-- Related Question Answers

201. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ അംഗസംഖ്യ?

5

202. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി?

ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

203. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?

2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)

204. വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി?

രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988)

205. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?

മീരാകുമാർ

206. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?

അറ്റോർണി ജനറൽ

207. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

5 വർഷം

208. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത്?

മൗലിക കര്‍ത്തവ്യങ്ങള്‍

209. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു?

റിട്ടുകൾ

210. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?

ബൽറാം തന്ധാക്കർ

211. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

സോളിസിറ്റർ ജനറൽ

212. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

530

213. ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 324

214. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

1950 ജനുവരി 26

215. കേരള സംസ്ഥാന വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?

സ്ത്രീശക്തി

216. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം?

35

217. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?

പ്രസിഡന്‍റ്

218. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

219. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ്?

സ്വത്തിനുള്ള അവകാശം

220. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?

മൗലിക അവകാശങ്ങൾ

221. കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ?

5

222. ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 21

223. ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?

9 ആം പട്ടിക

224. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?

ലോകസഭ

225. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?

1956 നവംബർ 1
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution