- Related Question Answers

176. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?

നിഴലാട്ടം (നടി ഷീല )

177. ഫ്രഞ്ച് സർക്കാരിന്‍റെ നൈറ്റ് ഓഫ് ആർട്ട് ആന്‍റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി?

ഷാജി.എൻ.കരുൺ

178. സിനിമാ ലോകം എന്ന കൃതി എഴുതിയത്?

അടൂർ ഗോപാലകൃഷ്ണൻ

179. മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത്?

രമണന്‍ (ചങ്ങമ്പുഴ)

180. എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം?

മുറപ്പെണ്ണ്‍ (കഥ; തിരക്കഥ ;സംഭാഷണം )

181. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ?

തിക്കുറിശ്ശി സുകുമാരൻ നായർ

182. പ്രഥമ ഹ്രസ്വചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചത്?

An Encounter with a life living (നിര്‍മ്മാണം: വിനു എബ്രഹാം )

183. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

സത്യൻ

184. സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ - 5 തവണ

185. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

പേരറിയാത്തവൻ - 2013

186. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ )

187. സത്യന്‍റെ യഥാർത്ഥ നാമം?

സത്യനേശൻ നാടാർ

188. പിറവി യിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

പ്രേംജി - 1988 ൽ

189. ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം?

മോഹന്‍ലാല്‍

190. സത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?

മതിലുകൾ - 1989

191. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?

ടി.വി.ചന്ദ്രൻ

192. ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?

മനോജ് നെറ്റ് ശ്യാമളൻ

193. 'വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍?

നഷ്ടനായിക

194. മലയാളത്തിലെ ആദ്യത്തെ ചിത്രം?

വിഗതകുമാരന്‍

195. ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

സമാന്തരങ്ങൾ -1997 ൽ

196. ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം?

കൊടിയേറ്റം- 1977 ൽ

197. 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?

ഹരിഹരന്‍ (തിരക്കഥ എം.ടി.)

198. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ?

ലൗഡ്‌ സ്പീക്കര്‍

199. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ വനിത?

ശാരദ (ചിത്രം : തുലാഭാരം; വർഷം: 1968 )

200. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?

ഇന്നസെന്‍റ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution