<<= Back
Next =>>
You Are On Question Answer Bank SET 3649
182451. ഏതു സ്വാതന്ത്ര്യസമരസേനാനിയെ തൂക്കിക്കൊന്നതിനാണ് കോഴിക്കോട് ജയിലിൽ ബഷീർ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം ഇരുന്നത്? [Ethu svaathanthryasamarasenaaniye thookkikkonnathinaanu kozhikkodu jayilil basheer moonnudivasam niraahaara sathyaagraham irunnath?]
Answer: ഭഗത് സിംഗ് [Bhagathu simgu]
182452. “ഈ പുസ്തകം തിന്നാൻ ഇയാൾ ധൈര്യപ്പെടുമോ” ബഷീർ പാത്തുമ്മയുടെ ആടിൽ പറയുന്ന ഈ പുസ്തകം ഏതാണ്? [“ee pusthakam thinnaan iyaal dhyryappedumo” basheer paatthummayude aadil parayunna ee pusthakam ethaan?]
Answer: ശബ്ദങ്ങൾ [Shabdangal]
182453. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി? [Kendrasaahithya akkaadami pheloshippu nediya aadya malayaali?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
182454. ബഷീറിന്റെ വിഖ്യാതമായ മൂന്ന് കൃതികൾ നോവൽത്രയം എന്നറിയപ്പെടുന്നു ഏതൊക്കെയാണ് ആ നോവലുകൾ? [Basheerinte vikhyaathamaaya moonnu kruthikal novalthrayam ennariyappedunnu ethokkeyaanu aa novalukal?]
Answer: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി [Ntuppuppaakkoraanendaarnnu, paatthummayude aadu, baalyakaalasakhi]
182455. ‘ബഷീർ മലയാളത്തിലെ സർഗ്ഗവിസ്മയം’ ഒരു ഇന്ത്യൻ ഭാഷയിൽ ഒരു വിദേശി ഒരു ഇന്ത്യൻ എഴുത്തുകാരനെ കുറിച്ച് രചിച്ച ആദ്യ പുസ്തകം. ആരാണ് ഈ പുസ്തകത്തിന്റെ രചയിതാവ്? [‘basheer malayaalatthile sarggavismayam’ oru inthyan bhaashayil oru videshi oru inthyan ezhutthukaarane kuricchu rachiccha aadya pusthakam. Aaraanu ee pusthakatthinte rachayithaav?]
Answer: റൊണാൾഡ് ഇ ആഷർ [Ronaaldu i aashar]
182456. ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം? [Basheer cheytha oru prabhaashanam granthamaayi prasiddheekaricchittundu ethaanu aa grantham?]
Answer: ചെവിയോർക്കുക അന്തിമകാഹളം [Cheviyorkkuka anthimakaahalam]
182457. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊനെണ്ടാർന്നു എന്നീ നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്? [Baalyakaala sakhi, paatthummayude aadu, ntuppuppaakkonendaarnnu ennee novalukal imgleeshilekku vivartthanam cheythathaar?]
Answer: ഡോ. റൊണാൾഡ് ഇ ആഷർ [Do. Ronaaldu i aashar]
182458. “അങ്ങനെയപാരതതൻ തീരത്തിരുന്നാത്മനൊമ്പരങ്ങളോടോന്നു കുശലം പറഞ്ഞൊരാൾ” എന്റെ ബഷീർ എന്ന കവിതയിൽ മലയാളത്തിലെ പ്രശസ്തനായ ഒരു കവി എഴുതിയ വരികളാണ് ഇത് ആരാണ് ആ കവി? [“anganeyapaarathathan theeratthirunnaathmanomparangalodonnu kushalam paranjoraal” ente basheer enna kavithayil malayaalatthile prashasthanaaya oru kavi ezhuthiya varikalaanu ithu aaraanu aa kavi?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
182459. ബ്രിട്ടീഷ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത് ഏതു തൂലികാനാമത്തിൽ ആയിരുന്നു? [Britteeshu sarkkaarine rookshamaayi vimarshicchukondu basheer lekhanangal ezhuthiyirunnathu ethu thoolikaanaamatthil aayirunnu?]
Answer: പ്രഭ [Prabha]
182460. ബഷീർ ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സംഭവം ഏത്? [Basheer aadyamaayi jayilvaasam anubhavikkaan kaaranamaaya sambhavam eth?]
Answer: 1930-ലെ കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹം [1930-le kozhikkodu nadanna uppusathyaagraham]
182461. എം എൻ കാരശ്ശേരി എഴുതിയ ബഷീർ പാട്ടു കാവ്യത്തിന്റെ പേര് എന്താണ്? [Em en kaarasheri ezhuthiya basheer paattu kaavyatthinte peru enthaan?]
Answer: ബഷീർമാല [Basheermaala]
182462. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത്? [Basheerinte prasiddheekariccha aadya noval eth?]
Answer: പ്രേമലേഖനം [Premalekhanam]
182463. ചോദ്യോത്തരരൂപത്തിൽ പ്രസിദ്ധീകരിച്ച ബഷീറിന്റെ കൃതി ഏത്? [Chodyotthararoopatthil prasiddheekariccha basheerinte kruthi eth?]
Answer: നേരും നുണയും [Nerum nunayum]
182464. മലയാളത്തിലെ പ്രമുഖ സാഹിത്യനിരൂപകനെക്കുറിച്ച് ബഷീർ ഒരു അനുസ്മരണം എത്തിയിട്ടുണ്ട് ആരെ കുറിച്ച്? [Malayaalatthile pramukha saahithyaniroopakanekkuricchu basheer oru anusmaranam etthiyittundu aare kuricchu?]
Answer: എം പി പോൾ [Em pi pol]
182465. ബഷീർ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം? [Basheer nadatthiya oru prabhaashanam granthamaaya prasiddheekaricchittundu ethaanu aa grantham?]
Answer: ചെവിയോർക്കുക അന്തിമകാഹളം [Cheviyorkkuka anthimakaahalam]
182466. “കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥ” എന്ന് ബഷീർ സാഹിത്യത്തെ വിശേഷിപ്പിച്ചത് ആര്? [“kaadaayittheernna ottamaratthinte aathmakatha” ennu basheer saahithyatthe visheshippicchathu aar?]
Answer: പ്രൊഫ: എം എൻ വിജയൻ [Propha: em en vijayan]
182467. ‘ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്? [‘basheer ekaantha veethiyile avadhoothan’ enna jeevacharithra grantham rachicchathu aar?]
Answer: പ്രൊഫ. എം കെ സാനു [Propha. Em ke saanu]
182468. ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് ജയ കേസരി എന്ന പത്രത്തിൽ ആയിരുന്നു. ഏതായിരുന്നു ആ കഥ? [Basheerinte aadya katha prasiddheekaricchathu jaya kesari enna pathratthil aayirunnu. Ethaayirunnu aa katha?]
Answer: തങ്കം [Thankam]
182469. “ബഷീർ എന്ന വികാരം തലമുറകൾക്ക് ശേഷവും മനസ്സുകളിൽ ആർദ്രമായി നിലനിൽക്കുന്നു ഒരു തടാകത്തിലെ സ്വച്ഛമായ പ്രവാഹം പോലെ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകുന്നു” ഉപ്പുപ്പാന്റെ കുയ്യാനകൾ എന്ന ബഷീർ വിമർശന കൃതിക്ക് മറുപടിയായി വന്ന പുസ്തകമായ ബഷീറിന്റെ ഐരാവതങ്ങൾ എന്ന പുസ്തകത്തിന്റെ എഡിറ്റർ കുറച്ച വാക്കുകളാണ് മുകളിൽ പറഞ്ഞത് ആരായിരുന്നു എഡിറ്റർ? [“basheer enna vikaaram thalamurakalkku sheshavum manasukalil aardramaayi nilanilkkunnu oru thadaakatthile svachchhamaaya pravaaham pole hrudayangalil ninnu hrudayangalilekku ozhukunnu” uppuppaante kuyyaanakal enna basheer vimarshana kruthikku marupadiyaayi vanna pusthakamaaya basheerinte airaavathangal enna pusthakatthinte edittar kuraccha vaakkukalaanu mukalil paranjathu aaraayirunnu edittar?]
Answer: ഇ എം അഷറഫ് [I em asharaphu]
182470. ബഷീർ സൃഷ്ടിച്ച സാങ്കൽപ്പിക ഗ്രാമത്തിന്റെ പേരെന്താണ്? [Basheer srushdiccha saankalppika graamatthinte perenthaan?]
Answer: കടുവാക്കുഴി [Kaduvaakkuzhi]
182471. തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ എഴുതിയ കുടുംബകഥ ഏത്? [Thante kudumbaveettil kazhiyave basheer ezhuthiya kudumbakatha eth?]
Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]
182472. നാരായണി എന്ന കഥാപാത്രം ഉള്ളത് ബഷീറിന്റെ ഏത് നോവലിലാണ്? [Naaraayani enna kathaapaathram ullathu basheerinte ethu novalilaan?]
Answer: മതിലുകൾ [Mathilukal]
182473. ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ? [Basheerinte pusthakaroopatthil prasiddheekariccha aadya noval?]
Answer: പ്രേമലേഖനം [Premalekhanam]
182474. ബഷീറിന്റെ ചിത്രം പതിച്ച അഞ്ചു രൂപ സ്റ്റാമ്പും രണ്ടുരൂപയുടെ പ്രഥമ ദിനകവറും കേന്ദ്രസർക്കാർ പുറത്തിറക്കിയത് എന്നാണ്? [Basheerinte chithram pathiccha anchu roopa sttaampum randuroopayude prathama dinakavarum kendrasarkkaar puratthirakkiyathu ennaan?]
Answer: 2009 ജനുവരി 1 [2009 januvari 1]
182475. “ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ് ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും” ഏതു മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത്? [“njaan thanicchu parampile maratthanalil aanu. Ee maram njaan nattu pidippicchathaanu ithinte ilakalum kompukalum kaarunyatthode enikku thanal nalkunnu ithenikku madhuramulla pazhangalum tharum” ethu maratthekkuricchu aanu basheer ingane parayunnath?]
Answer: മാങ്കോസ്റ്റിൻ [Maankosttin]
182476. ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത്? [Basheerinu labhiccha ettavum valiya puraskaaram eth?]
Answer: പത്മശ്രീ പുരസ്കാരം [Pathmashree puraskaaram]
182477. ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിൽ ബഷീർ അവതരിപ്പിക്കുന്ന പുരോഗമന ചിന്താഗതിക്കാരനായ യുവാവ് ആരാണ്? [Ntuppuppaakkoraanendaarnnu enna novalil basheer avatharippikkunna purogamana chinthaagathikkaaranaaya yuvaavu aaraan?]
Answer: നിസാർ അഹമ്മദ് [Nisaar ahammadu]
182478. ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ഏത് പേരിലാണ് പ്രസിദ്ധീകരിച്ചത്? [Basheerinte ormmakkurippukalude samaahaaram ethu perilaanu prasiddheekaricchath?]
Answer: ഓർമ്മയുടെ അറകൾ [Ormmayude arakal]
182479. ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ നായിക നായകൻമാർ ആരാണ്? [Basheerinte premalekhanam enna novalile naayika naayakanmaar aaraan?]
Answer: കേശവൻ നായരും സാറാമ്മയും [Keshavan naayarum saaraammayum]
182480. സകലജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി ഏത്? [Sakalajeevikalkkum bhoomiyil ore avakaashamaanullathu enna aashayam uyartthippidikkunna basheer kruthi eth?]
Answer: ഭൂമിയുടെ അവകാശികൾ [Bhoomiyude avakaashikal]
182481. പോക്കറ്റടിച്ച പേഴ്സ് തിരിച്ചു നൽകാനുള്ള മഹാമനസ്കത കാട്ടിയ ആ മനുഷ്യന്റെ പേര് ദൈവം എന്നായിരിക്കുന്നു ബഷീർ ഇപ്രകാരം ആലോചിക്കുന്ന പോക്കറ്റടിക്കാരന്റെ കഥ പറയുന്ന കൃതി ഏതാണ്? [Pokkattadiccha pezhsu thiricchu nalkaanulla mahaamanaskatha kaattiya aa manushyante peru dyvam ennaayirikkunnu basheer iprakaaram aalochikkunna pokkattadikkaarante katha parayunna kruthi ethaan?]
Answer: ഒരു മനുഷ്യൻ [Oru manushyan]
182482. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്? [Basheerinte maranashesham prasiddheekariccha noval eth?]
Answer: പ്രേംപാറ്റ [Prempaatta]
182483. പ്രഭ എന്ന തൂലിക നാമത്തിൽ ബഷീർ ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്? [Prabha enna thoolika naamatthil basheer ethu pathratthilaanu lekhanangal ezhuthiyirunnath?]
Answer: ഉജ്ജീവനം [Ujjeevanam]
182484. സർപ്പയജ്ഞം എന്ന ബഷീർ കൃതി ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്നു? [Sarppayajnjam enna basheer kruthi ethu saahithya vibhaagatthil pedunnu?]
Answer: ബാലസാഹിത്യം [Baalasaahithyam]
182485. “ഇനിയങ്ങോട്ട് ഒരു 2000 വർഷത്തേക്ക് അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ മനുഷ്യ സമുദായത്തിന് അനുഭവപ്പെടാൻ പോകുന്ന അതുല്യമായ സൗഭാഗ്യം, അതോ കേൾക്കാൻ പോകുന്ന അമൂല്യമായ ഒരു ഗാനമോ” ആരെക്കുറിച്ചാണ് ബഷീർ ഇങ്ങനെ പറഞ്ഞത്? [“iniyangottu oru 2000 varshatthekku apratheekshithamaaya sandarbhangalil manushya samudaayatthinu anubhavappedaan pokunna athulyamaaya saubhaagyam, atho kelkkaan pokunna amoolyamaaya oru gaanamo” aarekkuricchaanu basheer ingane paranjath?]
Answer: മഹാത്മഗാന്ധി [Mahaathmagaandhi]
182486. സാഹിത്യ രംഗത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ബഷീർ കൃതി ഏത്? [Saahithya ramgatthu ere vimarshanangal undaakkiya basheer kruthi eth?]
Answer: ശബ്ദങ്ങൾ [Shabdangal]
182487. ബഷീർ നൂറു ചിത്രങ്ങൾ, ബഷീർ ചായയും ഓർമ്മയും എന്നീ പുസ്തകങ്ങൾ രചിച്ച ആൾ ബഷീറിന്റെ അത്യപൂർവ്വങ്ങളായ ജീവിത സന്ദർഭങ്ങൾ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫർ കൂടിയാണ് എന്താണ് അദ്ദേഹത്തിന്റെ പേര്? [Basheer nooru chithrangal, basheer chaayayum ormmayum ennee pusthakangal rachiccha aal basheerinte athyapoorvvangalaaya jeevitha sandarbhangal kyaamarayil pakartthiya phottograaphar koodiyaanu enthaanu addhehatthinte per?]
Answer: പുനലൂർ രാജൻ [Punaloor raajan]
182488. മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ്? [Mathilukal enna sinima samvidhaanam cheythathu aaraan?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
182489. മമ്മൂട്ടിക്ക് ദേശീയഅവാർഡ് നേടിക്കൊടുത്ത ഒരു ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്? [Mammoottikku desheeyaavaardu nedikkoduttha oru basheer kruthiyude chalacchithraavishkaaram ethaan?]
Answer: മതിലുകൾ [Mathilukal]
182490. “നർമ്മ ബോധത്തിന്റെ ആശാനായിരുന്നു ബഷീർ കൈനോട്ടം ഒക്കെ അയാളുടെ വിദ്യകൾ ആയിരുന്നു ഒരിക്കൽ കൈ നിവർത്തി ഞാൻ ചോദിച്ചു ഇത് ഏത് രേഖയാ ബഷീർ പറഞ്ഞു കൈയുടെ നടുവിലുള്ള രേഖയാണോ അത് കൈ മടക്കാനുള്ള രേഖയാണ്” ആരാണ് ബഷീറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“narmma bodhatthinte aashaanaayirunnu basheer kynottam okke ayaalude vidyakal aayirunnu orikkal ky nivartthi njaan chodicchu ithu ethu rekhayaa basheer paranju kyyude naduvilulla rekhayaano athu ky madakkaanulla rekhayaan” aaraanu basheerine kuricchu ingane paranjath?]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]
182491. ഭാർഗ്ഗവീനിലയം എന്ന സിനിമ ബഷീറിന്റെ ഏത് കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്? [Bhaarggaveenilayam enna sinima basheerinte ethu kathaye adisthaanamaakki thayyaaraakkiyathaan?]
Answer: നീലവെളിച്ചം [Neelaveliccham]
182492. “മനുഷ്യത്വം നശിപ്പിച്ചു മൃഗീയതയിലേക്കും ദാരിദ്ര്യത്തിലേക്കും വഴി തെളിയിക്കുന്ന ഈ വിദ്യാഭ്യാസ രീതിയിൽ വിപ്ലവകരമായ ഒരു പരിവർത്തനം വരുത്തേണ്ടതാണ് ഇനിയും തുടർന്നു പോകുന്ന പക്ഷം സ്കൂളുകളും കോളേജുകളും ഞങ്ങൾ തീവെച്ച് നശിപ്പിച്ചു കളയുന്നതാണ്” ബഷീർ 1939-ൽ ഇങ്ങനെ എഴുതിയ ഈ കഥയിലെ അധ്യാപകൻ ഇങ്ങനെ എഴുതി അയക്കുക മാത്രമല്ല ചെറുപ്പക്കാരെ കൂട്ടി സ്കൂളുകൾ കത്തിച്ച് ജയിലിൽ ആവുകയും ചെയ്തു. ഈ കഥയുടെ പേര് എന്താണ്? [“manushyathvam nashippicchu mrugeeyathayilekkum daaridryatthilekkum vazhi theliyikkunna ee vidyaabhyaasa reethiyil viplavakaramaaya oru parivartthanam varutthendathaanu iniyum thudarnnu pokunna paksham skoolukalum kolejukalum njangal theevecchu nashippicchu kalayunnathaan” basheer 1939-l ingane ezhuthiya ee kathayile adhyaapakan ingane ezhuthi ayakkuka maathramalla cheruppakkaare kootti skoolukal katthicchu jayilil aavukayum cheythu. Ee kathayude peru enthaan?]
Answer: അധ്യാപകൻ [Adhyaapakan]
182493. ബഷീറിന് രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച വർഷം ഏത്? [Basheerinu raajyam pathmashree puraskaaram nalki aadariccha varsham eth?]
Answer: 1982
182494. “ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ് വാക്കിൽ നിന്ന് രക്തം പൊടിഞ്ഞിരിക്കുന്നു” ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്? [“baalyakaala sakhi jeevithatthil ninnu valicchu cheenthiya oru edaanu vaakkil ninnu raktham podinjirikkunnu” ingane abhipraayappettathu aaraan?]
Answer: എം പി പോൾ [Em pi pol]
182495. കഥയിലെ സുൽത്താൻ, കഥയുടെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ, മലയാളത്തിന്റെ സുൽത്താൻ, മലയാളസാഹിത്യത്തിലെ സുൽത്താൻ തുടങ്ങിയ വിശേഷണങ്ങളിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്? [Kathayile sultthaan, kathayude sultthaan, beppoor sultthaan, malayaalatthinte sultthaan, malayaalasaahithyatthile sultthaan thudangiya visheshanangalil ariyappedunna saahithyakaaran aar?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
182496. “ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു” ഇങ്ങനെ പറഞ്ഞ നിരൂപകൻ ആരാണ്? [“basheer ezhuthumpol vaakkukal viracchirunnu” ingane paranja niroopakan aaraan?]
Answer: എം എൻ വിജയൻ [Em en vijayan]
182497. ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ്? [‘basheer da maan’ enna dokyumentari samvidhaanam cheythathu aaraan?]
Answer: എം എ റഹ്മാൻ [Em e rahmaan]
182498. “ഈ മനുഷ്യൻ എനിക്ക് ആരാണ് എന്റെ സാഹിത്യ ജീവിതത്തിൽ എനിക്ക് അദ്ദേഹം ഒരു താങ്ങും തണലുമായി ആയിട്ടില്ല. ബഷീറിയൻ സാഹിത്യത്തിന് ചുവടുപിടിച്ച് ഞാൻ ഒന്നും എഴുതാൻ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഈ മനുഷ്യൻ എന്റെ ഹൃദയത്തിൽ കാലപുരുഷനെ പോലെ വളർന്നു നിറഞ്ഞു നിൽക്കുന്നു” എന്നു പറഞ്ഞ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്? [“ee manushyan enikku aaraanu ente saahithya jeevithatthil enikku addheham oru thaangum thanalumaayi aayittilla. Basheeriyan saahithyatthinu chuvadupidicchu njaan onnum ezhuthaan shramicchittumilla. Ennittum ee manushyan ente hrudayatthil kaalapurushane pole valarnnu niranju nilkkunnu” ennu paranja jnjaanapeedtapuraskaara jethaavu aar?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
182499. ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാളിന്റെ പേര്? [Basheer eranaakulatthu sthaapiccha bukku sttaalinte per?]
Answer: സർക്കിൾ ബുക്ക് സ്റ്റാൾ [Sarkkil bukku sttaal]
182500. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിലേതാണ്? [Ettukaali mammoonju enna kathaapaathram basheerinte ethu kruthiyilethaan?]
Answer: ആനവാരിയും പൊൻകുരിശും [Aanavaariyum ponkurishum]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution