ഒരു മറുപടി
കുമാരനാശാൻ=>ഒരു മറുപടി
എൻ.
അയി പ്ത്രികേ, മമ കൃതിക്കു നിന്നിലാ
നയശാലി പന്തളനരാധിപൻ പ്രിയേ
സ്വയമേവ ചെയ്തൊരു നിരൂപണത്തിനുൾ
പ്രിയമോടു നന്ദി പറയുന്നിതേറെ ഞാൻ.
വല്ലേടവും വ്യവഹിതാന്വയമക്കൃതിക്കു
ചൊല്ലാമിതാരുടെ കൃതിക്കുമിരിക്കുമാര്യേ,
വല്ലാതെ രണ്ടു പൊരുൾവച്ചതിലർത്ഥപൂർത്തി
യില്ലെന്നുരയ്ക്കിലതു സാഹസമാണുതാനും.
എന്നാലേറെദിനങ്ങൾമിമ്പിളയകാ
ലത്തന്നുമെത്തും രസാൽ
നന്നാകായ്കിലുമീവിധത്തിലതിനെ
ബ്ഭാഷാന്തരംചെയ്തു ഞാൻ;
വന്നു വീഴ്ചകളച്ചിലും വിവിധമാ
യെന്നോർക്കണം പത്രികേ
മന്ദിക്കാതെ മഹേശിതൻ കരുണയാൽ
നന്നാക്കണം മേൽക്കുമേൽ
ഇതി നീതാനധുനാ പോ
യതിസരസേ തമ്പുരാനൊടറിവിക്ക
അതുമല്ലദ്ദേഹത്തിനു
നുതിചെയ്തീടുന്നു ഞാനതുമുരയ്ക്ക.
Manglish Transcribe ↓
Kumaaranaashaan=>oru marupadi
en. Ayi pthrike, mama kruthikku ninnilaa
nayashaali panthalanaraadhipan priye
svayameva cheythoru niroopanatthinul
priyamodu nandi parayunnithere njaan. Valledavum vyavahithaanvayamakkruthikku
chollaamithaarude kruthikkumirikkumaarye,
vallaathe randu porulvacchathilarththapoortthi
yillennuraykkilathu saahasamaanuthaanum. Ennaaleredinangalmimpilayakaa
latthannumetthum rasaal
nannaakaaykilumeevidhatthilathine
bbhaashaantharamcheythu njaan;
vannu veezhchakalacchilum vividhamaa
yennorkkanam pathrike
mandikkaathe maheshithan karunayaal
nannaakkanam melkkumel
ithi neethaanadhunaa po
yathisarase thampuraanodarivikka
athumalladdhehatthinu
nuthicheytheedunnu njaanathumuraykka.