first-in-malayalam-gk Related Question Answers

276. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ?

സരോജിനി നായിഡു (ഉത്തർപ്രദേശ്)

277. മലയാളത്തിലെ ആദ്യത്തെ തനതു നാടകം?

കലി

278. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ?

സഖി ടി.വി

279. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി?

സെന്‍റ് തോമസ് പള്ളി (കൊടുങ്ങല്ലൂര്‍)

280. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

281. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

പോത്തുകൽ - മലപ്പുറം

282. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?

കൊൽക്കത്ത

283. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്?

വെങ്ങാനൂര്‍‍‍

284. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?

തെൻമല

285. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?

ആനി ബസന്റ് (1917; കൊൽക്കത്ത സമ്മേളനം)

286. കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി?

ഇരിങ്ങാലക്കുട

287. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

288. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ?

ഉദയ

289. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ് എന്ന സ്ഥാനം ലഭിച്ചത് ഏത് പഞ്ചായത്തിന്?

തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്ത്

290. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?

ബ്രഹ്മപുരം

291. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല?

എർണാകുളം

292. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

എം. അനന്തശയനം അയ്യങ്കാർ

293. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം?

അടിമ വംശം

294. ഇന്ത്യയിൽ ആദ്യത്തെ വിവിധോദേശ്യ നദീജല പദ്ധതി?

ദാമോദാർ വാലി പ്രോജക്ട് (കൊൽക്കത്ത)

295. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

296. ആദ്യത്തെ നിർഭയ ഷെൽട്ടർ?

തിരുവനന്തപുരം

297. ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആപ്പിൾ ll (1977)

298. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ?

ധൂമകേതുവിന്‍റെ ഉദയം

299. ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ൽ പ്രഖ്യാപിക്കപ്പെട്ടത്?

ഹിമാചൽ പ്രദേശ്

300. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution