kerala-general-knowledge-in-malayalam Related Question Answers

1. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത് എവിടെ ?

മരുതിമല - കൊല്ലം

2. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

3. ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

4. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?

1956 നവംബർ 1

5. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍?

ജി.ശങ്കര കുറുപ്പ്

6. കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്?

7 തവണ

7. പശ്ചിമഘട്ട മലനിരയുടെ നീളം? 

1600 കി.മീ. 

8. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

വെള്ളനാട് (തിരുവനന്തപുരം)

9. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (ച. കി. മീ. 254)

10. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്?

സി.വി.രാമന്പിളള

11. കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള്?

3

12. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?

കോട്ടയം കേരള വർമ്മ പഴശ്ശിരാജാ

13. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?

കോവുണ്ണി നെടുങ്ങാടി

14. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുൾ റഹ്മാൻ

15. കേരളത്തിന്‍റെ ചിറാപൂഞ്ചി എന്നറിയപ്പെടുന്നത്?

ലക്കിടി

16. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?

തൃശൂർ

17. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത?

NH- 966B ( പഴയ പേര് -NH-47A)

18. ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

കേരളം

19. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി?

ഇബ്നു ബത്തൂത്ത (മൊറോക്കോ സഞ്ചാരി 6 പ്രാവശ്യം)

20. കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്?

ഹിപ്പാലസ്

21. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

22. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

അഭിനവ കേരളം

23. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?

പെരിയാർ

24. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?

പി.സദാശിവം (കേരളാ ഗവർണ്ണർ )

25. കേരളത്തിൽനിന്ന് എത്രപേർക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്?

- 5( ജി.ശങ്കരക്കുറുപ്പ്; എസ്.കെ.പൊറ്റെക്കാട്ട്; തകഴി; എം.ടി. വാസുദേവൻ നായർ; ഒ.എൻ.വി. കുറുപ്പ് )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution