<<= Back
Next =>>
You Are On Question Answer Bank SET 2809
140451. അതുലൻ എന്ന കേരളീയകവി എഴുതിയ , മൂഷക രാജവംശതേക്കുറിച് പ്രതിപാദിക്കുന്ന സംസ്കൃതമഹാകാവ്യമാണ് ? [Athulan enna keraleeyakavi ezhuthiya , mooshaka raajavamshathekkurichu prathipaadikkunna samskruthamahaakaavyamaanu ?]
Answer: മൂഷകവംശം . [Mooshakavamsham .]
140452. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശ o ? [Mooshakaraajavamshatthinte kshayatthetthudarnnu athinte thudarcchayaayi kolatthu naattil udayamkonda raajavamsha o ?]
Answer: കോലത്തുനാട് ( കോലസ്വരൂപം ) [Kolatthunaadu ( kolasvaroopam )]
140453. അവിടുത്തെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് ? [Avidutthe raajaakkanmaar ariyappettirunna peru ?]
Answer: കോലത്തിരിമാർ [Kolatthirimaar]
140454. കോലത്തിരിയുടെ സാമന്തനായിഅരമനക്കാട് ഭരിച്ചിരുന്ന ; കേരളത്തിലെ ഒരേയൊരു തീയ്യ രാജവംശ o ? [Kolatthiriyude saamanthanaayiaramanakkaadu bharicchirunna ; keralatthile oreyoru theeyya raajavamsha o ?]
Answer: മന്ദനാർ / മന്നനാർ [Mandanaar / mannanaar]
140455. നാലു രാജാക്കന്മാർ മാത്രം ഉണ്ടായിരുന്ന ഈ രാജവംശത്തിലെ നാലാമത്തെ രാജാവ് ? [Naalu raajaakkanmaar maathram undaayirunna ee raajavamshatthile naalaamatthe raajaavu ?]
Answer: കുഞ്ഞിക്കേളപ്പൻ മന്ദനാർ [Kunjikkelappan mandanaar]
140456. കോലത്തുനാടിന്റെ അധീനതയിൽപ്പെട്ടിരുന്ന കോട്ടയം ഭരിച്ചിരുന്ന രാജവംശമാണ് ? [Kolatthunaadinte adheenathayilppettirunna kottayam bharicchirunna raajavamshamaanu ?]
Answer: കോട്ടയം രാജവംശം [Kottayam raajavamsham]
140457. പുറനാട് ( പുറകിഴനാട് ) എന്നും , ഉണ്ണിയച്ചീചരിതത്തിൽ പുറൈകിഴാർതങ്ങൾ എന്നും കോകിലസന്ദേശത്തിൽ പുരളിക് ഷ് മാഭൃത് എന്നും വിശേഷിപ്പിച്ചുകാണുന്ന രാജവംശം ? [Puranaadu ( purakizhanaadu ) ennum , unniyaccheecharithatthil purykizhaarthangal ennum kokilasandeshatthil puraliku shu maabhruthu ennum visheshippicchukaanunna raajavamsham ?]
Answer: കോട്ടയം [Kottayam]
140458. കോട്ടയം രാജവംശത്തിൽ ജനിച്ച പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമായ വ്യക്തി ? [Kottayam raajavamshatthil janiccha pathinezhaam noottaandil jeevicchirunna malayaala kaviyum raajyathanthrajnjanumaaya vyakthi ?]
Answer: കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ ( കേരളവർമ്മ ) [Kottayatthu keralavarmma thampuraan ( keralavarmma )]
140459. വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ വാല്മീകി രാമായണം ( കേരളഭാഷാകാവ്യം ) രചിച്ചത് ? [Vaalmeeki raamaayanatthinte malayaala tharjjamayaaya vaalmeeki raamaayanam ( keralabhaashaakaavyam ) rachicchathu ?]
Answer: കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ [Kottayatthu keralavarmma thampuraan]
140460. കോട്ടയം രാജവംശത്തിൽ ജനിച്ച കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തിൽ പ്രമുഖനായ ആട്ടക്കഥാകാരൻ ? [Kottayam raajavamshatthil janiccha kathakalikku aditthara paakiyavarude koottatthil pramukhanaaya aattakkathaakaaran ?]
Answer: കോട്ടയത്തു തമ്പുരാൻ (. വിദ്വാൻ തമ്പുരാൻ ) [Kottayatthu thampuraan (. Vidvaan thampuraan )]
140461. ആദ്യമായി മഹാഭാരതകഥകൾ കഥകളിയിൽ ഉൾപ്പെടുത്തിയ ആട്ടക്കഥാകാരൻ ? [Aadyamaayi mahaabhaarathakathakal kathakaliyil ulppedutthiya aattakkathaakaaran ?]
Answer: കോട്ടയത്തു തമ്പുരാൻ [Kottayatthu thampuraan]
140462. കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച കോട്ടയം രാജവംശത്തിലെ പ്രമുഖ രാജാവ് ? [Keralatthil britteeshu saamraajyatthinethire aadyam yuddham prakhyaapiccha kottayam raajavamshatthile pramukha raajaavu ?]
Answer: കേരളവർമ്മ പഴശ്ശിരാജാ . [Keralavarmma pazhashiraajaa .]
140463. കേരള സിംഹം , ശക്തൻ രാജ , വീര പഴശ്ശി എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജാവ് ? [Kerala simham , shakthan raaja , veera pazhashi ennee perukalil ariyappedunna raajaavu ?]
Answer: പഴശ്ശിരാജാ . [Pazhashiraajaa .]
140464. പഴശ്ശി വീരമൃത്യു വരിച്ച സ്ഥലം ? [Pazhashi veeramruthyu variccha sthalam ?]
Answer: 1805 നവംബർ 30 ന് മാവിലത്തോട് [1805 navambar 30 nu maavilatthodu]
140465. പഴശ്ശി കുടീരവും , സ്മാരകവും സ്ഥിതിചെയ്യുന്നതെവിടെ ? [Pazhashi kudeeravum , smaarakavum sthithicheyyunnathevide ?]
Answer: മാനന്തവാടി , വയനാട് [Maananthavaadi , vayanaadu]
140466. ഏതു ഉടമ്പടിയോടെ ആണ് മലബാർ , ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായത് ? [Ethu udampadiyode aanu malabaar , eesttu inthya kampaniyude poornna adheenathayilaayathu ?]
Answer: 1792- ലെ ശ്രീരംഗപട്ടണം സന്ധി . [1792- le shreeramgapattanam sandhi .]
140467. ഏതു ഉടമ്പടി പ്രകാരമാണ് വയനാട് കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടത് ? [Ethu udampadi prakaaramaanu vayanaadu kampaniyude vakayaayi prakhyaapikkapettathu ?]
Answer: 1799- ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി [1799- le randaam shreeramgapattana udampadi]
140468. പഴശ്ശിക്കെതിരെ യുദ്ധം ചെയ്ത ബ്രിട്ടീഷ് സേനാനായകൻ ? [Pazhashikkethire yuddham cheytha britteeshu senaanaayakan ?]
Answer: കേണൽ ആർതർ വെല്ലസ്ലി ( വെല്ലിംഗ് ടൺ പ്രഭു ) [Kenal aarthar vellasli ( vellimgu dan prabhu )]
140469. വയനാടൻ കാടുകളിൽ ബ്രിട്ടിഷ് പട്ടാളവുമായിട്ടുള്ള ഒളിപ്പോരുകളിൽ പ്രശസ്തനായ പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവൻ ? [Vayanaadan kaadukalil brittishu pattaalavumaayittulla olipporukalil prashasthanaaya pazhashiraajayude kuricchyappadayude padatthalavan ?]
Answer: തലക്കൽ ചന്തു . [Thalakkal chanthu .]
140470. 1802 ഒക്ടോബർ 11 ന് ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ച് കീഴടക്കിയ പഴശ്ശിയുടെ സൈന്യത്തിലെ പ്രമുഖൻ ? [1802 okdobar 11 nu britteeshukaarude adheenathayilulla panamaram kotta aakramicchu keezhadakkiya pazhashiyude synyatthile pramukhan ?]
Answer: എടച്ചേന കുങ്കൻ നായർ [Edacchena kunkan naayar]
140471. 1545 – 1819 കാലഘട്ടത് കണ്ണൂർ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഒരു മുസ് ലിം രാജവംശമാണ് ? [1545 – 1819 kaalaghattathu kannoor kendramaayi nilavilundaayirunna keralatthile oru musu lim raajavamshamaanu ?]
Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham]
140472. കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സൽത്തനത്ത് എന്നറിയപ്പെട്ടിരുന്ന , കേരളത്തിലെ ഒരേ ഒരു മുസ് ലിം രാജവംശം ? [Kannoorinteyum lakshadveepukaludeyum saltthanatthu ennariyappettirunna , keralatthile ore oru musu lim raajavamsham ?]
Answer: അറയ്ക്കൽ രാജവംശ o [Araykkal raajavamsha o]
140473. അറയ്ക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ ? [Araykkal raajakudumbatthinte sthaapakan ?]
Answer: മുഹമ്മദ് അലി [Muhammadu ali]
140474. അറയ്ക്കൽ രാജവംശത്തിലെ ഭരണാധിപ അറിയപ്പെട്ടിരുന്ന പേര് ? [Araykkal raajavamshatthile bharanaadhipa ariyappettirunna peru ?]
Answer: അറയ്ക്കൽ ബീവി [Araykkal beevi]
140475. അറയ്ക്കൽ രാജവംശത്തിലെ ഭരണാധിപൻ അറിയപ്പെട്ടിരുന്ന പേര് ? [Araykkal raajavamshatthile bharanaadhipan ariyappettirunna peru ?]
Answer: അലി രാജ [Ali raaja]
140476. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുണ്ടായിരുന്ന തുളുനാടിൻറെ ഭാഗമായിരുന്ന രാജ്യം ? [Keralatthinte ettavum vadakke attatthundaayirunna thulunaadinre bhaagamaayirunna raajyam ?]
Answer: കുമ്പള ദേശം [Kumpala desham]
140477. ഇന്നത്തെ ഹോസ്ദുർഗ് ഏതു പഴയ നാട്ടുരാജ്യമായിരുന്നു ? [Innatthe hosdurgu ethu pazhaya naatturaajyamaayirunnu ?]
Answer: നീലേശ്വരം രാജവംശം [Neeleshvaram raajavamsham]
140478. നീലേശ്വരംആക്രമിച്ചു സ്വന്തം രാജ്യത്തോട് ചേർത്ത് ഹോസ്ദുർഗ്കോട്ട നിർമ്മിച്ച നായ്ക രാജാവ് ? [Neeleshvaramaakramicchu svantham raajyatthodu chertthu hosdurgkotta nirmmiccha naayka raajaavu ?]
Answer: സോമശേഖരൻ നായ്കൻ [Somashekharan naaykan]
140479. എടക്കാട് , അഞ്ചരക്കണ്ടി , മാവിലായി മുതലായ സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്ന ഇന്നത്തെ കണ്ണൂരിന്റെ ഭാഗമായിരുന്ന പോയനാട് എന്നുകൂടി പേരുള്ള ഒരു പഴയ നാട്ടുരാജ്യം ? [Edakkaadu , ancharakkandi , maavilaayi muthalaaya sthalangal ulppettirunna innatthe kannoorinte bhaagamaayirunna poyanaadu ennukoodi perulla oru pazhaya naatturaajyam ?]
Answer: രണ്ടുതറ [Randuthara]
140480. രണ്ടുതറ ഏതു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ? [Randuthara ethu naatturaajyatthinte bhaagamaayirunnu ?]
Answer: കോലത്തുനാടിന്റെ [Kolatthunaadinte]
140481. രണ്ടുതറ ആദ്യം ഭരിച്ചിരുന്ന നാലു നായർ തറവാട്ടുകാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ? [Randuthara aadyam bharicchirunna naalu naayar tharavaattukaaranavanmaar ariyappettirunna peru ?]
Answer: അച്ഛന്മാർ [Achchhanmaar]
140482. ഏത് സാമ്രാജ്യത്തിന്റെ അധഃപതനത്തെ തുടർന്നാണ് കേരള നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങൾ പിറവിയെടുത്തത് ? [Ethu saamraajyatthinte adhapathanatthe thudarnnaanu kerala naadinte naanaabhaagangalilaayi anekam svathanthranaatturaajyangal piraviyedutthathu ?]
Answer: കുലശേഖരസാമ്രാജ്യ o( ചേരസാമ്രാജ്യ o) (1102) [Kulashekharasaamraajya o( cherasaamraajya o) (1102)]
140483. ഏതെല്ലാം പ്രബല രാജ്യങ്ങളാണ് ഒട്ടുമിക്ക ചെറുനാട്ടുരാജ്യങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തുകയോ , അല്ലെങ്കിൽ അവയെ പിടിച്ചടക്കി സ്വന്തം രാജ്യത്തിൻറെ ഭാഗമാക്കുകയോ ചെയ്തത് ? [Ethellaam prabala raajyangalaanu ottumikka cherunaatturaajyangaleyum thangalude niyanthranatthil nirtthukayo , allenkil avaye pidicchadakki svantham raajyatthinre bhaagamaakkukayo cheythathu ?]
Answer: തിരുവിതാംകൂർ , കൊച്ചി , കോഴിക്കോട് [Thiruvithaamkoor , kocchi , kozhikkodu]
140484. കുലശേഖര രാജാക്കന്മാർക്ക് മുൻപ് വേണാട് ഭരിച്ചിരുന്ന രാജാക്കന്മാർ ? [Kulashekhara raajaakkanmaarkku munpu venaadu bharicchirunna raajaakkanmaar ?]
Answer: ആയ് രാജാക്കന്മാർ ( ആയ് വേലുകൾ ) [Aayu raajaakkanmaar ( aayu velukal )]
140485. വേണാട് 1200 കളിൽ ഭരിച്ചിരുന്ന ഒരു രാജാവാണ് ? [Venaadu 1200 kalil bharicchirunna oru raajaavaanu ?]
Answer: ജയസിംഹൻ കുലശേഖരൻ [Jayasimhan kulashekharan]
140486. സംഗ്രാമധീരൻ എന്ന പേരിൽ വേണാടിലെ പ്രസിദ്ധനായ ഭരണാധികാരി ? [Samgraamadheeran enna peril venaadile prasiddhanaaya bharanaadhikaari ?]
Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]
140487. " ദക്ഷിണഭോജൻ " എന്നും വിശേഷിപ്പിക്കപ്പെട്ട രവിവർമ്മ കുലശേഖരൻ എഴുതിയ സംസ്കൃതനാടകമാണ് ? [" dakshinabhojan " ennum visheshippikkappetta ravivarmma kulashekharan ezhuthiya samskruthanaadakamaanu ?]
Answer: പ്രദ്യുമ്നാഭ്യുദയം [Pradyumnaabhyudayam]
140488. രവി വർമ്മ എന്ന ഇരവി വർമ്മക്കു വേണ്ടി 1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായി ഭരണം നടത്തിയ മഹാറാണി ? [Ravi varmma enna iravi varmmakku vendi 1677 muthal 1684 vare venaadinte reejantaayi bharanam nadatthiya mahaaraani ?]
Answer: ഉമയമ്മ മഹാറാണി [Umayamma mahaaraani]
140489. കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി ? [Keralatthil britteeshukaarkku aadyamaayi kotta paniyaan anumathi nalkiya bharanaadhikaari ?]
Answer: ഉമയമ്മറാണി [Umayammaraani]
140490. മഹാകവി ഉള്ളൂർ ഉമയമ്മറാണിയുടെ ജീവിത കാലഘട്ടത്തെ ആസ്പദമാക്കി എഴുതിയിട്ടുള്ള മഹാകാവ്യമാണ് ? [Mahaakavi ulloor umayammaraaniyude jeevitha kaalaghattatthe aaspadamaakki ezhuthiyittulla mahaakaavyamaanu ?]
Answer: ഉമാകേരളം . [Umaakeralam .]
140491. എവിടെയാണ് ഉമയമ്മറാണി ബ്രിട്ടീഷുകാർക്ക് കോട്ടയും ഫാക്ടറിയും പണിയാൻ സ്ഥലം അനുവദിച്ചത് ? [Evideyaanu umayammaraani britteeshukaarkku kottayum phaakdariyum paniyaan sthalam anuvadicchathu ?]
Answer: 1684- ൽ അഞ്ചു തെങ്ങ് [1684- l anchu thengu]
140492. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത് വഴിയൊരുക്കിയ കോട്ട ? [Keralatthil britteeshu aadhipathyam aarambhikkunnathu vazhiyorukkiya kotta ?]
Answer: അഞ്ചു തെങ്ങ് [Anchu thengu]
140493. കൊല്ല o ആസ്ഥാനമായി നിലനിന്നിരുന്ന വേണാട് പിന്നീട് ഏതൊക്കെ സ്വരൂപങ്ങളായാണ് ശാഖ തിരിഞ്ഞത് ? [Kolla o aasthaanamaayi nilaninnirunna venaadu pinneedu ethokke svaroopangalaayaanu shaakha thirinjathu ?]
Answer: ദേശിങ്ങനാട്ടു സ്വരൂപം , തൃപ്പാപ്പുർ സ്വരൂപം [Deshinganaattu svaroopam , thruppaappur svaroopam]
140494. ദേശിങ്ങനാട്ടു എന്ന പേര് ഏതു വാക്കിൽ നിന്നാണ് രൂപം കൊണ്ടത് ? [Deshinganaattu enna peru ethu vaakkil ninnaanu roopam kondathu ?]
Answer: ജയസിംഹനാട് [Jayasimhanaadu]
140495. തൃപ്പാപ്പുർ സ്വരൂപം പിന്നീട് ഏതു പേരിലാണ് പ്രശസ്തമായത് ? [Thruppaappur svaroopam pinneedu ethu perilaanu prashasthamaayathu ?]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
140496. തിരുവിതാംകൂറിന്റെ ഭാഗമായി നിലനിന്നിരുന്ന ഇന്നത്തെ ചിറയിൻകീഴ് പ്രദേശം ഏതു രാജവംശമായാണ് അറിയപ്പെട്ടിരുന്നത് ? [Thiruvithaamkoorinte bhaagamaayi nilaninnirunna innatthe chirayinkeezhu pradesham ethu raajavamshamaayaanu ariyappettirunnathu ?]
Answer: ആറ്റിങ്ങൽ രാജവംശ o ( ആറ്റിങ്ങൽ സ്വരൂപം ) [Aattingal raajavamsha o ( aattingal svaroopam )]
140497. തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്ന രാജ്യം ? [Thiruvithaamkoorinte maathrugruhamaayi kanakkaakkappettirunna raajyam ?]
Answer: ആറ്റിങ്ങൽ സ്വരൂപം [Aattingal svaroopam]
140498. വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിപെട്ടവർ കൊട്ടാരക്കര ആസ്ഥാനമായി സ്ഥാപിച്ച ഒരു നാട്ടുരാജ്യം ? [Venaadu raajavamshatthinte ettavum ilaya thaavazhipettavar kottaarakkara aasthaanamaayi sthaapiccha oru naatturaajyam ?]
Answer: ഇളയിടത്ത് സ്വരൂപം [Ilayidatthu svaroopam]
140499. ഇളയിടത്ത് സ്വരൂപത്തിലെ ഏതു തമ്പുരാനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ? [Ilayidatthu svaroopatthile ethu thampuraanaanu raamanaattatthinte upajnjaathaavu ?]
Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]
140500. 11 മുതൽ 18 വരെ നൂറ്റാണ്ട് വരെ ആദ്യം മാവേലിക്കരയും പിന്നീട് കായംകുളവും ആസ്ഥാനമായി നിലനിന്നിരുന്ന പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറിയ ഒരു ചെറു നാട്ടുരാജ്യം ? [11 muthal 18 vare noottaandu vare aadyam maavelikkarayum pinneedu kaayamkulavum aasthaanamaayi nilaninnirunna pinneedu thiruvithaamkoorinte bhaagamaayi maariya oru cheru naatturaajyam ?]
Answer: ഓടനാട് ( കായംകുളം ) [Odanaadu ( kaayamkulam )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution