--- Related Question Answers

151. ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

മുഹമ്മദ് അബ്ദുൾ റഹ്മാൻ

152. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

ബീഗം ഹസ്രത് മഹൽ

153. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?

പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)

154. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്?

പട്ടാഭി സീതാരാമയ്യ

155. സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം?

1929 മാർച്ച് 3

156. ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം?

1934

157. ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി (1883)

158. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം?

നാലാം മൈസൂർ യുദ്ധം (1799 മെയ് 4)

159. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?

1524

160. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?

മേയോ പ്രഭു

161. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ?

സി. ജീന രാജദാസ

162. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?

1932 ആഗസ്റ്റ് 16

163. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?

ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)

164. "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

165. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി?

ബാരിസ്റ്റർ ജി.പി പിള്ള

166. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

മഹാത്മാഗാന്ധി (1920)

167. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?

ആനി ബസന്റ് (1917; കൊൽക്കത്ത സമ്മേളനം)

168. ഗാന്ധിജിയെകുറിച്ച് അക്കിത്തം രചിച്ച മഹാ കാവ്യം?

ധർമ്മസൂര്യൻ

169. 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി?

വേവൽ പ്രഭു

170. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942)

171. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?

ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു

172. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

പോർച്ചുഗീസുകാർ

173. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1746 - 48

174. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്?

1919 ഏപ്രിൽ 13

175. 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ?

നാനാ സാഹിബ് & താന്തിയാ തോപ്പി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution