<<= Back Next =>>
You Are On Question Answer Bank SET 3572

178601. തണ്ണീർതട സംരക്ഷണത്തിനു വേണ്ടിയുള്ള റംസർ കൺവെൻഷന് വേദിയായ റംസർ എന്ന സ്ഥലം ഏത് രാജ്യത്താണ്? [Thanneerthada samrakshanatthinu vendiyulla ramsar kanvenshanu vediyaaya ramsar enna sthalam ethu raajyatthaan?]

Answer: ഇറാൻ (കാസ്പിയൻ കടൽ തീരത്ത്) [Iraan (kaaspiyan kadal theeratthu)]

178602. റാംസർ നഗരത്തിൽ വെച്ച് എന്നാണ് ലോകതണ്ണീർതട ഉടമ്പടി ഒപ്പു വെച്ചത്? [Raamsar nagaratthil vecchu ennaanu lokathanneerthada udampadi oppu vecchath?]

Answer: 1971 ഫിബ്രവരി 2-ന് [1971 phibravari 2-nu]

178603. ഇന്ത്യയിൽ നിലവിൽ എത്ര റാംസർ പ്രദേശങ്ങളാണ് ഉള്ളത്? [Inthyayil nilavil ethra raamsar pradeshangalaanu ullath?]

Answer: 26 റാംസർ പ്രദേശങ്ങൾ [26 raamsar pradeshangal]

178604. കേരളത്തിലെ ഏറ്റവും വലിയ തീരദേശ നീർത്തടം? [Keralatthile ettavum valiya theeradesha neertthadam?]

Answer: വേമ്പനാട്ടു കായൽ [Vempanaattu kaayal]

178605. ഏതൊക്കെ രാജ്യങ്ങളിലായാണ് പാന്റനാൽ സ്ഥിതിചെയ്യുന്നത്? [Ethokke raajyangalilaayaanu paantanaal sthithicheyyunnath?]

Answer: ബ്രസീൽ, ബൊളീവിയ, പാരഗ്വായ് [Braseel, boleeviya, paaragvaayu]

178606. ഇന്ത്യയിൽ ഇതുവരെ എത്ര നീർത്തടങ്ങളെയാണ് പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്? [Inthyayil ithuvare ethra neertthadangaleyaanu paripaalanatthinaayi pariganicchittullath?]

Answer: 115

178607. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി ‘സംരക്ഷണവും പരിപാലനവും’ എന്ന നിയമാവലിക്ക് എന്നാണ് വനം പരിസ്ഥിതി മന്ത്രാലയം രൂപം കൊടുത്തത്? [Thanneertthadangalude samrakshanatthinaayi ‘samrakshanavum paripaalanavum’ enna niyamaavalikku ennaanu vanam paristhithi manthraalayam roopam kodutthath?]

Answer: 2010

178608. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തണ്ണീർതടം ഏത്? [Inthyayile ettavum neelamkoodiya thanneerthadam eth?]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

178609. തണ്ണീർമുക്കം ബണ്ട് ഏതു കായലിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്? [Thanneermukkam bandu ethu kaayalinu kurukeyaanu nirmmicchirikkunnath?]

Answer: വേമ്പനാട്ടു കായൽ [Vempanaattu kaayal]

178610. അടിമത്തത്തിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ‘ലൈസിയം പ്രസംഗം’ ആരുടേതായിരുന്നു? [Adimatthatthinte apakadangalekkuricchu vyakthamaakkunna ‘lysiyam prasamgam’ aarudethaayirunnu?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

178611. ‘അന്തച്ചിദ്രമുള്ള ഭവനം’ എന്ന വിഖ്യാതമായ പ്രസംഗം 1858- ൽ നടത്തിയതാര്? [‘anthacchidramulla bhavanam’ enna vikhyaathamaaya prasamgam 1858- l nadatthiyathaar?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

178612. ജർമൻ ഏകീകരണത്തെപ്പറ്റി ‘നിണവും ഇരുമ്പും’ എന്ന പ്രസംഗം 1862-ൽ നടത്തിയതാര്? [Jarman ekeekaranattheppatti ‘ninavum irumpum’ enna prasamgam 1862-l nadatthiyathaar?]

Answer: ബിസ്മാർക്ക് [Bismaarkku]

178613. ‘ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ളത് ‘എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗം ഏത്? [‘janangal janangalaal janangalkku vendiyullathu ‘enna vikhyaathamaaya nirvachanam janaadhipathyatthinu nalkappetta prasamgam eth?]

Answer: ജെറ്റിസ്ബർഗ് പ്രസംഗം [Jettisbargu prasamgam]

178614. 1863 -ൽ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്? [1863 -l jettisbargu prasamgam nadatthiyathaar?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

178615. ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ‘പതിന്നാലിന നിർദ്ദേശങ്ങൾ’ എന്ന പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്? [Onnaam lokamahaayuddhatthinte anthyam kuricchukondu ‘pathinnaalina nirddheshangal’ enna prasamgam nadatthiya amerikkan prasidandu aar?]

Answer: വുഡ്രോ വിൽസൺ [Vudro vilsan]

178616. പാക്കിസ്ഥാൻ എന്ന പ്രത്യേക രാജ്യമാണ് ഇന്ത്യൻ മുസ്ലീങ്ങൾക്ക് വേണ്ടത് എന്ന് പ്രഖ്യാപിച്ച 1930 ഡിസംബർ 29 ലെ ‘അലഹാബാദ് പ്രസംഗം’ ആരുടേതായിരുന്നു? [Paakkisthaan enna prathyeka raajyamaanu inthyan musleengalkku vendathu ennu prakhyaapiccha 1930 disambar 29 le ‘alahaabaadu prasamgam’ aarudethaayirunnu?]

Answer: മുഹമ്മദ് ഇഖ്ബാൽ [Muhammadu ikhbaal]

178617. “ഭയമാണ് നമുക്ക് ഭയക്കാനുള്ള ഏക സംഗതി” എന്നു തുടങ്ങുന്ന പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്? [“bhayamaanu namukku bhayakkaanulla eka samgathi” ennu thudangunna prasamgam nadatthiya amerikkan prasidandu aar?]

Answer: ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]

178618. ‘ജനാധിപത്യത്തിന്റെ ആയുധശാല’ എന്നറിയപ്പെടുന്ന പ്രസംഗം രണ്ടാംലോകമഹായുദ്ധകാലത്ത് നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്? [‘janaadhipathyatthinte aayudhashaala’ ennariyappedunna prasamgam randaamlokamahaayuddhakaalatthu nadatthiya amerikkan prasidandu aar?]

Answer: ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]

178619. ‘നിണവും, കഷ്ടപ്പാടും, കണ്ണീരും, വിയർപ്പും’ എന്നറിയപ്പെടുന്ന വിഖ്യാത പ്രസംഗം ബ്രിട്ടീഷ് പാർലമെന്റിൽ രണ്ടാംലോകമഹായുദ്ധകാലത്ത് നടത്തിയ പ്രധാനമന്ത്രി ആര്? [‘ninavum, kashdappaadum, kanneerum, viyarppum’ ennariyappedunna vikhyaatha prasamgam britteeshu paarlamentil randaamlokamahaayuddhakaalatthu nadatthiya pradhaanamanthri aar?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

178620. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരിക്കലും കീഴടങ്ങില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് “നമ്മൾ കടൽത്തീരങ്ങളിൽ പൊരുതും” എന്ന വിഖ്യാതമായ പ്രസംഗം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? [Randaam lokamahaayuddhakaalatthu orikkalum keezhadangilla ennu prakhyaapicchukondu “nammal kadalttheerangalil poruthum” enna vikhyaathamaaya prasamgam nadatthiya britteeshu pradhaanamanthri aar?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

178621. മാനവ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പ്രശസ്തമായ ‘നാലു സ്വാതന്ത്ര്യങ്ങൾ’ എന്ന പ്രസംഗം 1941-ൽ നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്? [Maanava svaathanthryattheppattiyulla prashasthamaaya ‘naalu svaathanthryangal’ enna prasamgam 1941-l nadatthiya amerikkan prasidandu aar?]

Answer: ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]

178622. ‘വിധിയുമായുള്ള കൂടിക്കാഴ്ച’ (ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി) എന്ന വിഖ്യാതമായ പ്രസംഗം ആരുടേതാണ്? [‘vidhiyumaayulla koodikkaazhcha’ (dristtu vitthu desttini) enna vikhyaathamaaya prasamgam aarudethaan?]

Answer: ജവഹർലാൽ നെഹ്റു 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ നടത്തിയത് [Javaharlaal nehru 1947 ogasttu 14-nu arddharaathriyil nadatthiyathu]

178623. “വളരെയേറെ വൃക്ഷങ്ങൾ വളർന്നുയർന്നു. ഒട്ടധികം പൊന്തക്കാടുകളും. അതിനാൽ തടി കാണാൻ വയ്യാതെയായി. പൊന്തക്കാടുകൾ തെളിച്ചു തടി കാട്ടാൻ ശ്രമിക്കുകയാണ് ഞാൻ” ഐക്യരാഷ്ട്രസഭയിൽ നടത്തപ്പെട്ട ഏതു വിഖ്യാത പ്രസംഗത്തിന്റെ തുടക്കമാണിത്? [“valareyere vrukshangal valarnnuyarnnu. Ottadhikam ponthakkaadukalum. Athinaal thadi kaanaan vayyaatheyaayi. Ponthakkaadukal thelicchu thadi kaattaan shramikkukayaanu njaan” aikyaraashdrasabhayil nadatthappetta ethu vikhyaatha prasamgatthinte thudakkamaanith?]

Answer: വി കെ കൃഷ്ണമേനോൻ കാശ്മീരിനെപ്പറ്റി പ്രസംഗിച്ചത് (1957 ജനുവരി) [Vi ke krushnamenon kaashmeerineppatti prasamgicchathu (1957 januvari)]

178624. ഐക്യരാഷ്ട്രസഭയിൽ ഏറ്റവും സുദീർഘമായ പ്രസംഗം നടത്തിയതാര്? [Aikyaraashdrasabhayil ettavum sudeerghamaaya prasamgam nadatthiyathaar?]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

178625. “നിങ്ങൾക്ക് വേണ്ടി രാഷ്ട്രം എന്തു ചെയ്തു എന്ന് ചോദിക്കരുത്” എന്ന പ്രസംഗം ആരുടേതാണ്? [“ningalkku vendi raashdram enthu cheythu ennu chodikkaruth” enna prasamgam aarudethaan?]

Answer: ജോൺ എഫ് കെന്നഡി [Jon ephu kennadi]

178626. “വംശീയ വിവേചനത്തിനെതിരെ എനിക്കൊരു സ്വപ്നമുണ്ട്” എന്ന വിഖ്യാത പ്രസംഗം നടത്തിയതാര്? [“vamsheeya vivechanatthinethire enikkoru svapnamundu” enna vikhyaatha prasamgam nadatthiyathaar?]

Answer: മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (1963) [Maarttin loothar kimgu jooniyar (1963)]

178627. ഭരണകൂടത്തെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെ ന്യായീകരിച്ച് വിചാരണവേളയിൽ “ചരിത്രം എനിക്ക് മാപ്പ് തരും” എന്ന പ്രഭാഷണം നടത്തിയതാര്? [Bharanakoodatthe attimarikkaan nadatthiya shramangale nyaayeekaricchu vichaaranavelayil “charithram enikku maappu tharum” enna prabhaashanam nadatthiyathaar?]

Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]

178628. “നമ്മുടെ ജീവിതങ്ങളിൽ നിന്നും ആ പ്രകാശം പൊലിഞ്ഞു പോയി” എന്ന് ഗാന്ധിജിയുടെ മരണത്തിൽ വിലപിച്ചു കൊണ്ടുള്ള പ്രസംഗം ആരുടേതാണ്? [“nammude jeevithangalil ninnum aa prakaasham polinju poyi” ennu gaandhijiyude maranatthil vilapicchu kondulla prasamgam aarudethaan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

178629. ലോക വനിതാ ദിനം (International Women’s Day) എന്നാണ്? [Loka vanithaa dinam (international women’s day) ennaan?]

Answer: മാർച്ച് 8 [Maarcchu 8]

178630. 2023 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തിം? [2023 – le anthaaraashdra vanithaa dinatthinte thim?]

Answer: നീതിയെ പുണരുക (Embrace Equity ) [Neethiye punaruka (embrace equity )]

178631. 2023 – ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം? [2023 – le anthaaraashdra vanithaadinatthinte bhaagamaayi aikyaraashdra samghadana prakhyaapiccha aashayam?]

Answer: “ഡിജിറ്റൽ ലോകം എല്ലാവർക്കും – നൂതനത്വവും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് ” (DigitALL – Innovation and technology for gender equally) [“dijittal lokam ellaavarkkum – noothanathvavum saankethikavidyayum limga samathvatthinu ” (digitall – innovation and technology for gender equally)]

178632. 2022 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ യുഎൻ തീം എന്താണ്? [2022 – le anthaaraashdra vanithaa dinatthinte yuen theem enthaan?]

Answer: “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” (Gender equality Today for a sustainable tomorrow) [“susthiramaaya naalekkaayi innu limgasamathvam” (gender equality today for a sustainable tomorrow)]

178633. ദേശീയ വനിതാ ദിനം എന്നാണ്? [Desheeya vanithaa dinam ennaan?]

Answer: ഫെബ്രുവരി 13 (സരോജിനി നായിഡുവിന്റെ ജന്മദിനം) [Phebruvari 13 (sarojini naayiduvinte janmadinam)]

178634. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ച വർഷം? [Aikyaraashdra samghadanayude nethruthvatthil loka vanithaa dinam aadyamaayi aaghoshiccha varsham?]

Answer: 1975

178635. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏതാണ്? [Sthreekalkkum kuttikalkkum ethireyulla lymgika athikramangal thadayunnathinaayi sarkkaar aavishkariccha paddhathi ethaan?]

Answer: നിർഭയ [Nirbhaya]

178636. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്നാണ്? [Desheeya vanithaa kammeeshan nilavil vannathu ennaan?]

Answer: 1992 ജനുവരി 31 [1992 januvari 31]

178637. സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്? [Samsthaana vanithaa kammeeshan nilavil vanna varsham eth?]

Answer: 1996 മാർച്ച് 3 [1996 maarcchu 3]

178638. നിലവിൽ (2022) ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്? [Nilavil (2022) desheeya vanithaa kammeeshan addhyaksha aaraan?]

Answer: രേഖാ ശർമ്മ [Rekhaa sharmma]

178639. നിലവിൽ (2022) സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്? [Nilavil (2022) samsthaana vanithaa kammeeshan addhyaksha aaraan?]

Answer: പി സതീദേവി [Pi satheedevi]

178640. ഫെബ്രുവരി 28 നിന്നും മാർച്ച് 8 ലേക്ക് അന്തർദേശീയ വനിതാ ദിനം മാറ്റി ആഘോഷിക്കാൻ തുടങ്ങിയ വർഷം ഏത്? [Phebruvari 28 ninnum maarcchu 8 lekku anthardesheeya vanithaa dinam maatti aaghoshikkaan thudangiya varsham eth?]

Answer: 1913 (മാർച്ച് 8) [1913 (maarcchu 8)]

178641. ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം? [Desheeya vanithaa kammeeshante prasiddheekaranam?]

Answer: രാഷ്ട്രമഹിള [Raashdramahila]

178642. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം? [Samsthaana vanithaa kammeeshante prasiddheekaranam?]

Answer: സ്ത്രീശക്തി [Sthreeshakthi]

178643. ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ? [Desheeya vanithaa kammeeshante aadya adhyaksha?]

Answer: ജയന്തി പട്‌നായിക് [Jayanthi padnaayiku]

178644. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ? [Samsthaana vanithaa kammeeshante aadya adhyaksha?]

Answer: സുഗതകുമാരി [Sugathakumaari]

178645. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആരാണ്? [Inthyayude aadyatthe vanithaa raashdrapathi aaraan?]

Answer: പ്രതിഭാ പാട്ടിൽ [Prathibhaa paattil]

178646. ഐക്യരാഷ്ട്ര സഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത് ഏതു വർഷം? [Aikyaraashdra sabha maarcchu 8 anthaaraashdra vanithaadinamaayi prakhyaapicchathu ethu varsham?]

Answer: 1975

178647. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ? [Inthyayile aadyatthe vanithaa aipiesu opheesar?]

Answer: കിരൺ ബേദി [Kiran bedi]

178648. ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം? [Desheeya vanithaa kammeeshanre roopavalkkaranatthinu kaaranamaaya niyamam paasaakkiya varsham?]

Answer: 1990

178649. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര്? [Kerala hykkodathiyile aadya vanithaa cheephu jasttisu aar?]

Answer: സുജാത മനോഹർ [Sujaatha manohar]

178650. ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം? [Desheeya vanithaa kammeeshanil amgamaaya aadya purusha amgam?]

Answer: അലോക് റാവത്ത് [Aloku raavatthu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution