S.S.L.C. EXAMINATION, MARCH - 2013 SOCIAL SCIENCE (HISTORY & GEOGRAPHY)
Time : 21⁄2 Hours Total Score : 80
നിർദ്ദേശങ്ങൾ:
*എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം
*ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസിലാക്കി വേണം ഉത്തരമെഴുതാൻ
*ഓരോ ചോദ്യത്തിന്റെയും സ്‌കോർ അതത് ചോദ്യത്തിന് നേരെ എഴുതിയിരിക്കുന്നു
*പതിനഞ്ച് മിനിറ്റ് സമശ്വാസസമയമായി കണക്കാക്കി ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കണം
Q
1.കേന്ദ്ര സർക്കാർ 1953-ൽ നിയമിച്ച സംസ്ഥാന പുനഃ സംഘടനകമ്മീഷനിലെ ഏതെങ്കിലും രണ്ട് അംഗങ്ങളുടെ പേരെഴുതുക.കമ്മീഷന്റെ ഏതെങ്കിലും ഒരു ശുപാർശ എഴുതുക (3)
Q
2.ഏഷ്യാ ഭൂഖണ്ഡത്തിലെ ഏതെങ്കിലും നാല് കാലാവസ്ഥാമേഖലകളെയും,അവയുടെ കാലാവസ്ഥാ സവിശേഷതകളെയും കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക (4)
Q
3.ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിൽ റൂസ്സോ വഹിച്ച പങ്ക് പരിശോധിക്കുക (2)
Q
4.ജലസംഭരണികളുടെ രൂപീകരണം ആഗോളതാപനം വർദ്ധിക്കുന്നതിന് ഇടയാക്കുന്നതെങ്ങനെ?(2)
Q
5.ദേശീയാദ്ഗ്രഥനം എന്നാലെന്ത്? ഇന്ത്യയുടെ എല്ലാ തരത്തിലുമുള്ള ഉദ്ഗ്രഥനത്തിന് തടസ്സമായി പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ഘടകത്തിന്റെ പേരെഴുതുക?(2)
Q
6.ഭൗമോപരിതലത്തിൽ രൂപം കൊണ്ടിട്ടുള്ള വിവിധ മർദ്ദമേഖലകൾ വിവിധതരം കാറ്റുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി സ്ഥിരവാതങ്ങളുടെ വിതരണം വിവരിക്കുക (6)
അല്ലെങ്കിൽ
ഉത്തരപർവ്വത മേഖലയെ ആ മേഖലയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരകളുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിരിക്കുന്നു.ഏതൊക്കെയാണ് ഇവ?ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സവിശേഷതകൾ കുറിക്കുക
Q
7.ഇന്ത്യയിൽ പരിസ്ഥിതിസംരക്ഷണത്തിനായുള്ള രണ്ട് ഔദ്യോഗിക സംവിധാനങ്ങൾ ഏവ?(2)
Q
8.ഭാവിതലമുറയെ യുദ്ധഭീതിയിൽ നിന്ന് രക്ഷിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസംഘടന രൂപീകരിച്ചത്. സംഘടനയുടെ മറ്റേതെങ്കിലും മൂന്ന് ലക്ഷ്യങ്ങൾ എഴുതുക (3)
Q
9.പുത്തൻ സാമ്പത്തിക നയം റഷ്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ സഹായിച്ചുവെന്ന് വിശദമാക്കുക (3)
Q
10.ഇന്ത്യയുടെ എല്ലാ ഭാഗത്തും ഒരുപോലെയല്ല ജനസംഖ്യ വിതരണം ചെയ്തിട്ടുള്ളത് ജനസംഖ്യ വിതരണത്തെ സ്വാധീനിക്കുന്നനാല് ഘടകങ്ങളെ ആസ്പദമാക്കി ഈ പ്രസ്താവന പരിശോധിക്കുക (4)
Q
11.സാേവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണങ്ങൾ പരിശോധിക്കുക ഇത് ഏക ദ്രുവലോകത്തിന്റെ ആവിർഭാവത്തിന് വഴിതെളിച്ചതെങ്ങനെ?(4)
Q
12.ആകാശീയ ചിത്രങ്ങളിലെ ഓവർലാപ്പ് എന്നാലെന്ത്?ആകാശീയ ചിത്രങ്ങളുടെ ത്രിമാനദൃശ്യം സാധ്യമാകുന്ന ഉപകരണമേത്?(2)
Q
13.പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ആഭ്യന്തര സാഹചര്യങ്ങൾ സാമ്രാജ്യത്തിന്റെ അധിനിവേശത്തിന് അനുകൂലമായിരുന്നു.സമർദ്ധിക്കുക (3)
Q
14.വിവിധങ്ങളായ മണിനങ്ങളാൽ രൂപം കൊണ്ടിട്ടുള്ള ഭൂവിഭാഗമാണ് ഇന്ത്യയുടെ തീരപ്രദേശം.ഇവിടെ കാണുന്ന മണ്ണിനങ്ങളും അവ പ്രധാനമായും കാണപ്പെടുന്ന പ്രദേശങ്ങളും ഏതൊക്കെയെന്ന് എഴുതുക (3)
Q
15.അസംഘടിതമേഖലയിൽ ജാേലി ചെയ്യുന്നവർക്ക് സംഘടിതമേഖലയിൽ ജാേലിചെയ്യുന്നവരെപ്പോലെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഉദാഹരണസഹിതം സമർദ്ധിക്കുക(3)
Q
16.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്.ഏതെങ്കിലും രണ്ട് മുന്നൊരുക്കങ്ങൾ കണ്ടെത്തി അവ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെങ്ങനെയെന്ന് പരിശോധിക്കുക
(4)
Q
17.ചില ശാസ്ത്രജ്ഞരുടെപേരുകൾ താഴെ കൊടുത്തിരിക്കുന്നു
i)ചാൾസ് ഡാർവിൻ ii) മാക്സ് പ്ലാങ്ക് iii) ആൽബർട്ട് എെൻസ്റ്റീൻ
ഇവരുടെ സിദ്ധാന്തങ്ങളുടെ പേരെഴുതുക (3)
Q
18.ജലഗതാഗത മാരഗങ്ങളെ എങ്ങനെ വർഗ്ഗീകരിക്കാം?കേരളത്തിലെ കായലുകൾ കേന്ദ്രീകരിച്ചുള്ള
ജലഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത് (3)
Q
19.എക്‌സൈസ് ഡ്യൂട്ടിയും കസ്റ്റംസ് തീരുവയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുക (2)
Q
20.കേരളത്തിലെ നവോത്ഥാന നായകന്മാർ ജാതിപരമായ അവസ്ഥകൾക്കെതിരെ സൈദ്ധാന്തികമായും ,പ്രായോഗികമായും പോരാടിയിരുന്നു .പരിശോധിക്കുക (6)
അല്ലെങ്കിൽ
കേരളത്തിൽ സ്വാതന്ത്ര്യസമരം 1920-ന് ശേഷം വളരെ സജീവമായിരുന്നു.സമർത്ഥിക്കുക
Q
21.സഹകരണബാങ്കുകളുടെ ഏതെങ്കിലും രണ്ട് ലക്ഷ്യങ്ങൾ എഴുതുക.കേരത്തിലെ സഹകരണബാങ്കുകളുടെ ഘടന വ്യക്തമാക്കുക (3)
Q
22.അമേരിക്കൻ വിപ്ലവവും,ഫ്രഞ്ച് വിപ്ലവവും മനുഷ്യാവകാശങ്ങളുടെ വളർച്ചയുടെയും,വികാസത്തിന്റെയും നാഴികക്കല്ലുകളായി കണക്കാക്കുന്നു.മനുഷ്യാവകാശങ്ങളുടെ രൂപപ്പെടലിന് ഈ വിപ്ലവങ്ങൾ സഹായകമായതെങ്ങനെ? (3)
Q
23.മതനവീകരണ നേതാക്കളുടെയും അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളെയും അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക (4)
എ ബി
? മാർട്ടിൻ ലൂഥർ
സ്വിറ്റ്സർലാന്റ് ?
? ഹെൻറി എട്ടാമൻ
ഫ്രാൻസ് ?
Q
24.വിവരസാങ്കേതികരംഗത്തുണ്ടായ വളർച്ചയെക്കൂടാതെ ആഗോളവൽക്കരണത്തെ ത്വരിതപ്പെടുത്തിയ മറ്റ് ഏതെങ്കിലും രണ്ട് എഴുതുക (2)
Q
25.ഇന്ത്യയുടെ രൂപരേഖയിൽ താഴെ പറയുന്ന ഭൂവിവരങ്ങൾ അടയാളപ്പെടുത്തി പേരെഴുതുക ?(4)
a) ആരവല്ലി പർവ്വതം b) താപ്തി നദി
c) അരുണാചൽപ്രദേശ് സംസ്ഥാനം d) വിശാഖപട്ടണം
Manglish Transcribe ↓
s. S. L. C. Examination, march - 2013 social science (history & geography)
time : 21⁄2 hours total score : 80
nirddheshangal:
*ellaa chodyangalkkum uttharam ezhuthanam
*oro chodyavumaayi bandhappetta nirddheshangal vaayicchu manasilaakki venam uttharamezhuthaan
*oro chodyatthinteyum skor athathu chodyatthinu nere ezhuthiyirikkunnu
*pathinanchu minittu samashvaasasamayamaayi kanakkaakki ee samayam chodyangal nannaayi vaayicchu manasilaakkaan shramikkanam
q
1. Kendra sarkkaar 1953-l niyamiccha samsthaana puna samghadanakammeeshanile ethenkilum randu amgangalude perezhuthuka. Kammeeshante ethenkilum oru shupaarsha ezhuthuka (3)
q
2. Eshyaa bhookhandatthile ethenkilum naalu kaalaavasthaamekhalakaleyum,avayude kaalaavasthaa savisheshathakaleyum kuricchu oru kurippu thayyaaraakkuka (4)
q
3. Phranchu viplavam pottippurappedunnathil rooso vahiccha panku parishodhikkuka (2)
q
4. Jalasambharanikalude roopeekaranam aagolathaapanam varddhikkunnathinu idayaakkunnathengane?(2)
q
5. Desheeyaadgrathanam ennaalenthu? Inthyayude ellaa tharatthilumulla udgrathanatthinu thadasamaayi pravartthikkunna ethenkilum oru ghadakatthinte perezhuthuka?(2)
q
6. Bhaumoparithalatthil roopam kondittulla vividha marddhamekhalakal vividhatharam kaattukal undaakunnathinu kaaranamaakunnu. Ee prasthaavanaye adisthaanamaakki sthiravaathangalude vitharanam vivarikkuka (6)
allenkil
uttharaparvvatha mekhalaye aa mekhalayil sthithicheyyunna parvvathanirakalude adisthaanatthil moonnaayi thiricchirikkunnu. Ethokkeyaanu iva? Ivayil ethenkilum onninte savisheshathakal kurikkuka
q
7. Inthyayil paristhithisamrakshanatthinaayulla randu audyogika samvidhaanangal eva?(2)
q
8. Bhaavithalamuraye yuddhabheethiyil ninnu rakshikkuka enna mukhyalakshyatthodeyaanu aikyaraashdrasamghadana roopeekaricchathu. Samghadanayude mattethenkilum moonnu lakshyangal ezhuthuka (3)
q
9. Putthan saampatthika nayam rashyan sampadu vyavasthaye engane sahaayicchuvennu vishadamaakkuka (3)
q
10. Inthyayude ellaa bhaagatthum orupoleyalla janasamkhya vitharanam cheythittullathu janasamkhya vitharanatthe svaadheenikkunnanaalu ghadakangale aaspadamaakki ee prasthaavana parishodhikkuka (4)
q
11. Saaeviyattu yooniyante thakarcchayude kaaranangal parishodhikkuka ithu eka druvalokatthinte aavirbhaavatthinu vazhithelicchathengane?(4)
q
12. Aakaasheeya chithrangalile ovarlaappu ennaalenthu? Aakaasheeya chithrangalude thrimaanadrushyam saadhyamaakunna upakaranameth?(2)
q
13. Pathinettaam noottaandile inthyayile aabhyanthara saahacharyangal saamraajyatthinte adhiniveshatthinu anukoolamaayirunnu. Samarddhikkuka (3)
q
14. Vividhangalaaya maninangalaal roopam kondittulla bhoovibhaagamaanu inthyayude theerapradesham. Ivide kaanunna manninangalum ava pradhaanamaayum kaanappedunna pradeshangalum ethokkeyennu ezhuthuka (3)
q
15. Asamghadithamekhalayil jaaeli cheyyunnavarkku samghadithamekhalayil jaaelicheyyunnavareppole avakaashangalum aanukoolyangalum labhikkunnilla. Udaaharanasahitham samarddhikkuka(3)
q
16. Janaadhipathyatthe shakthippedutthunnathinu chila munnorukkangal aavashyamaanu. Ethenkilum randu munnorukkangal kandetthi ava janaadhipathyatthe shakthippedutthunnathenganeyennu parishodhikkuka
(4)
q
17. Chila shaasthrajnjarudeperukal thaazhe kodutthirikkunnu
i)chaalsu daarvin ii) maaksu plaanku iii) aalbarttu eenstteen
ivarude siddhaanthangalude perezhuthuka (3)
q
18. Jalagathaagatha maaragangale engane varggeekarikkaam? Keralatthile kaayalukal kendreekaricchulla
jalagathaagatham kendreekaricchirikkunnathu (3)
q
19. Eksysu dyoottiyum kasttamsu theeruvayum thammilulla vyathyaasam vyakthamaakkuka (2)
q
20. Keralatthile navoththaana naayakanmaar jaathiparamaaya avasthakalkkethire syddhaanthikamaayum ,praayogikamaayum poraadiyirunnu . Parishodhikkuka (6)
allenkil
keralatthil svaathanthryasamaram 1920-nu shesham valare sajeevamaayirunnu. Samarththikkuka
q
21. Sahakaranabaankukalude ethenkilum randu lakshyangal ezhuthuka. Keratthile sahakaranabaankukalude ghadana vyakthamaakkuka (3)
q
22. Amerikkan viplavavum,phranchu viplavavum manushyaavakaashangalude valarcchayudeyum,vikaasatthinteyum naazhikakkallukalaayi kanakkaakkunnu. Manushyaavakaashangalude roopappedalinu ee viplavangal sahaayakamaayathengane? (3)
q
23. Mathanaveekarana nethaakkaludeyum avar prathinidhaanam cheyyunna raajyangaleyum adisthaanamaakki thaazhe thannirikkunna pattika poortthiyaakkuka (4)
e bi
? maarttin loothar
svittsarlaantu ?
? henri ettaaman
phraansu ?
q
24. Vivarasaankethikaramgatthundaaya valarcchayekkoodaathe aagolavalkkaranatthe thvarithappedutthiya mattu ethenkilum randu ezhuthuka (2)
q
25. Inthyayude rooparekhayil thaazhe parayunna bhoovivarangal adayaalappedutthi perezhuthuka ?(4)
a) aaravalli parvvatham b) thaapthi nadi
c) arunaachalpradeshu samsthaanam d) vishaakhapattanam