-- Related Question Answers

276. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

277. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?

ലോകസഭാ സ്പീക്കർ

278. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത?

ഷീലാ ദീക്ഷിത് (ഡൽഹി)

279. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?

ഡോ. എസ്. രാധാകൃഷ്ണൻ

280. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാന്‍

281. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത്?

ഗ്രാമപഞ്ചായത്ത്

282. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

3 വർഷം

283. ദേശിയ പട്ടികജാതി കമ്മീഷന്‍റെ അംഗസംഖ്യ?

5

284. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ (CAG) കാലാവധി?

6 വർഷം അല്ലെങ്കിൽ 65 വയസ്സ്

285. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം?

മൂന്നുതവണ

286. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ?

അടിയന്തരാവസ്ഥക്കാലത്ത്

287. സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 326

288. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്?

രാജസ്ഥാൻ

289. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

ലോകസഭ

290. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

ഡോ. ഭീംറാവു റാംജി അംബേദ്കർ

291. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?

42 മത് ഭേദഗതി

292. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?

കേരള ഹൈക്കോടതി

293. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?

ഫസൽ അലി കമ്മീഷൻ

294. ഇന്ത്യൻ സെഫോളജിയുടെ പിതാവ്?

പ്രണോയ് റോയ്

295. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?

എം. അനന്തശയനം അയ്യങ്കാർ

296. മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത?

ജാനകീ രാമചന്ദ്രൻ (തമിഴ്നാട്)

297. ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?

ആംഗ്ലോ ഇന്ത്യൻ

298. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?

മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)

299. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 110

300. ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന?

PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution