പ്രാണിദയ
കുമാരനാശാൻ=>പ്രാണിദയ
എൻ.
കഠിനഹൃദയ നീ കടന്നിവണ്ണം
തുടരുവതെങ്ങനെ തൻ ഹിതത്തിനായി
വടിവെഴുമൊരു ജന്തുവെത്തുടിപ്പി
ച്ചിടുവതിതെന്തിനതെന്തുചെയ്തു നിന്നെ?
കരുണയുടയൊരീശസൃഷ്ടിയാണീ
യുരുവുകളൊക്കെയതോർത്തതില്ലയോ നീ
അറിയുമവനിതൊക്കെയോർക്ക മേൽനി
ന്നറിയുക കേൾക്കുമിവറ്റ കേണിടുമ്പോൾ.
കരവതവനറിഞ്ഞു നോക്കുമേ നിൻ
കരമിതു ചോരയണിഞ്ഞ കത്തിയോടും
കരുതുകയതു സാധു ചേതനത്തിൽ
പ്പരമലിവേകുക പോക കൊന്നിടായ്ക്.
ഇതിനെയുമിഹ നിന്നെയും ചമച്ചാ
വിധിയൊരുപോലവനോർക്ക വിശ്വകർത്താ
മതിയിലിയലുകൻപൂ നിൻ വിധാതാ
വധികദയാപരനെന്നതോർത്തു നീയും.
Manglish Transcribe ↓
Kumaaranaashaan=>praanidaya
en. Kadtinahrudaya nee kadannivannam
thudaruvathengane than hithatthinaayi
vadivezhumoru janthuvetthudippi
cchiduvathithenthinathenthucheythu ninne? Karunayudayoreeshasrushdiyaanee
yuruvukalokkeyathortthathillayo nee
ariyumavanithokkeyorkka melni
nnariyuka kelkkumivatta kenidumpol. Karavathavanarinju nokkume nin
karamithu chorayaninja katthiyodum
karuthukayathu saadhu chethanatthil
pparamalivekuka poka konnidaayku. Ithineyumiha ninneyum chamacchaa
vidhiyorupolavanorkka vishvakartthaa
mathiyiliyalukanpoo nin vidhaathaa
vadhikadayaaparanennathortthu neeyum.