1. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017-ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏഷ്യൻ ആനകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Kendra vanam paristhithi manthraalayatthinte 2017-le sensasu ripporttu prakaaram inthyayil eshyan aanakal ettavum kooduthalulla samsthaanam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കർണാടക
അഞ്ചു വർഷത്തിൽ ഒരിക്കലാണ് ഇന്ത്യയിൽ ആനകളുടെ കണക്കെടുപ്പ് നടക്കുന്നത്. 2017-ലെ സെൻസസിന്റെ പ്രാഥമിക റിപ്പോർട്ട് ഒാഗസ്റ്റ് 16-നാണ് പുറത്തുവിട്ടത്. ഇതുപ്രകാരം ഇന്ത്യയിൽ 27,312 ആനകളുണ്ട്. കർണാടകയിൽ 6049 ആനകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള അസാമിൽ 5719 ആനകളും മൂന്നാം സ്ഥാനത്തുള്ള കേരളത്തിൽ 3054 ആനകളുമുണ്ട്. 2012-ലെ സെൻസസിനെ അപേക്ഷിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഒരേ കാലയളവിൽ പൂർത്തിയാക്കിയ സെൻസസാണിതെന്ന പ്രത്യേകതയുണ്ട്. എന്നാൽ ഈ സെൻസസിലും ആനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതികളാണ് സ്വീകരിച്ചതെന്നതിനാൽ കണക്ക് കൃത്യമായിരിക്കണമെന്നില്ല. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ആനകളെ നേരിട്ട് കണ്ടും ആനപ്പിണ്ടമെണ്ണിയുമാണ് കണക്കെടുപ്പ് നടത്തിയത്.