• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • പുണെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ് പ്രവേശനം; ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചോ?

പുണെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ് പ്രവേശനം; ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചോ?

  • എം.സി.സി. വെബ്സൈറ്റ് വഴി എ.എഫ്.എം.സി.യിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ചോയ്സ് കൊടുത്തിരുന്നു. ഷോർട്ട് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയോ? എം.സി.സി. സൈറ്റിൽ ഒന്നും കാണുന്നില്ല.-അരുൺ, എറണാകുളം  പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ (എ.എഫ്.എം.സി.) എം.ബി.ബി. എസ്. പ്രവേശനവുമായി ബന്ധപ്പെട്ട ഷോർട്ട് ലിസ്റ്റ്, എം.സി.സി. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയായി കാണുന്നില്ല. അത് എ.എഫ്.എം.സിയുടെ https://www.afmcdg1d.gov.in എന്ന സൈറ്റിലും എം.സി.സി. സൈറ്റിലും പ്രസിദ്ധപ്പെടുത്തുമെന്ന് എ.എഫ്.എം.സി.യുടെ 2020-ലെ എം.ബി.ബി.എസ്. ഇൻഫർമേഷൻ ബ്രോഷറിൽ പറഞ്ഞിട്ടുണ്ട്.  ഷോർട്ട് ലിസ്റ്റ് https://www.afmcdg1d.gov.in-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അറിയിപ്പിൽ തീയതി ഇല്ലാത്തതിനാൽ എന്നാണ് ഇതു പ്രസിദ്ധപ്പെടുത്തിയതെന്ന് വ്യക്തമല്ല.  ഈ അറിയിപ്പനുസരിച്ച് എം.സി.സി. സൈറ്റിൽ എ.എഫ്.എം.സി. ചോയ്സ് നൽകിയവരുടെ നീറ്റ് യു.ജി. 2020 സ്കോറിന്റെ അടിസ്ഥാനത്തിൽ, എ.എഫ്.എം.സി. നടത്തുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർ നവംബർ നാലിനകം എ.എഫ്.എം.സി. സ്ക്രീനിങ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവരുടെ സന്നദ്ധത നിശ്ചിത ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണമെന്ന് നിർദേശിച്ചിരുന്നു.  സ്ക്രീനിങ് പ്രക്രിയ നവംബർ അഞ്ചുമുതൽ 10 വരെയുള്ള കാലയളവിലേക്കാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഓരോ ദിവസവും ഹാജരാകേണ്ടിയിരുന്നവരുടെ ലിസ്റ്റും നൽകിയിട്ടുണ്ട്. 1150 ആൺകുട്ടികളും 450 പെൺകുട്ടികളും ഉൾപ്പെടെ മൊത്തം 1600 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നാണ് പ്രോസ്പക്ടസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എ.എഫ്.എം.സി. സൈറ്റിലെ അറിയിപ്പനുസരിച്ച് എം.സി.സി. വഴി രജിസ്റ്റർ ചെയ്തവരിൽനിന്ന് ഷോർട്ട് ലിസ്റ്റിങ്ങിനായി നിശ്ചയിച്ച നീറ്റ് യു.ജി. കട്ട് ഓഫ് മാർക്ക് പെൺകുട്ടികൾക്ക് 637-ഉം ആൺകുട്ടികൾക്ക് 618-ഉം ആണ്.  ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പട്ടികയുടെ അടിസ്ഥാനത്തിൽ സ്ക്രീനിങ്ങിന് റിപ്പോർട്ടുചെയ്യുന്നവർ പര്യാപ്തമല്ലെങ്കിൽ എം.സി.സി. വഴി രജിസ്റ്റർ ചെയ്തവരിൽനിന്നും കൂടുതൽപേരെ സ്ക്രീനിങ്ങിനായി പിന്നീട് വിളിച്ചേക്കാമെന്നും അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.  പ്രഖ്യാപിക്കപ്പെട്ട സമയക്രമമനുസരിച്ച് സ്ക്രീനിങ് ഇതിനകം പൂർത്തിയായ സ്ഥിതിക്ക് ആദ്യം പ്രഖ്യാപിച്ച കട്ട് ഓഫിന് താഴെ സ്കോറുള്ളവർ എ.എഫ്.എം.സി.യുടെ സൂചിപ്പിച്ച വെബ്സൈറ്റ് ഇടയ്ക്ക് സന്ദർശിച്ച് പുതിയ അറിയിപ്പുണ്ടോ എന്നുപരിശോധിക്കണം.  (ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയ്ക്കാൻhttps://english..com /education/help-desk /ask-expert)   Pune armed forces medical college admission, ask expert
  •  

    Manglish Transcribe ↓


  • em. Si. Si. Vebsyttu vazhi e. Ephu. Em. Si. Yile em. Bi. Bi. Esu. Praveshanatthinu choysu kodutthirunnu. Shorttu listtu prasiddhappedutthiyo? Em. Si. Si. Syttil onnum kaanunnilla.-arun, eranaakulam  puneyile aamdu phozhsasu medikkal kolejile (e. Ephu. Em. Si.) em. Bi. Bi. Esu. Praveshanavumaayi bandhappetta shorttu listtu, em. Si. Si. Vebsyttil prasiddhappedutthiyaayi kaanunnilla. Athu e. Ephu. Em. Siyude https://www. Afmcdg1d. Gov. In enna syttilum em. Si. Si. Syttilum prasiddhappedutthumennu e. Ephu. Em. Si. Yude 2020-le em. Bi. Bi. Esu. Inpharmeshan breaasharil paranjittundu.  shorttu listtu https://www. Afmcdg1d. Gov. In-l prasiddhappedutthiyittundu. Ariyippil theeyathi illaatthathinaal ennaanu ithu prasiddhappedutthiyathennu vyakthamalla.  ee ariyippanusaricchu em. Si. Si. Syttil e. Ephu. Em. Si. Choysu nalkiyavarude neettu yu. Ji. 2020 skorinte adisthaanatthil, e. Ephu. Em. Si. Nadatthunna randaamghatta thiranjeduppinu shorttu listtu cheyyappettavar navambar naalinakam e. Ephu. Em. Si. Skreeningu prakriyayil pankedukkaanulla avarude sannaddhatha nishchitha i-meyil vilaasatthilekku ayakkanamennu nirdeshicchirunnu.  skreeningu prakriya navambar anchumuthal 10 vareyulla kaalayalavilekkaanu shedyool cheythirunnathu. Oro divasavum haajaraakendiyirunnavarude listtum nalkiyittundu. 1150 aankuttikalum 450 penkuttikalum ulppede mottham 1600 pere shorttu listtu cheyyumennaanu preaaspakdasil vyavastha cheythirikkunnathu. E. Ephu. Em. Si. Syttile ariyippanusaricchu em. Si. Si. Vazhi rajisttar cheythavarilninnu shorttu listtinginaayi nishchayiccha neettu yu. Ji. Kattu ophu maarkku penkuttikalkku 637-um aankuttikalkku 618-um aanu.  ippol prasiddhappedutthiyittulla pattikayude adisthaanatthil skreeninginu ripporttucheyyunnavar paryaapthamallenkil em. Si. Si. Vazhi rajisttar cheythavarilninnum kooduthalpere skreeninginaayi pinneedu vilicchekkaamennum ariyippil paranjittundu.  prakhyaapikkappetta samayakramamanusaricchu skreeningu ithinakam poortthiyaaya sthithikku aadyam prakhyaapiccha kattu ophinu thaazhe skorullavar e. Ephu. Em. Si. Yude soochippiccha vebsyttu idaykku sandarshicchu puthiya ariyippundo ennuparishodhikkanam.  (aasku eksperttilekku chodyangalaykkaanhttps://english.. Com /education/help-desk /ask-expert)   pune armed forces medical college admission, ask expert
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution