<<= Back Next =>>
You Are On Question Answer Bank SET 3710

185501. സമാധാനത്തിനുള്ള നോബൽ സമാധാനം സമ്മാനം ലഭിച്ച ആദ്യ സംഘടന ഏത്? [Samaadhaanatthinulla nobal samaadhaanam sammaanam labhiccha aadya samghadana eth?]

Answer: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ലോ (1904) [Insttittyoottu ophu intarnaashanal lo (1904)]

185502. സമാധാനത്തിന്റെ ചിഹ്നമായ പ്രാവ് വരച്ചത് ആരാണ്? [Samaadhaanatthinte chihnamaaya praavu varacchathu aaraan?]

Answer: പിക്കാസോ [Pikkaaso]

185503. ഏറ്റവും കൂടുതൽ പ്രാവശ്യം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ സംഘടന ഏത്? [Ettavum kooduthal praavashyam samaadhaanatthinulla nobal sammaanam nediya samghadana eth?]

Answer: റെഡ്ക്രോസ് [Redkrosu]

185504. സമാധാന സൂചകമായ നിറം ഏതാണ്? [Samaadhaana soochakamaaya niram ethaan?]

Answer: വെള്ള [Vella]

185505. സമാധാനത്തിന്റെ ചിഹ്നമായ പക്ഷി? [Samaadhaanatthinte chihnamaaya pakshi?]

Answer: പ്രാവ് [Praavu]

185506. സമാധാനത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Samaadhaanatthe kuricchulla padtanam ariyappedunnath?]

Answer: ഐറനോളജി (irenology) [Airanolaji (irenology)]

185507. “അദ്ദേഹം ഇന്ത്യ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പോരായ്മകൾ ഇന്ത്യയുടെ പോരായ്മകളും.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“addheham inthya thanneyaayirunnu. Addhehatthinte poraaymakal inthyayude poraaymakalum.” aaraanu gaandhijiye kuricchu ingane paranjath?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

185508. “വരാനിരിക്കുന്ന യുഗങ്ങൾക്ക് സ്വന്തം ജീവിതം തന്ന മാതൃകയാക്കിയ മനുഷ്യൻ.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“varaanirikkunna yugangalkku svantham jeevitham thanna maathrukayaakkiya manushyan.” aaraanu gaandhijiye kuricchu ingane paranjath?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

185509. “കാലപരിമിതികൾക്ക് അതീതമാണ് അദ്ദേഹത്തിന്റെ സമുന്നതചിന്തകൾ.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“kaalaparimithikalkku atheethamaanu addhehatthinte samunnathachinthakal.” aaraanu gaandhijiye kuricchu ingane paranjath?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

185510. “മനുഷ്യചരിത്രത്തിലെ മഹായോഗികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തിളക്കം ലോകമെമ്പാടും കടന്നു ചെന്നിരിക്കുന്നു” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“manushyacharithratthile mahaayogikalude koottatthilaanu addhehatthinte sthaanam. Addhehatthinte vyakthithvatthinte thilakkam lokamempaadum kadannu chennirikkunnu” aaraanu gaandhijiye kuricchu ingane paranjath?]

Answer: റോമെയ്ൻ റോളണ്ട് [Romeyn rolandu]

185511. “ഇന്ത്യയെന്നാൽ എന്ത് എന്ന ചോദ്യത്തിന് തന്റെ വ്യക്തിത്വത്തിലൂടെ അദ്ദേഹം സമാധാനവും നല്കുന്നു. മനുഷ്യ ചരിത്രത്തിലെ മഹാപുരുഷന്മാരിൽ ഒരാളാണ് ഗാന്ധിജി.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“inthyayennaal enthu enna chodyatthinu thante vyakthithvatthiloode addheham samaadhaanavum nalkunnu. Manushya charithratthile mahaapurushanmaaril oraalaanu gaandhiji.” aaraanu gaandhijiye kuricchu ingane paranjath?]

Answer: പേൾ എസ് ബക്ക്‌ [Pel esu bakku]

185512. “ഗാന്ധി വെറുമൊരു മനുഷ്യനല്ല. ഒരു പ്രതിഭാസമാണ് നന്മ ഇത്രയേറെ ഉണ്ടാവുന്നത് ഒരു അപകടമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“gaandhi verumoru manushyanalla. Oru prathibhaasamaanu nanma ithrayere undaavunnathu oru apakadamaanennu ippol thelinjirikkunnu” aaraanu gaandhijiye kuricchu ingane paranjath?]

Answer: ബർണാഡ് ഷാ [Barnaadu shaa]

185513. “അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകം. ഒപ്പം പിറവിയെടുക്കാൻ വെമ്പുന്ന പുതിയ ലോകത്തിന്റെ പ്രവാചകൻ നാളത്തെ മനുഷ്യന്റെ മനസ്സാക്ഷിയാണ് അദ്ദേഹം” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“aprathyakshamaayikkondirikkunna bhoothakaalatthinte ekaakiyaaya pratheekam. Oppam piraviyedukkaan vempunna puthiya lokatthinte pravaachakan naalatthe manushyante manasaakshiyaanu addheham” aaraanu gaandhijiye kuricchu ingane paranjath?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

185514. “ഈ ഭൂമുഖത്ത് ഇമ്മാതിരി ഒരു മനുഷ്യൻ രക്തമാംസാദികളോടെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ വരും തലമുറകൾ തയ്യാറായില്ലെന്ന് വരാം.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“ee bhoomukhatthu immaathiri oru manushyan rakthamaamsaadikalode jeevicchirunnuvennu vishvasikkaan varum thalamurakal thayyaaraayillennu varaam.” aaraanu gaandhijiye kuricchu ingane paranjath?]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

185515. “ഈ സമകാല ലോകത്തിലെ മഹദ് വ്യക്തികളിൽ ഒരാളാണ് അദ്ദേഹം . എങ്കിലും അദ്ദേഹം ചരിത്രത്തിലെ മറ്റേതോ ഒരു ഘട്ടത്തിൽനിന്ന് കടന്നു വരുംപോലെ തോന്നിപ്പോകുന്നു.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“ee samakaala lokatthile mahadu vyakthikalil oraalaanu addheham . Enkilum addheham charithratthile mattetho oru ghattatthilninnu kadannu varumpole thonnippokunnu.” aaraanu gaandhijiye kuricchu ingane paranjath?]

Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]

185516. “എന്റെ ജീവിതത്തിൽ ലോകനേതാക്കളിൽ വളരെയേറെ പേരെ നേരിട്ടറിയുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ മഹാന്മാരെന്ന് വിവരിക്കാ വുന്ന വളരെ ചുരുക്കംപേരെ മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ .അതിൽ ഹ്രസ്വമായ ആ പട്ടികയിൽ മഹാത്മാഗാന്ധിക്ക് സ്ഥാനം നല്കുവാൻ എനിക്ക് യാതൊരു സംശയവും ഇല്ല.” ആരാണ് ഗാന്ധിജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“ente jeevithatthil lokanethaakkalil valareyere pere nerittariyuvaanulla bhaagyam enikkundaayittundu. Ennaal yathaarthatthil mahaanmaarennu vivarikkaa vunna valare churukkampere maathrame njaan orkkunnulloo . Athil hrasvamaaya aa pattikayil mahaathmaagaandhikku sthaanam nalkuvaan enikku yaathoru samshayavum illa.” aaraanu gaandhijiye kuricchu ingane paranjath?]

Answer: മൗണ്ട് ബാറ്റൻ പ്രഭു. [Maundu baattan prabhu.]

185517. ഗാന്ധിജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത്? [Gaandhijiyekkuricchu ‘ente gurunaathan’ enna kavitha rachicchath?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

185518. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ബാപ്പുജി’ എന്ന കവിത രചിച്ചത്? [Gaandhijiyude viyogatthe thudarnnu ‘baappuji’ enna kavitha rachicchath?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

185519. ‘ഗാന്ധിഭാരതം’ എന്ന കവിത രചിച്ചത്? [‘gaandhibhaaratham’ enna kavitha rachicchath?]

Answer: പാല നാരായണൻ നായർ [Paala naaraayanan naayar]

185520. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ആ ചുടലക്കളം’ എന്ന കൃതി രചിച്ചത്? [Gaandhijiyude viyeaagatthe thudarnnu ‘aa chudalakkalam’ enna kruthi rachicchath?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

185521. ഗാന്ധിജിയെക്കുറിച്ച് ‘മഹാത്മാവിന്റെ മാർഗം’ എന്ന കൃതി രചിച്ചത്? [Gaandhijiyekkuricchu ‘mahaathmaavinte maargam’ enna kruthi rachicchath?]

Answer: സുകുമാർ അഴീക്കോട് [Sukumaar azheekkeaadu]

185522. ഗാന്ധിജിയെ കുറിച്ച് ‘ആഗസ്റ്റ് കാറ്റിൽ ഒരില’ എന്ന കവിത എഴുതിയത്? [Gaandhijiye kuricchu ‘aagasttu kaattil orila’ enna kavitha ezhuthiyath?]

Answer: എൻ വി കൃഷ്ണവാര്യർ [En vi krushnavaaryar]

185523. ‘ഗാന്ധിജിയും ഗോദ്സെയും’ എന്ന കൃതി രചിച്ചത്? [‘gaandhijiyum geaadseyum’ enna kruthi rachicchath?]

Answer: എൻ വി കൃഷ്ണവാര്യർ [En vi krushnavaaryar]

185524. ഗാന്ധിജിയെക്കുറിച്ച് ‘ധർമസൂര്യൻ’ എന്ന കൃതി രചിച്ചത്? [Gaandhijiyekkuricchu ‘dharmasooryan’ enna kruthi rachicchath?]

Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]

185525. ‘ഗാന്ധിജിയും കാക്കയും ഞാനും’ എന്ന കവിത രചിച്ചത്? [‘gaandhijiyum kaakkayum njaanum’ enna kavitha rachicchath?]

Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]

185526. ഗാന്ധി എന്ന കുടുംബനാമം കൊണ്ട് അർഥമാക്കുന്നത്? [Gaandhi enna kudumbanaamam kondu arthamaakkunnath?]

Answer: പലചരക്കു വ്യാപാരി [Palacharakku vyaapaari]

185527. ഗാന്ധി കുടുംബക്കാരുടെ ജാതി ? [Gaandhi kudumbakkaarude jaathi ?]

Answer: ബനിയാ ജാതി ( വഷ്ണവ വിഭാഗം ) [Baniyaa jaathi ( vashnava vibhaagam )]

185528. ഗാന്ധിജിയുടെ മുത്തച്ഛൻ? [Gaandhijiyude mutthachchhan?]

Answer: ഉത്തംചന്ദ് ഗാന്ധി ( ഓത്താഗാന്ധി ) [Utthamchandu gaandhi ( otthaagaandhi )]

185529. ദിവാൻ ജോലിയുപേക്ഷിച്ച് ഉത്തംചന്ദ് ഗാന്ധി അഭയം തേടിയതെവിടെ? [Divaan joliyupekshicchu utthamchandu gaandhi abhayam thediyathevide?]

Answer: ജുനാഗാദിൽ [Junaagaadil]

185530. നവാബിനെ ഇടത്തേ കൈകൊണ്ട് അഭിവാദ്യം ചെയ്തിരുന്ന ഉത്തംചന്ദ് ഗാന്ധി അതിനു കാരണമായി പറഞ്ഞതെന്ത് ? [Navaabine idatthe kykondu abhivaadyam cheythirunna utthamchandu gaandhi athinu kaaranamaayi paranjathenthu ?]

Answer: “എന്റെ വലതുകൈ പോർബന്തറിനു സമർപ്പിച്ചുപോയി” [“ente valathuky porbantharinu samarppicchupoyi”]

185531. പോർബന്തർ അറിയപ്പെട്ടിരുന്ന മറ്റൊരുപേര്? [Porbanthar ariyappettirunna mattoruper?]

Answer: സുദാമാപുരി [Sudaamaapuri]

185532. കരംചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവികൾ ? [Karamchandu gaandhi vahicchirunna padavikal ?]

Answer: രാജസ്ഥാനി കോടതിയിലെ ഒരംഗമായിരുന്ന അദ്ദേഹം രാജ് കോട്ടിലും വാങ്കനറിലും പ്രധാനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട് [Raajasthaani kodathiyile oramgamaayirunna addheham raaju kottilum vaankanarilum pradhaanamanthriyaayum pravartthicchittundu]

185533. കരംചന്ദ് ഗാന്ധി നാലു തവണ വിവാഹം കഴിക്കാൻ കാരണം? [Karamchandu gaandhi naalu thavana vivaaham kazhikkaan kaaranam?]

Answer: ഓരോ ഭാര്യയുടെയും മരണത്തെത്തുടർന്ന് മറ്റൊന്ന് എന്ന മട്ടിലാണ് അദ്ദേഹം നാലു തവണ വിവാഹിതനായത് [Oro bhaaryayudeyum maranatthetthudarnnu mattonnu enna mattilaanu addheham naalu thavana vivaahithanaayathu]

185534. ഗാന്ധിജിയുടെ മാതാവ് കരംചന്ദ് ഗാന്ധിയുടെ എത്രാമത്തെ ഭാര്യയായി രുന്നു? [Gaandhijiyude maathaavu karamchandu gaandhiyude ethraamatthe bhaaryayaayi runnu?]

Answer: നാലാമത്തെ [Naalaamatthe]

185535. പുതലീബായിയിൽ കരംചങ്‌ ഗാന്ധിക്ക്‌ എത്ര സന്തതികൾ ജനിച്ചു അവരിൽ ഗാന്ധിജിയുടെ സ്ഥാനമെന്ത് ? [Puthaleebaayiyil karamchangu gaandhikku ethra santhathikal janicchu avaril gaandhijiyude sthaanamenthu ?]

Answer: ഒരു പുത്രിയും മൂന്നു പുത്രന്മാരും ഉൾപ്പെടെ നാലു സാന്തതികൾ. അവരിൽ ഏറ്റവും ഇളയവനയിരുന്നു ഗാന്ധിജി [Oru puthriyum moonnu puthranmaarum ulppede naalu saanthathikal. Avaril ettavum ilayavanayirunnu gaandhiji]

185536. പുത് ലിബായി ഗാന്ധിജിയുടെ ഓർമയിൽ അവശേഷിപ്പിച്ചിട്ടുള്ള ശ്രേഷ്ഠമായ മുദ്ര എന്തായിരുന്നു ? [Puthu libaayi gaandhijiyude ormayil avasheshippicchittulla shreshdtamaaya mudra enthaayirunnu ?]

Answer: അവരുടെ ആത്മവിശുദ്ധി [Avarude aathmavishuddhi]

185537. ഗാന്ധിജി പ്രൈമറി വിദ്യാഭ്യാസം നടത്തിയത് ? [Gaandhiji prymari vidyaabhyaasam nadatthiyathu ?]

Answer: രാജ്കോട്ടിൽ [Raajkottil]

185538. ഹൈസ്കൂളിലെ ആദ്യവർഷം ഗാന്ധിജിയുടെ പരീക്ഷാസമയത്ത് പരി ശോധനയ്ക്കു വന്ന വിദ്യാഭ്യാസ ഇൻസ്പെക്ടർ? [Hyskoolile aadyavarsham gaandhijiyude pareekshaasamayatthu pari shodhanaykku vanna vidyaabhyaasa inspekdar?]

Answer: മി. ഗയിൽസ് [Mi. Gayilsu]

185539. മി. ഗയിൽസ് എഴുതാൻ നല്കിയ 5 വാക്കുകളിൽ ഗാന്ധിജി തെറ്റിച്ച് എഴുതിയ പദം? [Mi. Gayilsu ezhuthaan nalkiya 5 vaakkukalil gaandhiji thetticchu ezhuthiya padam?]

Answer: കെറ്റിൽ (Kettle) [Kettil (kettle)]

185540. “നിനക്കു അനുകരിക്കാൻ ഒരു മാതൃകയിതാ ” എന്ന് ഗാന്ധിജി തന്നോടു തന്നെ പറഞ്ഞതെപ്പോൾ? [“ninakku anukarikkaan oru maathrukayithaa ” ennu gaandhiji thannodu thanne paranjatheppol?]

Answer: ‘ശ്രവണ പിതൃഭക്തി ‘ നാടകം വായിക്കുകയും അതേത്തുടർന് അതുമായി ബന്ധപ്പെട്ട ഒരു ചിത്രം (ശ്രവണൻ അന്ധരായ മാതാപിതാക്കളെ തീർഥാടനത്തിനു തോളിൽ വഹിച്ചു കൊണ്ടുപോകുന്നത് ) കാണുകയും ചെയ്ത അവസരത്തിൽ പാഞ്ഞത് [‘shravana pithrubhakthi ‘ naadakam vaayikkukayum athetthudarnu athumaayi bandhappetta oru chithram (shravanan andharaaya maathaapithaakkale theerthaadanatthinu tholil vahicchu kondupokunnathu ) kaanukayum cheytha avasaratthil paanjathu]

185541. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് കാണാനിടയായ നാടകത്തിലെ ഏതു കഥാപാത്രത്തെയാണ് ഗാന്ധിജി അനേക തവണ സ്വയം അഭിനയി ച്ചിട്ടുണ്ടായിരുന്നത് ? [Hyskool vidyaabhyaasakaalatthu kaanaanidayaaya naadakatthile ethu kathaapaathrattheyaanu gaandhiji aneka thavana svayam abhinayi cchittundaayirunnathu ?]

Answer: ഹരിശ്ചന്ദ്രൻ [Harishchandran]

185542. ഹരിശ്ചന്ദ്രൻ എന്ന നാടകം കണ്ടശേഷം രാപ്പകലില്ലാതെ ശാന്ധിജി അദ്ദേഹത്തോട് തന്നെ സ്വയം ചോദിച്ചിരുന്നതെന്ത് ? [Harishchandran enna naadakam kandashesham raappakalillaathe shaandhiji addhehatthodu thanne svayam chodicchirunnathenthu ?]

Answer: “എല്ലാവർക്കും എന്തുകൊണ്ട് ഹരിശ്ചന്ദ്രനെപ്പോലെ സത്യസന്ധരായിക്കൂടാ” എന്ന് [“ellaavarkkum enthukondu harishchandraneppole sathyasandharaayikkoodaa” ennu]

185543. ഗാന്ധിജി ആത്മകഥാരചന തുടങ്ങിയ ഉടൻ തന്നെ അത് മുടങ്ങുവാൻ കാരണമായ സംഭവം ? [Gaandhiji aathmakathaarachana thudangiya udan thanne athu mudanguvaan kaaranamaaya sambhavam ?]

Answer: ബോംബ നഗരത്തിൽ പൊട്ടി പുറപ്പെട്ട കലാപം [Bomba nagaratthil potti purappetta kalaapam]

185544. ഗാന്ധിജി സ്വന്തം ആത്മകഥയിൽ എഴുതാതിരുന്നാൽ കൊള്ളാമെന്ന് ഏറെ ആഗ്രഹിച്ച അധ്യായം ? [Gaandhiji svantham aathmakathayil ezhuthaathirunnaal kollaamennu ere aagrahiccha adhyaayam ?]

Answer: ബാല്യവിവാഹം [Baalyavivaaham]

185545. ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോയത് എത്രാമത്തെ വയസ്സിലാണ്? [Imglandilekku gaandhiji padtikkaan poyathu ethraamatthe vayasilaan?]

Answer: 18- മത്തെ വയസ്സിൽ [18- matthe vayasil]

185546. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് ഗാന്ധിജിക്ക് അസഹ്യമായിരുന്നതെന്ത്? [Hyskool vidyaabhyaasakaalatthu gaandhijikku asahyamaayirunnathenthu?]

Answer: താൻ ശകാരിക്കപ്പെടുകയോ ശകാരാർഹനായി അധ്യാപകനു തോന്നുകയോ ചെയ്യുന്നത് [Thaan shakaarikkappedukayo shakaaraarhanaayi adhyaapakanu thonnukayo cheyyunnathu]

185547. ഉയർന്ന ക്ലാസിലെ കുട്ടികൾക്ക് ക്രിക്കറ്റുകളിയും കായികാഭ്യാസവും നിർബന്ധിതമാക്കിയ ഹെഡ്മാസ്റ്റർ? [Uyarnna klaasile kuttikalkku krikkattukaliyum kaayikaabhyaasavum nirbandhithamaakkiya hedmaasttar?]

Answer: ദൊറാബ്ജി എദൽജി ഗിമി [Doraabji edalji gimi]

185548. വിദ്യാഭ്യാസകാലത്ത് ഗാന്ധിജിയുടെ സ്വഭാവത്തിൽ നിഴലിച്ചിരുന്ന പ്രധാന ഭാവം ? [Vidyaabhyaasakaalatthu gaandhijiyude svabhaavatthil nizhalicchirunna pradhaana bhaavam ?]

Answer: ലജ്ജ [Lajja]

185549. തന്റെ ചീത്ത കൈയക്ഷരത്തിൽ നിന്നും ഗാന്ധിജിക്ക് ബോധ്യമായത് എന്ത്? [Thante cheettha kyyaksharatthil ninnum gaandhijikku bodhyamaayathu enthu?]

Answer: ചീത്ത കൈയക്ഷരത്തെ അപൂർണമായ വിദ്യാഭ്യാസത്തിന്റെ ഒരടയാളമായിട്ടാണ് ഗാന്ധിജിക്ക് ബോധ്യപ്പെട്ടത് [Cheettha kyyaksharatthe apoornamaaya vidyaabhyaasatthinte oradayaalamaayittaanu gaandhijikku bodhyappettathu]

185550. കുട്ടികളുടെ കൈയക്ഷരം നന്നാക്കാനായി ഗാന്ധിജിക്കു പറയാനുള്ളത് എന്ത് ? [Kuttikalude kyyaksharam nannaakkaanaayi gaandhijikku parayaanullathu enthu ?]

Answer: കുട്ടികളെ എഴുതാൻ പഠിപ്പിക്കും മുമ്പ് ചിത്രകല അഭ്യസിപ്പിക്കണം [Kuttikale ezhuthaan padtippikkum mumpu chithrakala abhyasippikkanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution