India-general-knowledge-in-malayalam Related Question Answers

426. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി?

ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം)

427. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം?

ആലപ്പുഴ

428. ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

429. ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ രാജാവ്?

രാജാ ഹരി സിംഗ്

430. ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി?

സുവർണ രേഖ

431. ആറാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മഹാജനപഥങ്ങളുടെ എണ്ണം?

16

432. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

ഡബ്ല്യൂ. സി. ബാനർജി

433. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ?

സെറാംപൂർ & ട്രാൻക്യൂബാർ (തമിഴ്നാട്)

434. യു.എൻ അണ്ടർ സെക്രട്ടറിയായി നിർമിതനായ ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

435. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം?

കൊച്ചി (പ്രസിഡന്‍റ് ടൈലർ എന്ന കപ്പൽ 1973 ൽ )

436. കനിഷ്‌ക്കന്റെ സദസിനെ അലങ്കരിച്ചിരുന്ന പ്രസിദ്ധ ആയുർവേദ പണ്ഡിതന്മാരിൽ ഒരാളാണ് ?

ചരകൻ

437. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?

ശിവസമുദ്രം

438. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

439. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

440. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി?

അന്നാചാണ്ടി

441. ഇന്ത്യ തദ്ദേശീയമായി ജനിത എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറ്റൈറ്റിസ് B വാക്സിൻ?

ഷാൻ വാക് -B

442. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

443. റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?

4 (യു.എസ്.എ;ചൈന; റഷ്യ)

444. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര്?

അലാവുദ്ദീന്‍ ഖില്‍ജി

445. ഹമീദാബാനുബീഗം ആരുടെ രാജ്ഞിയായിരുന്നു?

ഹുമയൂണിന്റെ

446. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ്?

വരവൂർ (ത്രിശൂർ)

447. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?

കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)

448. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ?

ഡോ. രാജേന്ദ്രപ്രസാദ്

449. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

- 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം

450. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം?

ഹിമാചല്‍പ്രദേശ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution