<<= Back Next =>>
You Are On Question Answer Bank SET 3670

183501. ഒന്നാം ഓണം എന്ന വിശേഷണം ഉള്ളത്? [Onnaam onam enna visheshanam ullath?]

Answer: ഉത്രാടം [Uthraadam]

183502. രണ്ടാം ഓണം എന്ന് വിശേഷിപ്പിക്കുന്നത്? [Randaam onam ennu visheshippikkunnath?]

Answer: തിരുവോണം [Thiruvonam]

183503. കോഴിക്കോട് ജില്ലയിൽ മഹാബലി സങ്കല്പത്തിൽ മലയസമുദായക്കാർ കെട്ടുന്ന തെയ്യത്തിനെ പറയുന്ന പേര്? [Kozhikkodu jillayil mahaabali sankalpatthil malayasamudaayakkaar kettunna theyyatthine parayunna per?]

Answer: ഓണപ്പൊട്ടൻ [Onappottan]

183504. ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധമുള്ള ക്ഷേത്രം? [Onatthinte aithihyavumaayi bandhamulla kshethram?]

Answer: തൃക്കാക്കര ക്ഷേത്രം [Thrukkaakkara kshethram]

183505. തൃക്കാക്കര ക്ഷേത്രം ഏതു ജില്ലയിൽ [Thrukkaakkara kshethram ethu jillayil]

Answer: എറണാകുളം [Eranaakulam]

183506. വാമനൻ മഹാബലിയെ പാതാളത്തിൽ എവിടെക്കാണ് ചവിട്ടി താഴ്ത്തിയത്? [Vaamanan mahaabaliye paathaalatthil evidekkaanu chavitti thaazhtthiyath?]

Answer: രസാതലം [Rasaathalam]

183507. ഐതിഹ്യമനുസരിച്ച് മഹാബലി നർമ്മതാനദിയുടെ തീരത്ത് നടത്തിയ ദിവസങ്ങളോളം നീളുന്ന വിശ്വജിത്ത് യാഗത്തിന്റെ ലക്ഷ്യമെന്തായിരുന്നു? [Aithihyamanusaricchu mahaabali narmmathaanadiyude theeratthu nadatthiya divasangalolam neelunna vishvajitthu yaagatthinte lakshyamenthaayirunnu?]

Answer: മഹാബലിയെ ആരും തോൽപ്പിക്കാതിരിക്കാൻ [Mahaabaliye aarum tholppikkaathirikkaan]

183508. ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട മഹാബലിയെ പുനർജനിപ്പിച്ചത് ആരാണ്? [Devaasurayuddhatthil kollappetta mahaabaliye punarjanippicchathu aaraan?]

Answer: ശുക്രാചാര്യർ [Shukraachaaryar]

183509. മഹാബലിയുടെ യാഗവേദിയിൽ മുനികുമാരന്റെ വേഷത്തിൽ എത്തിയത് ആര്? [Mahaabaliyude yaagavediyil munikumaarante veshatthil etthiyathu aar?]

Answer: വാമനൻ [Vaamanan]

183510. യജ്ഞശാലയിൽ മുനികുമാരനായി എത്തിയ വാമനൻ മഹാബലിയോട് ആവശ്യപ്പെട്ടത് എന്താണ്? [Yajnjashaalayil munikumaaranaayi etthiya vaamanan mahaabaliyodu aavashyappettathu enthaan?]

Answer: മൂന്നടി മണ്ണ് [Moonnadi mannu]

183511. ഓണത്തെപ്പറ്റി പരാമർശമുള്ള വാഴപ്പള്ളി ശാസനം ഏത് രാജാവിന്റെ കാലത്താണ് പുറപ്പെടുവിച്ചത്? [Onattheppatti paraamarshamulla vaazhappalli shaasanam ethu raajaavinte kaalatthaanu purappeduvicchath?]

Answer: സ്ഥാണു രവി [Sthaanu ravi]

183512. ‘തിരുവോണത്തോണി’ കാട്ടൂർ എന്ന സ്ഥലത്തുനിന്ന് ഓണസദ്യക്ക് വേണ്ട വിഭവങ്ങളുമായി എങ്ങോട്ടാണ് പോകുന്നത്? [‘thiruvonatthoni’ kaattoor enna sthalatthuninnu onasadyakku venda vibhavangalumaayi engottaanu pokunnath?]

Answer: ആറന്മുള ക്ഷേത്രത്തിൽ [Aaranmula kshethratthil]

183513. ഓണക്കാലത്ത് നടക്കുന്ന കായികവിനോദമായ ഓണത്തല്ലിനെ നിയന്ത്രിക്കുന്നവരെ എന്താണ് വിളിക്കുന്നത്? [Onakkaalatthu nadakkunna kaayikavinodamaaya onatthalline niyanthrikkunnavare enthaanu vilikkunnath?]

Answer: ചേതൻമാർ [Chethanmaar]

183514. പണ്ട് അത്തച്ചമയ ആഘോഷങ്ങൾ നടക്കുമ്പോൾ കൊട്ടാരം നർത്തകിമാരുടെ നേതൃത്വത്തിൽ നൃത്തവും ഉണ്ടാകുമായിരുന്നു. ഈ നൃത്തത്തെ പറയുന്നത് ? [Pandu atthacchamaya aaghoshangal nadakkumpol kottaaram nartthakimaarude nethruthvatthil nrutthavum undaakumaayirunnu. Ee nrutthatthe parayunnathu ?]

Answer: ദാസിയാട്ടം [Daasiyaattam]

183515. തുമ്പി തുള്ളുമ്പോൾ ഉറയുന്ന സ്ത്രീകൾ അടുത്തു കൂട്ടിയിട്ട പൂവാരി എറിയാറുണ്ട് ഈ ചടങ്ങിന്റെ പേര്? [Thumpi thullumpol urayunna sthreekal adutthu koottiyitta poovaari eriyaarundu ee chadanginte per?]

Answer: പൂപ്പട വാരൽ [Pooppada vaaral]

183516. തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഓണക്കാലത്ത് വീടുകൾതോറും കയറി ഇറങ്ങുന്ന കലാരൂപമാണ് ഇത്. കുട്ടികളും ചെറുപ്പക്കാരും ആണ് ഇതിൽ പങ്കെടുക്കുന്നത് ഏതാണ് ഈ കളി? [Thrushoor jillayilum parisarapradeshangalilum onakkaalatthu veedukalthorum kayari irangunna kalaaroopamaanu ithu. Kuttikalum cheruppakkaarum aanu ithil pankedukkunnathu ethaanu ee kali?]

Answer: കുമ്മാട്ടിക്കളി [Kummaattikkali]

183517. ഓണത്തോടനുബന്ധിച്ചു തൃശൂരിൽ നടക്കുന്ന പ്രധാന ആഘോഷം? [Onatthodanubandhicchu thrushooril nadakkunna pradhaana aaghosham?]

Answer: പുലികളി [Pulikali]

183518. കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം നിർത്തലാക്കിയത് ഏതു വർഷം? [Kocchi mahaaraajaavu ezhunnalliyirunna raajakeeyamaaya atthacchamayam nirtthalaakkiyathu ethu varsham?]

Answer: 1949

183519. “മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” ഈ കവിതയുടെ രചയിതാവ്? [“maaveli naaduvaaneedum kaalam maanusharellaarumonnupole” ee kavithayude rachayithaav?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

183520. ഓണത്തിന് വാൽക്കഷണം എന്നറിയപ്പെടുന്നത്? [Onatthinu vaalkkashanam ennariyappedunnath?]

Answer: പതിനാറാം മകം [Pathinaaraam makam]

183521. മഹാബലിയെപോലെ ഒരു രാജാവ് എ ഡി ഒന്നാം നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നു.ഒന്നാം ചേരരാജവംശത്തിലെ രാജാവായിരുന്നു അദ്ദേഹം. ‘പതിറ്റുപ്പത്ത്’ എന്ന പ്രാചീന തമിഴ് കൃതിയിൽ പരാമർശിക്കുന്ന ഈ രാജാവ് ആരാണ്? [Mahaabaliyepole oru raajaavu e di onnaam noottaandil keralam bharicchirunnu. Onnaam cheraraajavamshatthile raajaavaayirunnu addheham. ‘pathittuppatthu’ enna praacheena thamizhu kruthiyil paraamarshikkunna ee raajaavu aaraan?]

Answer: നെടുംചേരലാതൻ [Nedumcheralaathan]

183522. ബലിതർപ്പണം എന്ന ഓണക്കവിത എഴുതിയത്? [Balitharppanam enna onakkavitha ezhuthiyath?]

Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]

183523. ‘അവർക്കും ഓണം ഉണ്ടായിരുന്നു’ എന്ന കവിതയുടെ രചയിതാവ്? [‘avarkkum onam undaayirunnu’ enna kavithayude rachayithaav?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

183524. ‘ഓണമുണ്ണാൻ വന്നവർ’ എന്ന കവിതയുടെ രചയിതാവ്? [‘onamunnaan vannavar’ enna kavithayude rachayithaav?]

Answer: പി ഭാസ്കരൻ [Pi bhaaskaran]

183525. സൃഷ്ടാവായ തനിക്കു പകരം മഹാബലിയെ ആണല്ലോ കേരളീയർ ആരാധിക്കുന്നത് എന്ന രീതിയിലുള്ള പരശുരാമന്റെ ആത്മകഥ ബാലാമണിയമ്മ ഒരു കവിതയിലൂടെ അവതരിപ്പിക്കുന്നു ഏതാണ് ആ കവിത? [Srushdaavaaya thanikku pakaram mahaabaliye aanallo keraleeyar aaraadhikkunnathu enna reethiyilulla parashuraamante aathmakatha baalaamaniyamma oru kavithayiloode avatharippikkunnu ethaanu aa kavitha?]

Answer: മഴുവിന്റെ കഥ [Mazhuvinte katha]

183526. മഹാബലി വാണിരുന്ന നീളവേ നഗരത്തിന് ഭാരതീയ സാഹിത്യത്തിൽ കാണപ്പെടുന്ന പേര്? [Mahaabali vaanirunna neelave nagaratthinu bhaaratheeya saahithyatthil kaanappedunna per?]

Answer: ഷോണിത പുരം [Shonitha puram]

183527. ആറാം ഓണം ഏത് പേരിൽ അറിയപ്പെടുന്നു? [Aaraam onam ethu peril ariyappedunnu?]

Answer: കാടിയോണം [Kaadiyonam]

183528. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ നൂറ്റാണ്ടുകൾക്കു മുമ്പേ കേരളത്തിൽ പ്രചരിച്ചിരുന്ന ഈ വരികൾ ഏത് പാട്ടിലെതാണ്? [Maaveli naaduvaaneedum kaalam maanusharellaarumonnupole noottaandukalkku mumpe keralatthil pracharicchirunna ee varikal ethu paattilethaan?]

Answer: മഹാബലി ചരിതം [Mahaabali charitham]

183529. ഓണത്തെക്കുറിച്ച് പരാമർശമുള്ള അസുരവിത്ത് എന്ന നോവൽ എഴുതിയത്? [Onatthekkuricchu paraamarshamulla asuravitthu enna noval ezhuthiyath?]

Answer: എംടി വാസുദേവൻ [Emdi vaasudevan]

183530. ‘ഓണത്തിന് പാട്ട്’ എന്ന പ്രശസ്തമായ ഓണക്കവിതകൾ എഴുതിയത്? [‘onatthinu paattu’ enna prashasthamaaya onakkavithakal ezhuthiyath?]

Answer: ജി കുമാരപിള്ള [Ji kumaarapilla]

183531. ‘മഹാബലിക്കൊരു കത്ത്’ എന്ന കവിത എഴുതിയത്? [‘mahaabalikkoru katthu’ enna kavitha ezhuthiyath?]

Answer: വയലാർ [Vayalaar]

183532. ഓണാഘോഷത്തോടനുബന്ധിച്ച് മൂലം നാ ളിൽ കുട്ടനാട് നടക്കുന്ന ജലോത്സവം? [Onaaghoshatthodanubandhicchu moolam naa lil kuttanaadu nadakkunna jalothsavam?]

Answer: ചമ്പക്കുളം വള്ളംകളി [Champakkulam vallamkali]

183533. അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ പായിപ്പാട്ടാറ്റിൽ നടക്കുന്ന ജലോത്സവം? [Avittam, chathayam ennee divasangalil paayippaattaattil nadakkunna jalothsavam?]

Answer: പായിപ്പാട്ട് വള്ളംകളി [Paayippaattu vallamkali]

183534. ചിങ്ങമാസത്തിലെ ഏതു നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്? [Chingamaasatthile ethu naalilaanu aaranmula vallamkali nadakkunnath?]

Answer: ഉത്രട്ടാതി [Uthrattaathi]

183535. ഉത്രട്ടാതി വള്ളംകളി നടക്കുന്നത് എവിടെയാണ്? [Uthrattaathi vallamkali nadakkunnathu evideyaan?]

Answer: ആറന്മുളയിൽ പമ്പയാറ്റിൽ [Aaranmulayil pampayaattil]

183536. മൂലം വള്ളംകളി നടക്കുന്നത് എവിടെയാണ്? [Moolam vallamkali nadakkunnathu evideyaan?]

Answer: ചമ്പക്കുളം പമ്പാനദിയിൽ [Champakkulam pampaanadiyil]

183537. ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടക്കുന്ന വള്ളംകളി? [Chingamaasatthile thiruvonanaalil nadakkunna vallamkali?]

Answer: നീരേറ്റുപുറം വള്ളംകളി [Neerettupuram vallamkali]

183538. ഓണത്തെയ്യത്തിൽ സംസാരിക്കാത്ത തെയ്യം ഏത്? [Onattheyyatthil samsaarikkaattha theyyam eth?]

Answer: ഓണപൊട്ടൻ [Onapottan]

183539. ഭാഗവതത്തിലെ ഏത് സ്കന്ധത്തിലാണ് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ കഥ പറയുന്നത്? [Bhaagavathatthile ethu skandhatthilaanu mahaabaliye paathaalatthilekku thaazhtthiya katha parayunnath?]

Answer: എട്ടാമത്ത സ്കന്ധം [Ettaamattha skandham]

183540. ഓണത്തിന് പ്രധാനമായും ഒരുക്കുന്ന ആറന്മുള വള്ളംകളി ഏതു നദിയിലാണ് നടത്തുന്നത്? [Onatthinu pradhaanamaayum orukkunna aaranmula vallamkali ethu nadiyilaanu nadatthunnath?]

Answer: പമ്പാനദി [Pampaanadi]

183541. ഓണക്കാലത്തെ മത്സരിച്ചുളള ഊഞ്ഞാലാട്ടം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Onakkaalatthe mathsaricchulala oonjaalaattam ethu perilaanu ariyappedunnath?]

Answer: ആട്ടം പറക്കൽ [Aattam parakkal]

183542. ഓണത്തുനാട് /ഓടനാട് / ഓണാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം ഏത് ? [Onatthunaadu /odanaadu / onaadu ennee perukalil ariyappettirunna pradesham ethu ?]

Answer: കായംകുളം [Kaayamkulam]

183543. ഓണാഘോഷത്തിന് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണം ഏത് ? [Onaaghoshatthinu upayogicchirunna samgeetha upakaranam ethu ?]

Answer: ഓണവില്ല് [Onavillu]

183544. ഓണത്തോടനുബന്ധിച്ച് മുതിർന്നവരും കുട്ടികളും പങ്കെടുക്കുന്ന പന്ത് കളി ഏത് ? [Onatthodanubandhicchu muthirnnavarum kuttikalum pankedukkunna panthu kali ethu ?]

Answer: തലപ്പന്തു കളി [Thalappanthu kali]

183545. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്ന് ഏത് ? [Oru cheriya yuddhatthinte pratheethi janippikkunna pazhayakaalatthe pradhaana onakkalikalilonnu ethu ?]

Answer: ആട്ടകളം കുത്തൽ [Aattakalam kutthal]

183546. ഉത്രാടദിവസം , പിറ്റേദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്ക് എന്താണ് പറയുന്നത്? [Uthraadadivasam , pittedivasatthe onaaghoshatthinu aavashyamaaya saadhanangal vaangikkuvaan malayaalikal nadatthunna yaathraykku enthaanu parayunnath?]

Answer: ഉത്രാടപാച്ചിൽ [Uthraadapaacchil]

183547. ഓണത്തിന്റെ ആദ്യദിവസം പൂക്കളത്തിൽ ഏത് നിറമുള്ള പൂവാണ് ഇടുന്നത് ? [Onatthinte aadyadivasam pookkalatthil ethu niramulla poovaanu idunnathu ?]

Answer: മത്ത [Mattha]

183548. ഓണക്കാലത്ത് തുമ്പച്ചെടി കൊണ്ട് മുഖം മറച്ച് കണ്ണടച്ചിരിക്കുന്ന പെൺകുട്ടിക്ക് ചുറ്റും ഒരുകൂട്ടം സ്ത്രീകൾ ചെന്ന് പാട്ട് പാടി കളിക്കുന്ന വിനോദം ഏത് ? [Onakkaalatthu thumpacchedi kondu mukham maracchu kannadacchirikkunna penkuttikku chuttum orukoottam sthreekal chennu paattu paadi kalikkunna vinodam ethu ?]

Answer: തുമ്പി തുള്ളൽ [Thumpi thullal]

183549. തൃശൂർ ജില്ലയിലും പരിസരങ്ങളിലും ഓണക്കാലത്ത് വീടുകൾ തോറും കയറിയിറങ്ങുന്ന പൊയ്മുഖങ്ങൾ വച്ചുകൊണ്ടുള്ള കലാരൂപമേത് ? [Thrushoor jillayilum parisarangalilum onakkaalatthu veedukal thorum kayariyirangunna poymukhangal vacchukondulla kalaaroopamethu ?]

Answer: കുമ്മാട്ടി [Kummaatti]

183550. കാഴ്ചക്കുല കൃഷി നടത്തുന്നതിൽ പ്രസിദ്ധമായ ജില്ല ഏത് ? [Kaazhchakkula krushi nadatthunnathil prasiddhamaaya jilla ethu ?]

Answer: തൃശൂർ [Thrushoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution