<<= Back Next =>>
You Are On Question Answer Bank SET 3650

182501. “ഇതിലാണ് ബഷീറിന്റെ കലാപാടവം ഞാൻ തെളിഞ്ഞുകാണുന്നത്” എന്ന് പി കേശവദേവ് അഭിപ്രായപ്പെട്ടത് ബഷീറിന്റെ ഏത് നോവലിനെ കുറിച്ചാണ്? [“ithilaanu basheerinte kalaapaadavam njaan thelinjukaanunnath” ennu pi keshavadevu abhipraayappettathu basheerinte ethu novaline kuricchaan?]

Answer: ജീവിതനിഴൽപ്പാടുകൾ [Jeevithanizhalppaadukal]

182502. ‘ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [‘basheerinte aakaashangal’ enna granthatthinte rachayithaav?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

182503. ‘ബഷീർന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏത്? [‘basheernte soophisttiku kaazhchappaadukalude anthardhaara’ ennu visheshippikkunna cherukatha eth?]

Answer: അനർഘനിമിഷം [Anarghanimisham]

182504. എം പി പോളിന്റെ ട്യൂട്ടോറിയൽ കോളേജിൽ വാർഡനായി ജോലി ചെയ്തിരുന്ന സാഹിത്യകാരൻ ആര്? [Em pi polinte dyoottoriyal kolejil vaardanaayi joli cheythirunna saahithyakaaran aar?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

182505. “വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത്. ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം. ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്? [“velicchatthinenthu veliccham” basheerinte vikhyaathamaaya oru prayogamaanu ithu. Basheerinu maathram ezhuthaan kazhiyunna oru vaakyam. Ethu kruthiyile vaachakamaanu ith? Aaraanu ithu parayunnath?]

Answer: ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ നായകനായ നിസാർ അഹമ്മദിന്റെ ബാപ്പയും കോളേജ് പ്രൊഫസറുമായ സൈനുദീൻ ആണ് ഈ വാചകം പറയുന്നത് [Ntuppuppaakkoraanendaarnnu enna novalile naayakanaaya nisaar ahammadinte baappayum koleju prophasarumaaya synudeen aanu ee vaachakam parayunnathu]

182506. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ? [Aadhunika malayaala saahithyatthil ettavum kooduthal vaayikkappetta ezhutthukaariloraal?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

182507. എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത് എങ്ങനെയാണ്? [Em ke saanu basheerine visheshippicchathu enganeyaan?]

Answer: ഏകാന്തവീഥിയിലെ അവധൂതൻ [Ekaanthaveethiyile avadhoothan]

182508. പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞിന് പേരിടാൻ നിശ്ചയിക്കുന്നു. പല പേരുകൾ എഴുതി നറുക്കിട്ടു. നറുക്കിൽ അവർക്ക് കിട്ടിയ പേരുകൾ ചേർത്ത് അവർ കുഞ്ഞിന് ഒരു സ്റ്റൈലൻ പേരുമിട്ടു. കേശവൻനായർക്ക് കിട്ടിയ നറുക്കിൽ എഴുതിയ പേര് എന്തായിരുന്നു? [Premalekhanatthile keshavan naayarum saaraammayum thangalkkundaakunna kunjinu peridaan nishchayikkunnu. Pala perukal ezhuthi narukkittu. Narukkil avarkku kittiya perukal chertthu avar kunjinu oru sttylan perumittu. Keshavannaayarkku kittiya narukkil ezhuthiya peru enthaayirunnu?]

Answer: മിഠായി [Midtaayi]

182509. തന്റെ ഒരു സഹപ്രവർത്തകനെ കുറിച്ച് ബഷീർ രചിച്ച ഗ്രന്ഥം? [Thante oru sahapravartthakane kuricchu basheer rachiccha grantham?]

Answer: എം പി പോൾ [Em pi pol]

182510. പാത്തുമ്മയുടെ ആടിലെ നായികയായ ബഷീറിന്റെ സഹോദരി ആരാണ്? [Paatthummayude aadile naayikayaaya basheerinte sahodari aaraan?]

Answer: ഫാത്തിമ [Phaatthima]

182511. ‘”ജീവിതത്തിൽ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീർ എന്നും വെറും മനുഷ്യനായെ നിന്നിട്ടുള്ളൂ അധികൃതമായും അനധികൃതമായും ആരൊക്കെ വെച്ചുനീട്ടിയ അലങ്കാരങ്ങളും മേലങ്കികളും അദ്ദേഹത്തിന്റെ തനിമയെ ബാധിച്ചിട്ടില്ല” ആരുടെ വാക്കുകളാണിത്? [‘”jeevithatthil odakalilum medakalilum sanchariccha basheer ennum verum manushyanaaye ninnittulloo adhikruthamaayum anadhikruthamaayum aarokke vecchuneettiya alankaarangalum melankikalum addhehatthinte thanimaye baadhicchittilla” aarude vaakkukalaanith?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

182512. ബഷീർ എന്ന വാക്കിന്റെ അർത്ഥം? [Basheer enna vaakkinte arththam?]

Answer: സുവാർത്ത നൽകുന്നവൻ [Suvaarttha nalkunnavan]

182513. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്? [Beppoor enna sthalam ethu jillayilaan?]

Answer: കോഴിക്കോട് [Kozhikkodu]

182514. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത്? [Basheerinte prasiddheekariccha aadya noval eth?]

Answer: പ്രേമലേഖനം (1942) [Premalekhanam (1942)]

182515. പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകൻ? [Premalekhanam enna kathaye chalacchithramaakkiya samvidhaayakan?]

Answer: പി .എ .ബക്കർ (1985) [Pi . E . Bakkar (1985)]

182516. ബഷീറിന് മുട്ടത്തുവർക്കി അവാർഡ് ലഭിച്ച വർഷം? [Basheerinu muttatthuvarkki avaardu labhiccha varsham?]

Answer: 1993

182517. മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്? [Majeedum suharayum kathaapaathrangalaaya basheerinte kruthi eth?]

Answer: ബാല്യകാലസഖി [Baalyakaalasakhi]

182518. സിനിമയാക്കിയ ബഷീറിന്റെ രണ്ടാമത്തെ നോവൽ ഏത്? [Sinimayaakkiya basheerinte randaamatthe noval eth?]

Answer: ബാല്യകാലസഖി [Baalyakaalasakhi]

182519. ചോദ്യോത്തരങ്ങളായി ബഷീർ എഴുതിയ പുസ്തകം ഏത്? [Chodyottharangalaayi basheer ezhuthiya pusthakam eth?]

Answer: നേരും നുണയും [Nerum nunayum]

182520. വൈക്കം മുഹമ്മദ് ബഷീറിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ഏത് വർഷം? [Vykkam muhammadu basheerinu vallatthol puraskaaram labhicchathu ethu varsham?]

Answer: 1993

182521. 1993-ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര് ? [1993-l basheerinodoppam vallatthol puraskaaram pankitta saahithyakaari aaru ?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

182522. ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര് എന്താണ് ? [Basheerinte jeevacharithra kruthiyude peru enthaanu ?]

Answer: ബഷീറിന്റെ ഐരാവതങ്ങൾ [Basheerinte airaavathangal]

182523. ബഷീറിന്റെ ജീവചരിത്രമായ ‘ബഷീറിന്റെ ഐരാവതങ്ങൾ ‘രചിച്ചത് ആരാണ്? [Basheerinte jeevacharithramaaya ‘basheerinte airaavathangal ‘rachicchathu aaraan?]

Answer: ഇ എം അഷറഫ് [I em asharaphu]

182524. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച ബഷീർ കൃതി ഏത്? [Randaam lokamahaayuddhatthinte bheekaratha malayaala saahithyatthil avatharippiccha basheer kruthi eth?]

Answer: ശബ്ദങ്ങൾ [Shabdangal]

182525. ബഷീറിന്റെ പ്രേമലേഖനം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആരാണ്? [Basheerinte premalekhanam enna chalacchithratthinte samvidhaayakan aaraan?]

Answer: അനീസ് അൻവർ (2017) [Aneesu anvar (2017)]

182526. ബഷീർ വിവാഹിതനായത് എന്ന് [Basheer vivaahithanaayathu ennu]

Answer: 1958 ഡിസംബർ 18 [1958 disambar 18]

182527. ബഷീറിന്റെ മക്കൾ ആരെല്ലാം? [Basheerinte makkal aarellaam?]

Answer: ഷാഹിന, അനീസ് [Shaahina, aneesu]

182528. ബഷീറിന്റെ ഭാര്യയുടെ പേരെന്താണ്? [Basheerinte bhaaryayude perenthaan?]

Answer: ഫാത്തിമ ബീബി (ഫാബി ബഷീർ) [Phaatthima beebi (phaabi basheer)]

182529. ബഷീർ പ്രസിദ്ധീകരിച്ച വാരിക ഏത്? [Basheer prasiddheekariccha vaarika eth?]

Answer: ഉജ്ജീവനം [Ujjeevanam]

182530. ‘വൈക്കം മുഹമ്മദ് ബഷീർ എഴുത്തും ജീവിതവും’ എന്ന പുസ്തകം എഴുതിയതാര്? [‘vykkam muhammadu basheer ezhutthum jeevithavum’ enna pusthakam ezhuthiyathaar?]

Answer: ഇ എം അഷറഫ് [I em asharaphu]

182531. ആകാശമിട്ടായി കഥാപാത്രമായ ബഷീറിന്റെ നോവൽ ഏതാണ്? [Aakaashamittaayi kathaapaathramaaya basheerinte noval ethaan?]

Answer: പ്രേമലേഖനം [Premalekhanam]

182532. ‘കാടായി തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം’ എന്ന് വിലയിരുത്തിയ നിരൂപകൻ ആരാണ്? [‘kaadaayi theernna ottamaratthinte aathmakathayaanu basheerinte saahithyam’ ennu vilayirutthiya niroopakan aaraan?]

Answer: എം എൻ വിജയൻ [Em en vijayan]

182533. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിൽ ഉള്ളതാണ്? [Ettukaali mammoonju enna kathaapaathram basheerinte ethu kruthiyil ullathaan?]

Answer: ആനവാരിയും പൊൻകുരിശും [Aanavaariyum ponkurishum]

182534. ബഷീർ അന്തരിച്ചത് എന്നാണ്? [Basheer antharicchathu ennaan?]

Answer: 1994 ജൂലൈ 5 [1994 jooly 5]

182535. ബഷീർ ദിനം എന്നാണ്? [Basheer dinam ennaan?]

Answer: ജൂലൈ 5 [Jooly 5]

182536. ബഷീറിന്റെ ആത്മകഥ യുടെ പേര് എന്താണ്? [Basheerinte aathmakatha yude peru enthaan?]

Answer: ഓർമ്മയുടെ അറകൾ [Ormmayude arakal]

182537. ബഷീർ രചനകളെ നിശിതമായി വിമർശിച്ച് എം .ബി .രഘുനാഥൻ രചിച്ച കൃതിയേത്? [Basheer rachanakale nishithamaayi vimarshicchu em . Bi . Raghunaathan rachiccha kruthiyeth?]

Answer: ഉപ്പുപ്പാന്റെ കുയ്യാനകൾ [Uppuppaante kuyyaanakal]

182538. മരിക്കുന്നതിന് മുമ്പ് മാവിന് വെള്ളമൊഴിച്ച ഒരു മനുഷ്യന്റെ കഥ പറയുന്ന ബഷീർ കഥ? [Marikkunnathinu mumpu maavinu vellamozhiccha oru manushyante katha parayunna basheer katha?]

Answer: തേന്മാവ് [Thenmaavu]

182539. “ഞാനും നീയും എന്ന യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോവുകയാണ് നീ മാത്രം”ബഷീറിന്റെ ഒരു ചെറുകഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വാചകത്തിൽ ആണ് ഏതാണ് ഈ കഥ? [“njaanum neeyum enna yaathaarththyatthil ninnu avasaanam nee maathramaayi avasheshikkuvaan povukayaanu nee maathram”basheerinte oru cherukatha aarambhikkunnathum avasaanikkunnathum ee vaachakatthil aanu ethaanu ee katha?]

Answer: അനർഘ നിമിഷം [Anargha nimisham]

182540. ‘സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത്’ എന്ന ആശയം ഉയർത്തി പിടിക്കുന്ന ബഷീർ കൃതി ഏത്? [‘sakala jeevikalkkum bhoomiyil ore avakaashamaanullath’ enna aashayam uyartthi pidikkunna basheer kruthi eth?]

Answer: ഭൂമിയുടെ അവകാശികൾ [Bhoomiyude avakaashikal]

182541. ബഷീറിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ ഏത്? [Basheerinte aadya prasiddheekariccha katha eth?]

Answer: തങ്കം [Thankam]

182542. ‘ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന കൃതി രചിച്ചതാര്? [‘basheer ekaanthaveethiyile avadhoothan’ enna kruthi rachicchathaar?]

Answer: എം കെ സാനു [Em ke saanu]

182543. നാരായണി എന്ന കഥാപാത്രം ഉള്ളത് ബഷീറിന്റെ ഏത് കൃതിയിലാണ്? [Naaraayani enna kathaapaathram ullathu basheerinte ethu kruthiyilaan?]

Answer: മതിലുകൾ [Mathilukal]

182544. മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തതാര്? [Mathilukal enna sinima samvidhaanam cheythathaar?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

182545. മമ്മൂട്ടിക്ക് ദേശീയഅവാർഡ് നേടിക്കൊടുത്ത ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്? [Mammoottikku desheeyaavaardu nedikkoduttha basheer kruthiyude chalacchithraavishkaaram ethaan?]

Answer: മതിലുകൾ (1990) [Mathilukal (1990)]

182546. നട്ട് ഹംസന്റെ ‘വിക്ടോറിയ’ എന്ന നോവലുമായി സാമ്യം ആരോപിക്കപ്പെട്ട ബഷീറിന്റെ നോവൽ ഏതാണ്? [Nattu hamsante ‘vikdoriya’ enna novalumaayi saamyam aaropikkappetta basheerinte noval ethaan?]

Answer: ബാല്യകാലസഖി [Baalyakaalasakhi]

182547. നീലവെളിച്ചം എന്ന ബഷീറിന്റെ കഥ ചലച്ചിത്രം ആയത് ഏത് പേരിൽ? [Neelaveliccham enna basheerinte katha chalacchithram aayathu ethu peril?]

Answer: ഭാർഗവീനിലയം [Bhaargaveenilayam]

182548. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്? [Bhaargaveenilayam enna chalacchithratthinte samvidhaayakan aar?]

Answer: എ. വിൻസെന്റ് [E. Vinsentu]

182549. ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതാര്? [Bhaargaveenilayam enna chalacchithratthinu thirakkatha ezhuthiyathaar?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

182550. ഭാർഗവീനിലയം എന്ന സിനിമയിലെ ഹാസ്യനടൻ പദ്മദലാക്ഷൻ പിന്നീട് പ്രസിദ്ധനായത് ഏത് പേരിൽ? [Bhaargaveenilayam enna sinimayile haasyanadan padmadalaakshan pinneedu prasiddhanaayathu ethu peril?]

Answer: കുതിരവട്ടം പപ്പു [Kuthiravattam pappu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution