘enna prayogam basheerinte ethu novalilaanu ullath?]

Answer: ബാല്യകാലസഖി [Baalyakaalasakhi]

182632. ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥക പ്രസിദ്ധീകരിച്ച വർഷം [Basheerinte bhoomiyude avakaashikal enna cherukathaka prasiddheekariccha varsham]

Answer: 1977

182633. ബഷീറിന്റെ മാസ്റ്റർ പീസ് കൃതിയായി വിലയിരുത്തപ്പെടുന്ന കൃതി ഏത്? [Basheerinte maasttar peesu kruthiyaayi vilayirutthappedunna kruthi eth?]

Answer: ബാല്യകാലസഖി [Baalyakaalasakhi]

182634. ബഷീർ മാല എന്ന പാട്ടുകാവ്യത്തിന്റെ രചയിതാവ്? [Basheer maala enna paattukaavyatthinte rachayithaav?]

Answer: എം എൻ കാരശ്ശേരി [Em en kaarasheri]

182635. ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം? [Basheerinte vishvavikhyaathamaaya mookku enna cherukatha prasiddheekariccha varsham?]

Answer: 1954

182636. ബഷീർ, കാരൂർ നീലകണ്ഠപിള്ള, മാധവികുട്ടി എന്നിവർ ഒരേ പേരിൽ ഒരു കഥ എഴുതിയിട്ടുണ്ട് ആ കഥയുടെ പേരെന്താണ്? [Basheer, kaaroor neelakandtapilla, maadhavikutti ennivar ore peril oru katha ezhuthiyittundu aa kathayude perenthaan?]

Answer: പൂവമ്പഴം [Poovampazham]

182637. ബഷീറിന്റെ മാന്ത്രിക പൂച്ച എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം? [Basheerinte maanthrika pooccha enna noval prasiddheekariccha varsham?]

Answer: 1968

182638. കാലങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന മഹാത്ഭുതമാണ് ബഷീർ എന്ന് വിശേഷിപ്പിച്ചതാര്? [Kaalangalil orikkal sambhavikkunna mahaathbhuthamaanu basheer ennu visheshippicchathaar?]

Answer: ഒ വി വിജയൻ [O vi vijayan]

182639. “സിന്ദഗി” എന്ന ചിത്രത്തിൽ കുന്ദൻലാൽ ആലപിച്ച ബഷീറിന്റെ ഇഷ്ടഗാനം? [“sindagi” enna chithratthil kundanlaal aalapiccha basheerinte ishdagaanam?]

Answer: സോജാ രാജകുമാരി [Sojaa raajakumaari]

182640. വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ച സിനിമ? [Vykkam muhammadu basheer abhinayiccha sinima?]

Answer: ധ്വനി [Dhvani]

182641. ബഷീറിന്റെ ഓർമ്മക്കുറിപ്പ് എന്ന കഥ പ്രസിദ്ധീകരിച്ച വർഷം? [Basheerinte ormmakkurippu enna katha prasiddheekariccha varsham?]

Answer: 1946

182642. ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം? [Basheerinte muccheettukalikkaarante makal enna noval prasiddheekariccha varsham?]

Answer: 1951

182643. അക്ഷരാഭ്യാസമില്ലാത്ത ബുദ്ധിശാലിയല്ലാത്ത ഒരു കുശിനി പണിക്കാരൻ പൊടുന്നനെ ദിവ്യനായി മാറുന്ന കാഴ്ച വർണ്ണിക്കുന്ന ബഷീറിന്റെ കൃതി ഏതാണ്? [Aksharaabhyaasamillaattha buddhishaaliyallaattha oru kushini panikkaaran podunnane divyanaayi maarunna kaazhcha varnnikkunna basheerinte kruthi ethaan?]

Answer: വിശ്വവിഖ്യാതമായ മൂക്ക് [Vishvavikhyaathamaaya mookku]

182644. ബഷീറിന്റെ എംപി പോൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ച വർഷം? [Basheerinte empi pol enna ormmakkurippukal prasiddheekariccha varsham?]

Answer: 1991

182645. മതിലുകൾ എന്ന സിനിമയിൽ നാരായണിക്ക്‌ ശബ്ദം നൽകിയത് ആരാണ്? [Mathilukal enna sinimayil naaraayanikku shabdam nalkiyathu aaraan?]

Answer: കെ പി എ സി ലളിത [Ke pi e si lalitha]

182646. ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം? [Basheerinte paatthummayude aadu enna noval prasiddheekariccha varsham?]

Answer: 1959

182647. “മലയാളത്തിലെ ഏറ്റവും നോൺ കോൺഷ്യസ് എഴുത്തുകാരനാണ് ബഷീർ” ബഷീറിന്റെ പ്രശസ്തമായ ഒരു കഥയെ വിലയിരുത്തിയാണ് കൽപ്പറ്റ നാരായണൻ ഇങ്ങനെ പറയുന്നത് ഏതാണ് ആ കഥ? [“malayaalatthile ettavum non konshyasu ezhutthukaaranaanu basheer” basheerinte prashasthamaaya oru kathaye vilayirutthiyaanu kalppatta naaraayanan ingane parayunnathu ethaanu aa katha?]

Answer: വിശ്വവിഖ്യാതമായ മൂക്ക് [Vishvavikhyaathamaaya mookku]

182648. ‘ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ’ എന്ന വിജയകൃഷ്ണന്റെ കൃതി ആരെകുറിച്ചുള്ള പഠനമാണ്? [‘iruttil urangaathirikkunna oraal’ enna vijayakrushnante kruthi aarekuricchulla padtanamaan?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

182649. ബഷീറിന്റെ വിഡ്ഢികളുടെ സ്വർഗം എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം? [Basheerinte vidddikalude svargam enna cherukatha prasiddheekariccha varsham?]

Answer: 1948

182650. “കാലങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന മഹാത്ഭുതമാണ് ബഷീർ അദ്ദേഹത്തിന്റെ രചനാരീതി മാജിക്കൽ ആണ് ചെറിയ വാക്കുകൾ ആയാലും വലിയ ഭാവങ്ങൾ ഉണ്ടാവുകയും അത് ജനങ്ങളിലേക്ക് സംവേദിക്കുകയും ചെയ്യുന്ന മാജിക്” ആരുടെ വാക്കുകളാണിത്? [“kaalangalil orikkal sambhavikkunna mahaathbhuthamaanu basheer addhehatthinte rachanaareethi maajikkal aanu cheriya vaakkukal aayaalum valiya bhaavangal undaavukayum athu janangalilekku samvedikkukayum cheyyunna maajik” aarude vaakkukalaanith?]

Answer: ഒ വി വിജയൻ [O vi vijayan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution